- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹ്രസ്വ സന്ദർശനത്തിനായി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും; വിജയ് മല്യയെ വിട്ടയക്കുന്ന വിഷയം ചർച്ചയാകും; മോദിയുമായി കൂടിക്കാഴ്ചയ്ക്കുശേഷം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി പോകുന്നത് മമതയെ കാണാൻ
രണ്ടുദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ ബുധനാഴ്ച ന്യൂഡൽഹിയിലെത്തും. ലണ്ടനിൽ ഒളിവിൽ കഴിയുന്ന വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഈ സന്ദർശനത്തിനിടെ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായും വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബറുമായും അദ്ദേഹം ചർച്ച നടത്തുന്നുണ്ട്. ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 7000 കോടി രൂപയോളം കടമെടുത്തശേഷം തിരിച്ചടയ്ക്കാൻ വീഴ്ചവരുത്തുകയും ലണ്ടനിലേക്ക് മുങ്ങുകയും ചെയ്ത വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് പലതവണ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. തന്റെ പാസ്‌പോർട്ട് സസ്‌പെൻഡ് ചെയ്തതിനാൽ, ഇന്ത്യയിലേക്ക് വരാനാകുന്നില്ലെന്നാണ് മല്യ പറയുന്നത്. ബോറിസ് ജോൺസണുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രിയും മറ്റും മല്യയുടെ കാര്യം ഉന്നയിക്കുമെന്നാണ് സൂചന. മല്യയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങണമെങ്കിൽ ലണ്ടനിലെ ഇ
രണ്ടുദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ ബുധനാഴ്ച ന്യൂഡൽഹിയിലെത്തും. ലണ്ടനിൽ ഒളിവിൽ കഴിയുന്ന വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുനൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഈ സന്ദർശനത്തിനിടെ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായും വിദേശകാര്യ സഹമന്ത്രി എം.ജെ.അക്‌ബറുമായും അദ്ദേഹം ചർച്ച നടത്തുന്നുണ്ട്.
ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 7000 കോടി രൂപയോളം കടമെടുത്തശേഷം തിരിച്ചടയ്ക്കാൻ വീഴ്ചവരുത്തുകയും ലണ്ടനിലേക്ക് മുങ്ങുകയും ചെയ്ത വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് പലതവണ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടില്ല. തന്റെ പാസ്‌പോർട്ട് സസ്‌പെൻഡ് ചെയ്തതിനാൽ, ഇന്ത്യയിലേക്ക് വരാനാകുന്നില്ലെന്നാണ് മല്യ പറയുന്നത്. ബോറിസ് ജോൺസണുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രിയും മറ്റും മല്യയുടെ കാര്യം ഉന്നയിക്കുമെന്നാണ് സൂചന.
മല്യയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങണമെങ്കിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെ സമീപിച്ച് എമർജൻസി സർട്ടിഫിക്കറ്റ് വാങ്ങിയാൽ മതിയെന്ന് അധികൃതർ പറയുന്നു. എന്നാൽ, പാസ്‌പോർട്ട് റദ്ദാക്കിയിട്ടും മല്യയെ ബ്രിട്ടനിൽ തുടരാൻ അനുവദിക്കുകയാണ് ബ്രിട്ടീഷ് അധികൃതർ. സുപ്രീം കോടതി പോലും നിർദേശിച്ചിട്ടും ഇന്ത്യയിലേക്ക് വരാൻ തയ്യാറാകാത്ത മല്യയ്ക്ക് ധൈര്യം പകരുന്നത് ബ്രിട്ടനിൽനിന്ന് ലഭിക്കുന്ന പിന്തുണയും സഹായവുമാണെന്ന് ഇന്ത്യൻ അന്വേഷണോദ്യോഗസ്ഥർ ആരോപിക്കുന്നു.
രണ്ടാം റെയ്‌സിന ഡയലോഗിൽ പ്രസംഗിക്കുന്നതാണ് ബോറിസ് ജോൺസണിന്റെ മറ്റൊരു ഔദ്യോഗിക പരിപാടി. വ്യാഴാഴ്ച ബ്രിട്ടനിലെയും ഇവിടുത്തെയും വ്യവസായ പ്രമുഖരുമായും അദ്ദേഹം ചർച്ച നടത്തും. ഇതിനുശേഷം കൊൽക്കത്തയിലേക്ക് പോകുന്ന ബോറിസ്, അവിടെ മുഖ്യമന്ത്രി മമത ബാനർജിയുമായി ചർച്ച നടത്തും. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികളുമായും അദ്ദേഹം ചർച്ച നടത്തുന്നുണ്ട്.