ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ബോക്‌സിങ്ങിൽ ഇന്ത്യൻ താരം സതീഷ് കുമാർ സെമി ഫൈനലിൽ പ്രവേശിച്ചു. 91 കിലോ ഹെവി വെയ്റ്റ് വിഭാഗത്തിലാണ് ഇന്ത്യൻ താരത്തിന്റെ സെമി പ്രവേശനം. ഇതോടെ ഈയിനത്തിൽ ഇന്ത്യക്ക് വെങ്കലം ഉറപ്പായി. ക്വാർട്ടർ ഫൈനലിൽ ജോർദാന്റെ ഹുസൈൻ എയ്‌സ്ഹായ്ഷിനെയാണ് സതീഷ് തോൽപ്പിച്ചത്.