- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ മക്കൾക്കായി കരുതിയ സമ്പാദ്യം അസാധു നോട്ടുകളായി; സൂരജും സലോനിയും നിറകണ്ണോടെ എഴുതിയ കത്തിൽ മോദിയുടെ ഇടപെടൽ; അനാഥ സഹോദരങ്ങൾക്ക് 50,000 രൂപ നൽകാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി
ജയ്പുർ: സൂരജും സലോനിയും നിറകണ്ണോടെ എഴുതിയ കത്ത് പ്രധാനമന്ത്രിയുടെയും കണ്ണുനിറച്ചിരിക്കാം. മരിച്ചുപോയ അമ്മ അവർക്കായി കരുതിവച്ചിരുന്ന 96,500 രൂപ പുതിയ നോട്ടായി മാറിയെടുക്കാനുള്ള സമയം കഴിഞ്ഞെന്നു പറഞ്ഞ് റിസർവ് ബാങ്ക് കൈമലർത്തിയപ്പോൾ ആശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. രാജസ്ഥാനിലെ കോട്ടയിലുള്ള സഹ്രാവാദ സ്വദേശികളാണു സൂരജ് ബൻജാറയും (17) സഹോദരി സലോനിയും (9). ഇവർക്ക് 50,000 രൂപ നൽകാനും പ്രധാനമന്ത്രിയുടെ പേരിലുള്ള ഇൻഷുറൻസ് പദ്ധതികളിൽ ചേർത്തു പ്രീമിയം തുകയായ 1710 രൂപ അടയ്ക്കാനുമാണു മോദി നിർദ്ദേശം നൽകിയത്. 50,000 രൂപ കൊണ്ട് എല്ലാ സാമ്പത്തിക പ്രശ്‌നങ്ങൾക്കും പരിഹാരമാകില്ലെന്നറിയാമെങ്കിലും അൽപമെങ്കിലും ആശ്വാസം പകരട്ടെയെന്നു പ്രത്യാശ പ്രകടിപ്പിച്ചു മോദി എഴുതിയ കത്തും സൂരജിനും സലോനിക്കും കിട്ടി. അച്ഛൻ നേരത്തേ മരിച്ചുപോയ കുട്ടികൾക്കു നാലുവർഷം മുൻപ് അമ്മയെയും നഷ്ടപ്പെട്ടതോടെ അഭയകേന്ദ്രത്തിലേക്കു താമസം മാറ്റി വീട് അടച്ചിടുകയായിരുന്നു. അഭയകേന്ദ്രം അധികൃതർ ഇവരെയും കൂട്ടി ഈയിടെ വീട്ടിൽ വന്നു മുറി
ജയ്പുർ: സൂരജും സലോനിയും നിറകണ്ണോടെ എഴുതിയ കത്ത് പ്രധാനമന്ത്രിയുടെയും കണ്ണുനിറച്ചിരിക്കാം. മരിച്ചുപോയ അമ്മ അവർക്കായി കരുതിവച്ചിരുന്ന 96,500 രൂപ പുതിയ നോട്ടായി മാറിയെടുക്കാനുള്ള സമയം കഴിഞ്ഞെന്നു പറഞ്ഞ് റിസർവ് ബാങ്ക് കൈമലർത്തിയപ്പോൾ ആശ്വാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി.
രാജസ്ഥാനിലെ കോട്ടയിലുള്ള സഹ്രാവാദ സ്വദേശികളാണു സൂരജ് ബൻജാറയും (17) സഹോദരി സലോനിയും (9). ഇവർക്ക് 50,000 രൂപ നൽകാനും പ്രധാനമന്ത്രിയുടെ പേരിലുള്ള ഇൻഷുറൻസ് പദ്ധതികളിൽ ചേർത്തു പ്രീമിയം തുകയായ 1710 രൂപ അടയ്ക്കാനുമാണു മോദി നിർദ്ദേശം നൽകിയത്.
50,000 രൂപ കൊണ്ട് എല്ലാ സാമ്പത്തിക പ്രശ്‌നങ്ങൾക്കും പരിഹാരമാകില്ലെന്നറിയാമെങ്കിലും അൽപമെങ്കിലും ആശ്വാസം പകരട്ടെയെന്നു പ്രത്യാശ പ്രകടിപ്പിച്ചു മോദി എഴുതിയ കത്തും സൂരജിനും സലോനിക്കും കിട്ടി.
അച്ഛൻ നേരത്തേ മരിച്ചുപോയ കുട്ടികൾക്കു നാലുവർഷം മുൻപ് അമ്മയെയും നഷ്ടപ്പെട്ടതോടെ അഭയകേന്ദ്രത്തിലേക്കു താമസം മാറ്റി വീട് അടച്ചിടുകയായിരുന്നു. അഭയകേന്ദ്രം അധികൃതർ ഇവരെയും കൂട്ടി ഈയിടെ വീട്ടിൽ വന്നു മുറി തുറന്നപ്പോഴാണു പണവും ഏതാനും ആഭരണങ്ങളും ലഭിച്ചത്.