തിരുവനന്തപുരം: എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ.എൻ.ആർ. ഗ്രാമപ്രകാശ് സമ്പാദനവും പഠനവും നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'എരിയുന്ന മഹാവനങ്ങൾ;' ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി സ്മരണ എന്ന പുസ്തകം ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് മുൻ വിദ്യാഭ്യാസ വകുപ്പ്മന്ത്രി എം.എ.ബേബി പ്രകാശനം ചെയ്യും. മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറും എഴുത്തുകാരനുമായ കെ.ജയകുമാർ ഐ.എ.എസ് പുസ്തകം ഏറ്റുവാങ്ങും.

തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന പ്രകാശനത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിക്കും. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് പ്രഭാഷണം നടത്തും. എഴുത്തുകാരി വി എസ്.ബിന്ദു പുസ്തകപരിചയം നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് ബിന്ദു.എ സ്വാഗതവും ഗ്രന്ഥകാരൻ ഡോ.എൻ.ആർ. ഗ്രാമപ്രകാശ് നന്ദിയും പറയും. 625രൂപയാണ് പുസ്തകത്തിന്റെ വില.