- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിലെ പഠനം ഉപേക്ഷിച്ച് ചേരിനിവാസി ഗെയിമുകളിലൂടെ കോടീശ്വരനായി; നെറ്റ്മാർബിൾ കോർപ്പ് ചെയർമാൻ ബാങ് ജൻ ഹുക്കിന്റെ ജീവിതം ആരെയും വിസ്മയിപ്പിക്കുന്നത്; ഹുക്ക് അതിസമ്പന്നനായത് വെറും ഏഴ് വർഷംകൊണ്ട്
സിയോൾ: പഠനം ഉപേക്ഷിച്ച് ഗെയിം ഉണ്ടാക്കാനിറങ്ങി കോടീശ്വരനായ വ്യക്തിയാണ് ദക്ഷിണ കൊറിയയിലെ ചേരി പ്രദേശത്ത് ജനിച്ച ബാങ് ജൻ ഹുക്ക്. ഇന്ന് ദക്ഷിണകൊറിയിലെ അതി സമ്പന്നരിൽ ഒരാളാണ് ഹുക്ക്. കൊറിയയിലെ ഗെയിമിങ് രംഗത്തെ വമ്പന്മാരായ നെറ്റ്മാർബിൾ കോർപ്പിന്റെ ചെയർമാനായ ബാങ് ജൻ ഹുക്ക് ചുരുങ്ങിയ കാലത്തിനുള്ളിലാണ് അതിശയിപ്പിക്കുന്ന നേട്ടം കരസ്ഥമാക്കിയത്. 2000 ൽ വെറും എട്ട് ജീവനക്കാരുമായാണ് നെറ്റ്മാർബിൾ പ്രവർത്തനമാരംഭിച്ചത്. എഴ് കൊല്ലം കൊണ്ട് നിരവധി ആരാധകരേയും നിരൂപകരേയും സ്വന്തമാക്കിയ കമ്പനി ഒഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ച ദിവസം സ്വന്തമക്കിയത് 2.66 ട്രില്യൺ വോണാണ്. കമ്പനിയുടെ മൂല്യമാകട്ടെ 13 ട്രില്യൺ വോണും. രാജ്യത്തെ വ്യാപാരമേഖലയുടെ നാലിനൊന്നും പത്ത് കുടുംബ കമ്പനികൾ നിയന്ത്രിക്കുന്ന കൊറിയിയിൽ വൻ നേട്ടമാണ് നെറ്റ്മാർബിൾ കൈവരിച്ചത്. കമ്പനിയുടെ 24.5 ശതമാനം ഓഹരിയാണ് ബാങ്ങിനുള്ളത്. ബ്ലൂംബർഗ ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ഇത് ഏതാണ്ട് 2.9 ബില്യൺ ഡോളർ വരും. സാംസങ്, ഹുണ്ടായി തുടങ്ങിയ കമ്പനികൾ വാഹന-ഇലക്ട്രോണിക് സംവിധ
സിയോൾ: പഠനം ഉപേക്ഷിച്ച് ഗെയിം ഉണ്ടാക്കാനിറങ്ങി കോടീശ്വരനായ വ്യക്തിയാണ് ദക്ഷിണ കൊറിയയിലെ ചേരി പ്രദേശത്ത് ജനിച്ച ബാങ് ജൻ ഹുക്ക്. ഇന്ന് ദക്ഷിണകൊറിയിലെ അതി സമ്പന്നരിൽ ഒരാളാണ് ഹുക്ക്.
കൊറിയയിലെ ഗെയിമിങ് രംഗത്തെ വമ്പന്മാരായ നെറ്റ്മാർബിൾ കോർപ്പിന്റെ ചെയർമാനായ ബാങ് ജൻ ഹുക്ക് ചുരുങ്ങിയ കാലത്തിനുള്ളിലാണ് അതിശയിപ്പിക്കുന്ന നേട്ടം കരസ്ഥമാക്കിയത്. 2000 ൽ വെറും എട്ട് ജീവനക്കാരുമായാണ് നെറ്റ്മാർബിൾ പ്രവർത്തനമാരംഭിച്ചത്.
എഴ് കൊല്ലം കൊണ്ട് നിരവധി ആരാധകരേയും നിരൂപകരേയും സ്വന്തമാക്കിയ കമ്പനി ഒഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ച ദിവസം സ്വന്തമക്കിയത് 2.66 ട്രില്യൺ വോണാണ്. കമ്പനിയുടെ മൂല്യമാകട്ടെ 13 ട്രില്യൺ വോണും.
രാജ്യത്തെ വ്യാപാരമേഖലയുടെ നാലിനൊന്നും പത്ത് കുടുംബ കമ്പനികൾ നിയന്ത്രിക്കുന്ന കൊറിയിയിൽ വൻ നേട്ടമാണ് നെറ്റ്മാർബിൾ കൈവരിച്ചത്. കമ്പനിയുടെ 24.5 ശതമാനം ഓഹരിയാണ് ബാങ്ങിനുള്ളത്. ബ്ലൂംബർഗ ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ഇത് ഏതാണ്ട് 2.9 ബില്യൺ ഡോളർ വരും.
സാംസങ്, ഹുണ്ടായി തുടങ്ങിയ കമ്പനികൾ വാഹന-ഇലക്ട്രോണിക് സംവിധാനങ്ങുടെ നിർമ്മാണത്തിൽ ദീർഘകാലമായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്ന ഗെയിമിങ്ങിലാണ് ബാങ് കൈവച്ചത്.
ഘട്ടം ഘട്ടമായി വളർന്നു വന്ന കമ്പനിയിൽ അടുത്തിടെ ഒരു ചൈനീസ് കമ്പനി 2014ൽ 500 മില്യൺ ഡോളർ നിക്ഷേപം നടത്തിയരുന്നു.