- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാംസാഹാരം കഴിക്കാൻ വേറെ തന്നെ പാത്രങ്ങൾ ഉപയോഗിക്കണം; മാംസാഹാരം കഴിക്കാൻ ഹോസ്റ്റലിലെ സാധാരണ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കരുത്; സംഭവം ബോംബെ ഐ ഐ ടിയിലെ ഹോസ്റ്റലിൽ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
മുംബൈ: മാംസാഹാരവും സസ്യാഹാരവും കഴിക്കുന്നവർ പ്രത്യേക പാത്രം ഉപയോഗിക്കണമെന്ന നിർദ്ദേശം, ബോംബെ ഐ ഐ ടിയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് നിർദ്ദേശം ലഭിച്ചത്. പതിനൊന്നാം നമ്പർ ഹോസ്റ്റലിന്റെ ചുമതലയുള്ള സ്റ്റുഡന്റ്സ് കൗൺസിലാണ് മാംസാഹാരം കഴിക്കാൻ ഹോസ്റ്റലിലെ സാധാരണ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കരുതെന്നും പ്രത്യേകം പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കണമെന്നും നിർദ്ദേശം നൽകിയത്. സാധാരണയായി ഐ ഐ ടിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്നത് സസ്യവിഭവങ്ങളാണ്. എന്നാൽ പ്ലേറ്റിന് 40-50 രൂപ വരെ നൽകി മാംസാഹാരം തിരഞ്ഞെടുക്കാം. ഇത് പ്രത്യേകം പ്ലാസ്റ്റിക് പാത്രത്തിലാണ് വിതരണം ചെയ്യുന്നത്. ഇവ സാധാരണ ഭക്ഷണം വിളമ്പുന്ന സ്റ്റീൽ പാത്രങ്ങളെക്കാൾ ചെറുതാണ്. ഐ ഐ ടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പകരം പതിനൊന്നാം നമ്പർ ഹോസ്റ്റലിന്റെ ചുമതലയുള്ള സ്റ്റുഡന്റ്സ് കൗൺസിലാണ് നിർദ്ദേശം പുറത്തിറക്കിയിട്ടുള്ളത്. ജനുവരി പന്ത്രണ്ടിനാണ് ഇ മെയിൽ വഴി വിദ്യാർത്ഥികൾക്ക് അറിയിപ്പ് കിട്ടിയത്. ഇതിനെതിരെ നിരവധി വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
മുംബൈ: മാംസാഹാരവും സസ്യാഹാരവും കഴിക്കുന്നവർ പ്രത്യേക പാത്രം ഉപയോഗിക്കണമെന്ന നിർദ്ദേശം, ബോംബെ ഐ ഐ ടിയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് നിർദ്ദേശം ലഭിച്ചത്. പതിനൊന്നാം നമ്പർ ഹോസ്റ്റലിന്റെ ചുമതലയുള്ള സ്റ്റുഡന്റ്സ് കൗൺസിലാണ് മാംസാഹാരം കഴിക്കാൻ ഹോസ്റ്റലിലെ സാധാരണ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കരുതെന്നും പ്രത്യേകം പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കണമെന്നും നിർദ്ദേശം നൽകിയത്.
സാധാരണയായി ഐ ഐ ടിയിൽ വിദ്യാർത്ഥികൾക്ക് നൽകുന്നത് സസ്യവിഭവങ്ങളാണ്. എന്നാൽ പ്ലേറ്റിന് 40-50 രൂപ വരെ നൽകി മാംസാഹാരം തിരഞ്ഞെടുക്കാം. ഇത് പ്രത്യേകം പ്ലാസ്റ്റിക് പാത്രത്തിലാണ് വിതരണം ചെയ്യുന്നത്. ഇവ സാധാരണ ഭക്ഷണം വിളമ്പുന്ന സ്റ്റീൽ പാത്രങ്ങളെക്കാൾ ചെറുതാണ്.
ഐ ഐ ടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പകരം പതിനൊന്നാം നമ്പർ ഹോസ്റ്റലിന്റെ ചുമതലയുള്ള സ്റ്റുഡന്റ്സ് കൗൺസിലാണ് നിർദ്ദേശം പുറത്തിറക്കിയിട്ടുള്ളത്. ജനുവരി പന്ത്രണ്ടിനാണ് ഇ മെയിൽ വഴി വിദ്യാർത്ഥികൾക്ക് അറിയിപ്പ് കിട്ടിയത്.
ഇതിനെതിരെ നിരവധി വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. മതപരമായ കാരണങ്ങൾ ചില വിദ്യാർത്ഥികൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് നിർദ്ദേശം അയച്ചതെന്നുംഇത് പുതിയ നിയമമല്ലെന്നും കാലങ്ങളായുള്ള നിയന്ത്രണത്തെ പുതുക്കുക മാത്രമാണ് ചെയ്തതെന്നും പതിനൊന്നാം നമ്പർ ഹോസ്റ്റൽ കൗൺസിൽ ജനറൽ സെക്രട്ടറി റിതിക വർമ പറഞ്ഞു.