- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭപാത്രവും ഒരുകിഡ്നിയും ഇല്ലെന്ന് അറിഞ്ഞതോടെ നിരാശ തുടങ്ങി; അച്ഛൻ വീട്ടിലില്ലാത്തപ്പോൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; യുപിയിലെ പതിനേഴ്കാരിയുടെ ആത്മഹത്യ സമ്മർദ്ദം താങ്ങാനാവാതെ
ബറേലി: ഒരു കിഡ്‌നിയും ഗർഭപാത്രവുമില്ലെന്നതിന്റെ മനോവിഷമത്തിൽ പതിനേഴുകാരി തീകൊളുത്തി മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മാനസിക സമ്മർദ്ദം താങ്ങാനാവാതെ മണ്ണെണ്ണ ഒഴിച്ച് കുട്ടി തീകൊളുത്തുകയായിരുന്നു. പതിനൊന്നാംക്ലാസ് വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. കുറച്ചു മാസം മുമ്പ് രോഗബാധിതയായതോടെയാണ് തന്റെ ആരോഗ്യ പ്രശ്‌നങ്ങൾ
ബറേലി: ഒരു കിഡ്‌നിയും ഗർഭപാത്രവുമില്ലെന്നതിന്റെ മനോവിഷമത്തിൽ പതിനേഴുകാരി തീകൊളുത്തി മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മാനസിക സമ്മർദ്ദം താങ്ങാനാവാതെ മണ്ണെണ്ണ ഒഴിച്ച് കുട്ടി തീകൊളുത്തുകയായിരുന്നു. പതിനൊന്നാംക്ലാസ് വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്.
കുറച്ചു മാസം മുമ്പ് രോഗബാധിതയായതോടെയാണ് തന്റെ ആരോഗ്യ പ്രശ്‌നങ്ങൾ കുട്ടി അറിഞ്ഞത്. അൾട്രാ സൗണ്ട് സ്‌കാൻ എടുക്കാൻ ഡോക്ടർ കുട്ടിയുടെ അച്ഛനോട് പരിശോധനാ ഘട്ടത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിൽ നിന്നാണ് ഒരു കിഡ്‌നിയും ഗർഭപാത്രവും ഇല്ലെന്ന് പെൺകുട്ടി അറിഞ്ഞത്. അന്ന് മുതൽ തീർത്തും നിരാശയിലായിരുന്നു കുട്ടി. അച്ഛനും അമ്മയും എല്ലാ വിധ മാനസിക പിന്തുണയും നൽകി. കുറവുകൾ പരിഹരിക്കാൻ ബദൽ മാർഗ്ഗമുണ്ടെന്നും വിശദീകരിച്ചു. എന്നാൽ അതൊന്നും പെൺകുട്ടിയുടെ മാനിസക നിലയിൽ മാറ്റമുണ്ടാക്കിയില്ല.
കഴിഞ്ഞ ദിവസം തൊട്ടടുത്ത ഗ്രാമത്തിലേക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി അച്ഛൻ പോയി. പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ അവസരം മുതലെടുത്തായിരുന്നു ആത്മഹത്യ. വീട്ടിൽ സൂക്ഷിച്ചരുന്ന മണ്ണെണ്ണ എടുത്തൊഴിച്ച് തീകൊളിത്തി. പെൺകുട്ടിയുടെ നിലവളികേട്ടെത്തിയ അമ്മയും അൽവാസികളും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജില്ലാ ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം വിട്ടുനൽകുകയും ചെയ്തു.
ജനനവൈകല്യമുലമാണ് പെൺകുട്ടിക്ക് ഗർഭപാത്രം ഇല്ലാതായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗർഭം ധരിക്കാൻ കഴിയില്ല. എന്നാൽ ഒരു കിഡ്‌നി ഉള്ളതിനാൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമായിരുന്നില്ല. കുട്ടിക്ക് ശരിയായ കൗൺസിലിങ് കിട്ടാത്തതാണ് ആത്മഹത്യാക്കാരണമെന്ന് ഡോക്ടർമാർ പറയുന്നു.