ന്യൂയോർക്ക്: ഹൈ സ്ട്രീറ്റ് കെമിസ്റ്റായ ബൂട്ട്‌സിൽ പിരിച്ചുവിടൽ. ചെലവു ചുരുക്കലിന്റെ ഭാഗമായി 700 ജീവനക്കാരെയാണ് ഒറ്റയടിക്ക് പറഞ്ഞുവിടുന്നത്. കമ്പനി യുഎസ് ഭീമനായ വാൾഗ്രീൻസുമായി ലയിച്ചതിന്റെ ഭാഗമായിട്ടാണ് ബൂട്ട്‌സിൽ അഴിച്ചുപണികൾ നടക്കുന്നത്. കഴിഞ്ഞ വർഷം അവസാനം ഇരുകമ്പനികളുടേയും ലയനം നടന്നിരുന്നു.

ബൂട്ട്‌സ് നോൺ സ്‌റ്റോർ ജീവനക്കാരെയാണ് കൂടുതലായും പിരിച്ചുവിടുന്നത്. കൂടാതെ യുകെ ആസ്ഥാനമായുള്ള ഓഫീസുകളിൽ നിന്നായിരിക്കും കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടുക. 700 പേരെ പിരിച്ചുവിടുക വഴി കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും ഭാവിയിൽ കൂടുതൽ ജീവനക്കാരെ ആവശ്യമുള്ള പക്ഷം തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.

തൊഴിലാളികളെ പിരിച്ചുവിടുന്നതു കൊണ്ട് കസ്റ്റമർ സർവീസിൽ ഒരു തരത്തിലുള്ള കുറവുവരുത്തില്ലെന്നും ഭാവിയിൽ കമ്പനിയുടെ വളർച്ചയ്ക്ക് ഇത് ഒഴിച്ചുകൂടാൻ പറ്റാത്തതുമാണെന്നാണ് കമ്പനി പ്രസിഡന്റ് സൈമൺ റോബർട്ട്‌സ് ചൂണ്ടിക്കാട്ടുന്നത്.