- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും മാളൂട്ടിയെപ്പോലെ ഒരു കുഞ്ഞു കൂടെ; കുഴൽ കിണറിൽ കിടന്നത് ഏഴ് മണിക്കൂർ; അഗ്‌നിശമന സേനയുടെ ഇടപെടലിൽ കുട്ടിക്ക് പുനർജന്മം; രാക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
ഭുവനേശ്വർ: മാളൂട്ടി സിനിമയെ ഓർമിക്കുന്ന രീതിയിൽ വീണ്ടും ഒരു കുഴൽക്കിണർ ദൗത്യം. ഏഴ് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിക്ക് പുനർജന്മം ലഭിച്ചത്. ജമുനാലി പഞ്ചായത്തിലെ ഗുലസാർ സ്വദേശി സന്തോഷ് സാധുവിന്റെ മകളായ രാധ സാധുവെന്ന കുട്ടിയാണ് കുഴൽക്കിണറിൽനിന്നു ജീവിതത്തിലേക്ക് കടന്ന് വന്നത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് രാധ കുഴൽക്കിണറിലേക്ക് വീണത്. വിവരമറിഞ്ഞ് അഗ്‌നിശമന സേനാംഗങ്ങൾ പെട്ടന്ന എത്തുകയും കിണറിന്റെ ആറടി അകലെ 15 അടി ആഴത്തിൽ വലിയ കഴിയുണ്ടാക്കി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കുഴൽക്കിണറിൽ അകപ്പെട്ട കുഞ്ഞിന്റെ ജീവൻ നിലനിർത്താനാവശ്യമായ സംവിധാനങ്ങളും ഏർപ്പെടുത്തി. കുഞ്ഞിന് വലിയ കുഴപ്പമില്ലെന്ന് മനസ്സിലായതോടെ രക്ഷാദൗത്യത്തിന് വേഗം കൂടി. ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വൈകിട്ട് നാലേമുക്കാലോടെയാണ്, കുഴൽക്കിണറിൽ കുട്ടി കുടുങ്ങിയ ഭാഗത്തേക്ക് വഴിവെട്ടാനായത്. പുറത്തെടുത്ത കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. രക്ഷാപ്രവർ
ഭുവനേശ്വർ: മാളൂട്ടി സിനിമയെ ഓർമിക്കുന്ന രീതിയിൽ വീണ്ടും ഒരു കുഴൽക്കിണർ ദൗത്യം. ഏഴ് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിക്ക് പുനർജന്മം ലഭിച്ചത്. ജമുനാലി പഞ്ചായത്തിലെ ഗുലസാർ സ്വദേശി സന്തോഷ് സാധുവിന്റെ മകളായ രാധ സാധുവെന്ന കുട്ടിയാണ് കുഴൽക്കിണറിൽനിന്നു ജീവിതത്തിലേക്ക് കടന്ന് വന്നത്.
കൂട്ടുകാരുമായി കളിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് രാധ കുഴൽക്കിണറിലേക്ക് വീണത്. വിവരമറിഞ്ഞ് അഗ്‌നിശമന സേനാംഗങ്ങൾ പെട്ടന്ന എത്തുകയും കിണറിന്റെ ആറടി അകലെ 15 അടി ആഴത്തിൽ വലിയ കഴിയുണ്ടാക്കി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
കുഴൽക്കിണറിൽ അകപ്പെട്ട കുഞ്ഞിന്റെ ജീവൻ നിലനിർത്താനാവശ്യമായ സംവിധാനങ്ങളും ഏർപ്പെടുത്തി. കുഞ്ഞിന് വലിയ കുഴപ്പമില്ലെന്ന് മനസ്സിലായതോടെ രക്ഷാദൗത്യത്തിന് വേഗം കൂടി. ഏഴ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വൈകിട്ട് നാലേമുക്കാലോടെയാണ്, കുഴൽക്കിണറിൽ കുട്ടി കുടുങ്ങിയ ഭാഗത്തേക്ക് വഴിവെട്ടാനായത്. പുറത്തെടുത്ത കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ മുഖ്യമന്ത്രി നവീൻ പട്‌നായിക് അഭിനന്ദിച്ചു. ഇത്തരം രക്ഷാപ്രവർത്തനങ്ങൾ ജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിൽ വിശ്വാസം വർധിപ്പിക്കും. രാധ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നതായും പട്‌നായിക് കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ചു.