ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ഹംരോ സിക്കിം എന്നാണ് പാർട്ടിയുടെ പേര്. യുവജനങ്ങൾക്കായിരിക്കും ഹംരോ സിക്കിം പ്രധാനമായും പ്രാധാന്യം നൽകുക. ഹംരോ സിക്കിമിനെ സിക്കിമിലെ ജനതയ്ക്ക് സമർപ്പിക്കുന്നുവെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബൂട്ടിയ പറഞ്ഞു.

ഹംരോ സിക്കിമിനെ സിക്കിമിലെ ജനതയ്ക്ക് സമർപ്പിക്കുന്നുവെന്ന് വാർത്താസമ്മേളനത്തിൽ ബൂട്ടിയ പറഞ്ഞു. യുവജനങ്ങൾക്കായിരിക്കും ഹംരോ സിക്കിം പ്രധാനമായും പ്രാധാന്യം നൽകുക. അവർക്കായി ഒരു പാട് കാര്യങ്ങൾ പാർട്ടിയുടെ അജണ്ടയിലുണ്ടായിരിക്കുമെന്ന് ബൂട്ടിയ ചൂണ്ടിക്കാട്ടി. തീരുമാനം എടുക്കുന്നതിൽ എല്ലാവരുടേയും ഉൾപ്പെടുത്തുമെന്നാണ് തനിക്ക് ഉറപ്പ് നൽകാൻ കഴിയുന്നതെന്നും ബൂട്ടിയ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൽ നിന്നു രാജിവച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ സിക്കിം കേന്ദ്രമായി പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. നാളെ ന്യൂഡൽഹിയിൽ പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃണമൂൽ കോൺഗ്രസിൽ നിന്നു രാജിവച്ചതായി ബൂട്ടിയ ട്വിറ്ററിലൂടെ അറിയിച്ചത്. പിന്നീട് നടന്ന 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡാർജിലിങ്ങിൽ നിന്നും ബൂട്ടിയ പരാജയപ്പെട്ടിരുന്നു.

പ്രൊഫഷണൽ ഫുട്ബോളിൽ നിന്നു വിരമിച്ച് രണ്ടു വർഷത്തിനു ശേഷമായിരുന്നു ബൂട്ടിയ രാഷ്ട്രീയത്തിൽ പന്തു തട്ടാൻ ഇറങ്ങിയത്. 2013ൽ താരം മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. സിക്കിമിൽ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണ് ബൂട്ടിയ തൃണമൂൽ അംഗത്വം രാജിവച്ചതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

104 ദിവസം നീണ്ട ഡാർജിലിങ് പ്രക്ഷോഭത്തോടെയാണ് പാർട്ടിയും ബൂട്ടിയയും തമ്മിലുള്ള പ്രശ്നങ്ങൾക്കു തുടക്കമാകുന്നത്. സിക്കിമിൽ നിന്നുള്ള ബൂട്ടിയ പാർട്ടി നിലപാട് മറികടന്ന് ഗൂർഖലാന്റിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡാർജിലിങ്ങിൽ നിന്നു മൽസരിച്ച ബൂട്ടിയ പരാജയപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയും എംപിയുമായ എസ്.എസ്. അലുവാലിയയോടായിരുന്നു തോൽവി.