- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടിണിക്കിട്ടപ്പോൾ ക്രിസ്മസ് ആഘോഷത്തിന്റെ ബാക്കി ഭക്ഷണം ആരുമറിയാതെ അടുക്കളയിലെത്തി കഴിച്ചു; മോഷണം ആരോപിച്ചു രക്ഷിതാക്കൾ കൊടും തണുപ്പത്തേക്കു തള്ളിവിട്ടു; തണുത്തു മരവിച്ച ആറുവയസുകാരൻ ഗുരുതരാവസ്ഥയിൽ; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ
ബ്രസൽസ്: പട്ടിണിക്കിട്ടപ്പോൾ ക്രിസ്മസ് ആഘോഷത്തിന്റെ ഉച്ഛിഷ്ടം അടുക്കളയിൽക്കയറി മോഷ്ടിച്ചു കഴിച്ച ആറു വയസ്സുള്ള മകനെ കൊടുംതണുപ്പത്തു നിർത്തി ശിക്ഷിച്ച അമ്മയും രണ്ടാനച്ഛനും അറസ്റ്റിലായി. ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ ക്രിസ്മസിനു പിറ്റേന്നായിരുന്നു സംഭവം. ആറു വയസുകാരിക്കും അവന്റെ ഇരട്ട സഹോദരിക്കും മാതാപിതാക്കൾ കാര്യമായി ഭക്ഷണം കൊടുക്കാറില്ലായിരുന്നു. തണുത്തു മരവിച്ചു തളർന്നുവീണ കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസിനു പിറ്റേന്നു പുലർച്ചെയാണ് കുട്ടി അടുക്കളയിൽ കയറി ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചത്. ഇത് കണ്ടുപിടിച്ച മാതാപിതാക്കൾ വൈകിട്ട് അഞ്ചു മുതൽ എട്ടുവരെ മൂന്നു മണിക്കൂർ നേരം കുട്ടിയെ പൈജമ മാത്രം ഇട്ടനിലയിൽ ബാൽക്കണിയിൽ നിർത്തുകയായിരുന്നു. ശരീരത്തിലെ ചൂടു നഷ്ടപ്പെട്ടു തളർന്നുവീണനിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല. പോഷകക്കുറവും കുട്ടി നേരിടുന്നുണ്ട്. ആറുവയസുകാരനെയും ഇരട്ട സഹോദരിയെയും അമ്മയ
ബ്രസൽസ്: പട്ടിണിക്കിട്ടപ്പോൾ ക്രിസ്മസ് ആഘോഷത്തിന്റെ ഉച്ഛിഷ്ടം അടുക്കളയിൽക്കയറി മോഷ്ടിച്ചു കഴിച്ച ആറു വയസ്സുള്ള മകനെ കൊടുംതണുപ്പത്തു നിർത്തി ശിക്ഷിച്ച അമ്മയും രണ്ടാനച്ഛനും അറസ്റ്റിലായി. ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ ക്രിസ്മസിനു പിറ്റേന്നായിരുന്നു സംഭവം. ആറു വയസുകാരിക്കും അവന്റെ ഇരട്ട സഹോദരിക്കും മാതാപിതാക്കൾ കാര്യമായി ഭക്ഷണം കൊടുക്കാറില്ലായിരുന്നു. തണുത്തു മരവിച്ചു തളർന്നുവീണ കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിസ്മസിനു പിറ്റേന്നു പുലർച്ചെയാണ് കുട്ടി അടുക്കളയിൽ കയറി ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചത്. ഇത് കണ്ടുപിടിച്ച മാതാപിതാക്കൾ വൈകിട്ട് അഞ്ചു മുതൽ എട്ടുവരെ മൂന്നു മണിക്കൂർ നേരം കുട്ടിയെ പൈജമ മാത്രം ഇട്ടനിലയിൽ ബാൽക്കണിയിൽ നിർത്തുകയായിരുന്നു.
ശരീരത്തിലെ ചൂടു നഷ്ടപ്പെട്ടു തളർന്നുവീണനിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ല. പോഷകക്കുറവും കുട്ടി നേരിടുന്നുണ്ട്.
ആറുവയസുകാരനെയും ഇരട്ട സഹോദരിയെയും അമ്മയും രണ്ടാനച്ഛനും ഭക്ഷണം നല്കാതെ പീഡിപ്പിച്ചിരുന്നതായാണു അന്വേഷണത്തിൽ കണ്ടെത്തിയത്. പോഷകക്കുറവ് നേരിടുന്ന സഹോദരിയെയും ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.
അമ്മ ഫ്രഞ്ചുകാരിയും രണ്ടാനച്ഛൻ ബെൽജിയം സ്വദേശിയുമാണെന്ന് അധികൃതർ അറിയിച്ചു.