- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളിയുടെ പാസ്‌പോർട്ട് കൈവശം വക്കുന്ന തൊഴിലുടമ പൊതുവിചാരണ നേരിടേണ്ടി വരും; കർശന നടപടിയുമായി ഒമാൻ മാനവവിഭവശേഷി മന്ത്രാലയം
മസ്‌ക്കറ്റ്: പ്രവാസികളായ തൊഴിലാളികളുടെ പാസ്സ്‌പോർട്ടുകൾ ഇപ്പോളും കൈവശം വച്ചിരിക്കുന്ന കമ്പനികൾക്ക് മുന്നറിയിപ്പുമായി ഗവൺമെന്റ്.തൊഴിലാളികളുടെ പാസ്‌പോർട്ട് കൈവശം വയ്ക്കുന്നന്ന് ഒമാനിലെ തൊഴിലുടമകൾ പൊതുവിചാരണ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നല്കുന്നത്. ഏകദേശം രണ്ട് വർഷം മുമ്പ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരുന
മസ്‌ക്കറ്റ്: പ്രവാസികളായ തൊഴിലാളികളുടെ പാസ്സ്‌പോർട്ടുകൾ ഇപ്പോളും കൈവശം വച്ചിരിക്കുന്ന കമ്പനികൾക്ക് മുന്നറിയിപ്പുമായി ഗവൺമെന്റ്.തൊഴിലാളികളുടെ പാസ്‌പോർട്ട് കൈവശം വയ്ക്കുന്നന്ന് ഒമാനിലെ തൊഴിലുടമകൾ പൊതുവിചാരണ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നല്കുന്നത്.
ഏകദേശം രണ്ട് വർഷം മുമ്പ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ ഇപ്പോഴും തൊഴിലുടമ തൊഴിലാളിയുടെ പാസ്‌പോർട്ട് കൈവശം വയ്ക്കുന്നത് പതിവാണ്. ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നിയമം കർശനമാക്കുന്നത്. നിയമം
ലംഘിക്കുന്ന തൊഴിലുടമകളെ നിയമപരമായി തന്നെ നേരിടുമെന്നും പൊതുവിചാരണയ്ക്ക് വിേധയരാക്കുമെന്നും മിനിസ്ട്രി ഓഫ് മാൻപവറിലെ ലേബർ വെൽഫെയർ ഡയറക്ടർ ജനറൽ സലീം ബിൻ സെയ്ദ് അൽ ബാദി പറഞ്ഞു.
എംപ്ലോയർമാരും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികളാണ് മന്ത്രാലയം കൈക്കൊള്ളുന്നത്. എന്നാൽ ഇവർക്കിടയിൽ പലപ്പോഴും ഉടമ്പടിയിൽ എത്താനായിട്ടില്ല. എന്നാൽ ഇത്തരത്തിൽ തൊഴിലാളികളുടെ പാസ്സ്‌പോർട്ട് കൈവശം വച്ചിരിക്കുന്ന എംപ്ലോയർമാർക്കെതിരെ പരാതി ലഭിച്ചാൽ നടപടിയെടുക്കാൻ പബ്ലിക്ക് പ്രോസിക്യൂഷന് സാധിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഇത് തികച്ചും നിയമ ലംഘനമാണ്.