- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാവ് ബൊപ്പയ്യ പ്രോ ടെം സ്പീക്കർ; ഗവർണറുടെ നടപടി മുതിർന്ന അംഗം വി ആർ ദേശ് പാണ്ഡെയെ തഴഞ്ഞു കൊണ്ട്; മുമ്പ് പ്രോ ടേം സ്പീക്കറായിരിക്കവേ ബിജെപി അനുകൂല നിലപാടിന്റെ പേരിൽ കോടതി വിമർശിച്ച വ്യക്തിയെ സീനിയോരിറ്റി മറികടന്ന് നിയമിച്ചതിൽ എതിർപ്പുമായി കോൺഗ്രസും ജെഡിഎസും; ബൊപ്പയ്യക്കെതിരെ കോൺഗ്രസ് വീണ്ടും സുപ്രീംകോടതിയിൽ
ബംഗളൂരു: കർണാടകത്തിലെ രാഷ്ട്രീയ ഉദ്ദ്വേഗത്തിന് ഇനിയും അയവു വന്നില്ല. പ്രോ ടേം സ്പീക്കറായി ബിജെപി എംഎൽഎയെ നിയമിച്ച് വിശ്വാസ വോട്ടെടുപ്പ് വേളയിൽ ബിജെപി നേട്ടം കൊയ്തു. വിരാജ് പേട്ടയിൽ നിന്നുള്ള ബിജെപി അംഗമാണ് ബൊപ്പയ്യ. ബൊപ്പയ്യയെ സ്പീക്കറായി തെരഞ്ഞടുത്തുകൊണ്ടുള്ള ഗവർണറുടെ ഉത്തരവിറങ്ങി. ഗവർണർ മുമ്പാകെ ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. നാളെ നടക്കുന്ന നിർണായകമായ വിശ്വാസവേട്ടെടുപ്പിൽ സഭയെ നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും. അതേസമയം ബിജെപി നേതാവിനെ നിയമിച്ചതിൽ എതിർപ്പുമായി കോൺഗ്രസ് രംഗത്തെത്തി. പ്രേടേം സ്പീക്കറുടെ നിയമനം നിയമവിധേയമല്ലെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ് വി പറഞ്ഞു. സഭയിലെ മുതിർന്ന അംഗത്തെ സ്പീക്കറാക്കുന്നതാണ് കീഴ്‌വഴക്കം. അത് പാലിക്കപ്പെടണമെന്നും കോൺഗ്രസ് അഭിഭാഷകൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവായ നിയമസഭയിലെ മുതിർന്ന അംഗം വി.ആർ ദേശ് പാണ്ഡെയാണ് മുതിർന്ന അംഗം. മുതിർന്ന അംഗത്തെ സ്പീക്കറായി നിയമിക്കണമെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. അതേസമയം വിശ്വാസവോട്ടെടുപ്പിന
ബംഗളൂരു: കർണാടകത്തിലെ രാഷ്ട്രീയ ഉദ്ദ്വേഗത്തിന് ഇനിയും അയവു വന്നില്ല. പ്രോ ടേം സ്പീക്കറായി ബിജെപി എംഎൽഎയെ നിയമിച്ച് വിശ്വാസ വോട്ടെടുപ്പ് വേളയിൽ ബിജെപി നേട്ടം കൊയ്തു. വിരാജ് പേട്ടയിൽ നിന്നുള്ള ബിജെപി അംഗമാണ് ബൊപ്പയ്യ. ബൊപ്പയ്യയെ സ്പീക്കറായി തെരഞ്ഞടുത്തുകൊണ്ടുള്ള ഗവർണറുടെ ഉത്തരവിറങ്ങി. ഗവർണർ മുമ്പാകെ ബൊപ്പയ്യ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. നാളെ നടക്കുന്ന നിർണായകമായ വിശ്വാസവേട്ടെടുപ്പിൽ സഭയെ നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും.
അതേസമയം ബിജെപി നേതാവിനെ നിയമിച്ചതിൽ എതിർപ്പുമായി കോൺഗ്രസ് രംഗത്തെത്തി. പ്രേടേം സ്പീക്കറുടെ നിയമനം നിയമവിധേയമല്ലെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ് വി പറഞ്ഞു. സഭയിലെ മുതിർന്ന അംഗത്തെ സ്പീക്കറാക്കുന്നതാണ് കീഴ്‌വഴക്കം. അത് പാലിക്കപ്പെടണമെന്നും കോൺഗ്രസ് അഭിഭാഷകൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവായ നിയമസഭയിലെ മുതിർന്ന അംഗം വി.ആർ ദേശ് പാണ്ഡെയാണ് മുതിർന്ന അംഗം. മുതിർന്ന അംഗത്തെ സ്പീക്കറായി നിയമിക്കണമെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു.
