തിരുവനന്തപുരം: സംഗീത സംവിധായകൻ ബോംബെ എസ് കമാൽ(83) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ പാളയം ജുമാമസ്ജിദിൽ നടക്കും,

ബോംബെ വിക്ലോറിയ ടെർമിനസിനു സമീപം അബ്ദുൽ റഹ്മാൻ സ്ട്രീറ്റിലാണ് കമാൽ ജനിച്ചത്. ഏഴാംവയസ്സു മുതൽ മുഹമ്മദ്‌റഫിയുടെ ഗാനങ്ങൾ ആലപിച്ച് മുംബൈ സംഗീതാസ്വാദകർക്കിടയിൽ ശ്രദ്ധേയനായി. പിന്നീട് സംഗീത സംവിധായകൻ ബാബുരാജിന്റെ പ്രേരണയിലാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. പിന്നീട് കേരളം വിട്ട് ബോംബെ എസ് കമാൽ പോയില്ല. തിരുവനന്തപുരത്ത് സ്ഥിര താമസവുമാക്കി. പതിമൂന്നോളം മലയാള സിനിമകൾക്ക് സംഗീതമൊരുക്കി. 1979ലാണ് ഞാൻ ആദ്യമായി സിനിമയ്ക്ക് പാട്ട് കമ്പോസ് ചെയ്യുന്നത്. ഡോ. ബാലകൃഷ്ണന്റെ എവിടെ എൻ പ്രഭാതം ആയിരുന്നു ചിത്രം. 1986ൽ നിലവിളക്ക് എന്ന ചിത്രത്തിൽ പാടാം ഞാൻ പാടാം ഒരു സാന്ത്വനം എന്ന പാട്ട് ഹിറ്റായി.