ആർലിങ്ടൻ (ഡാലസ്): ബോക്സിങ് മത്സരം കാണാൻ ആർലിങ്ടൻ എടിടി സ്റ്റേഡിയത്തിൽ വൻ ജനക്കൂട്ടം. കെന്നല്ലൊ അൽവാറസും- ബില്ലി ജൊ സോണ്ടേഗ്സും തമ്മിലുള്ള മത്സരം കാണുന്നതിന് 73126 പേരാണു സ്റ്റേഡിയത്തിൽ എത്തിയത്. ഇതിനു മുൻപ് 1978 ൽ ന്യൂ ഓർലിയൻസിൽ ഹെവി വെയ്റ്റ് ചാമ്പ്യൻഷിപ്പിന് വേണ്ടി മുഹമ്മദ് അലിയും ലിയോൺ സ്വിങ്ക്സും ഏറ്റുമുട്ടിയ മത്സരം വീക്ഷിക്കുന്നതിന് 63350 പേരാണ് എത്തിയിരുന്നത്. ഈ റെക്കോർഡാണ് കൗ ബോയ് സ്റ്റേഡിയം മറികടന്നത്.

ഇൻഡോർ ബോക്സിങ് ഇവന്റിന് ശനിയാഴ്ച രാവിലെ തന്നെ 65000 ടിക്കറ്റുകൾ വിറ്റിരുന്നു. നാളുകൾക്കു ശേഷമാണ് എടിടി സ്റ്റേഡിയത്തിൽ ഇത്രയും കാണികൾ ഒത്തു കൂടുന്നത്. ടെക്സസ് സംസ്ഥാനം പൂർണമായും തുറന്നതിനെ തുടർന്നാണ് ഇത്രയും പേർ ഇവിടെ എത്തിച്ചേർന്നത്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവാണ് ടെക്സസിലെ പ്രധാന സിറ്റിയായ ഡാലസിൽ രേഖപ്പെടുത്തിയത്. വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതാണ് രോഗികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടാൻ കാരണം.