അതേസമയം വിശ്വാസവോട്ടെടുപ്പിന് അധ്യക്ഷത വഹിക്കാൻ വിരാജ്‌പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്ത നടപടിക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കും. നിയമന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. ബൊപ്പയ്യ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോൺഗ്രസ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഗവർണർ വജുഭായി വാലയാണ് കെ.ജി.ബൊപ്പയ്യയെ പ്രോടൈം സ്പീക്കറായി നിയമിച്ച് ഉത്തരവിറക്കിയത്. ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അദേഹം അധികാരം ഏറ്റെടുത്തു. 2011ൽ ബിജെപിയുടെ പിന്തുണ പിൻവലിച്ച 11 എംഎൽഎമാരെ അയോഗ്യരാക്കിയിരുന്നു. വിശ്വാസ വോട്ടെടുപ്പിനിടെ നടത്തിയ ആ നടപടിയെ സുപ്രീംകോടതി വിമർശിച്ചിരുന്നു. ബൊപ്പയ്യയെ തിരഞ്ഞെടുത്ത നടപടിക്കെതിരെ എതിർപ്പുമായി കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. മാനണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനമെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
നാളെ വൈകീട്ട് നാലിനാണ് വിശ്വാസവോട്ടെടുപ്പ്. വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് പ്രോടേം സ്പീക്കർ തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി. രഹസ്യ ബാലറ്റ് വേണമെന്ന അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന്റെ ആവശ്യം കോടതി തള്ളി. ഭൂരിപക്ഷം തെളിയിക്കാൻ തിങ്കളാഴ്ച വരെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു.
വോട്ടെടുപ്പ് വരെ യെദിയൂരപ്പ നയപരമായ ഒരു തീരുമാനവും എടുക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ യെദിയൂരപ്പക്ക് 15 ദിവസത്തെ സമയമായിരുന്നു ഗവർണർ വാജുഭായ് വാല നൽകിയിരുന്നത്. ഭൂരിപക്ഷം തെളിയിക്കുന്നത് വരെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിർദ്ദേശിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു. കർണാടകയ നിയമസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.
അതിനിടെ കർണാടക ഗവർണറെ വിമർശിച്ച് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി. കർണാടക ഗവർണർ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെയും പ്രധാനമന്ത്രി മോദിയെയുമാണ് അനുസരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടന പിന്തുടരാത്ത ഗവർണർ രാജിവെക്കണമെന്ന് വാർത്താസമ്മേളനത്തിൽ അദേഹം ആവശ്യപ്പെട്ടു. കോടതിയുടെത് ചരിത്ര വിധിയാണ്. ഭരണഘടനയിൽ ഗവർണറുടെ പങ്ക് വളരെ പ്രധാനമാണ്. അദ്ദേഹത്തിന് പക്ഷഭേദമുണ്ടാകരുത്. എന്നാൽ കർണാടകയിൽ ഗവർണർ ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങളാണെടുക്കുന്നത്. ഗവർണർ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. യെദിയൂരപ്പ വിശ്വാസം തെളിയിക്കാൻ ഏഴുദിവസം ചോദിച്ചപ്പോൾ ഗവർണർ 15 ദിവസം നൽകി. ഇത് ബിജെപിയുമായുള്ള ഗൂഢാലോചനയുടെ വ്യക്തമായ തെളിവാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.
അതേസമയം രണ്ടു വർഷക്കാലമായി ചില ഗവർണർമാർ പ്രവർത്തിക്കുന്നത് നിയമപരമായല്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ജനാധിപത്യം പുനഃസ്ഥാപിക്കുന്ന തീരുമാനം കൈക്കൊണ്ട സുപ്രീം കോടതി വിധിയിൽ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരണത്തിന് ഭൂരിപക്ഷം തെളിയിക്കാൻ രണ്ടാഴ്ച സമയം നൽകിയ ഗവർണർ ചരിത്രത്തിൽ വേറെയില്ല. താൻ ജമ്മുഫകശ്മീർ മുഖ്യമന്ത്രിയായപ്പോൾ ഒരാഴ്ചയാണ് സമയം ലഭിച്ചത്. എന്നാൽ ഇപ്പോൾ പാർട്ടികളെ പിളർത്താനായി 15 ദിവസം നൽകിയിരിക്കുണെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. സുപ്രീം കോടതി തീരുമാനത്തെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഗവർണറെ സമീപിക്കുന്നതിനു മുമ്പു തന്നെ കോൺഗ്രസ്ഫജെ.ഡി.എസ് സഖ്യം 117 എംഎൽഎമാരുടെ പട്ടിക ഗവർണർക്ക് നൽകിയിരുന്നു. ബിജെപി അവരുടെ താത്പര്യത്തിനനുസരിച്ച് നിയമത്തെ മാറ്റി മറിക്കുകയാണ്. മണിപൂരിലും മേഘാലയയിലും ജനാധിപത്യ ചട്ടങ്ങളെ ലംഘിച്ചാണ് അവർ സർക്കാർ രൂപീകരിച്ചത്. ഇവിടങ്ങളിൽ കോൺഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാൽ സഖ്യത്തിലൂടെയാണ് ബിജെപി സർക്കാരുണ്ടാക്കിയത്. ഇതേ നിയമം കർണാടകയിലും നടപ്പാക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. പക്ഷെ അതു സംഭവിക്കില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.