- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഹസിക പ്രകടനം കണ്ട കുട്ടി വായിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റത് റിയാലിറ്റി ഷോ കണ്ട് അനുകരിക്കാൻ ശ്രമിച്ചതോടെ; ആശുപത്രിയിലെത്തിച്ചിട്ടും പതിനൊന്നുകാരൻ രക്ഷപ്പെട്ടില്ല
ഹൈദരാബാദ്: ടെലിവിഷൻ റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിക്കാൻ ശ്രമിച്ച പതിനൊന്നുകാരന് ദാരുണ മരണം. തെലുങ്കാനയിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ രാപൽ കാളി വിശ്വനാഥാണ് കൊല്ലപ്പെട്ടത്.ടെലിവിഷനിൽ കണ്ട സാഹസിക പ്രകടനം അനുകരിച്ച് വായിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. പൊള്ളലേറ്റ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ചികിത്സക്കായി ഹൈദരാബാദിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു. ബോർഡിങ് സ്‌കൂളിൽ താമസിച്ച് പഠിച്ചിരുന്ന രാപൽ അവധിക്ക് മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് സാഹസിക പ്രകടനം അനുകരിക്കാൻ ശ്രമിച്ചത്. പഠനത്തിൽ മിടുക്കനായിരുന്ന കുട്ടി എന്തും ശ്രദ്ധയോടെ വീക്ഷിക്കാറുണ്ടായിരുന്നെന്നും, പലപ്പോഴും ടി വി യിൽ കാണുന്ന സാഹസിക പ്രകടനങ്ങൾ അനുകരിക്കാൻ ശ്രമിക്കാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. നാല് മാസം മുൻപ് ഇതേ സാഹസിക പ്രകടനം അനുകരിക്കാൻ ശ്രമിച്ച് കരിംനഗറിൽ ആറാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു.
ഹൈദരാബാദ്: ടെലിവിഷൻ റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിക്കാൻ ശ്രമിച്ച പതിനൊന്നുകാരന് ദാരുണ മരണം. തെലുങ്കാനയിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ രാപൽ കാളി വിശ്വനാഥാണ് കൊല്ലപ്പെട്ടത്.ടെലിവിഷനിൽ കണ്ട സാഹസിക പ്രകടനം അനുകരിച്ച് വായിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
പൊള്ളലേറ്റ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ചികിത്സക്കായി ഹൈദരാബാദിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരിക്കുകയായിരുന്നു. ബോർഡിങ് സ്‌കൂളിൽ താമസിച്ച് പഠിച്ചിരുന്ന രാപൽ അവധിക്ക് മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് സാഹസിക പ്രകടനം അനുകരിക്കാൻ ശ്രമിച്ചത്.
പഠനത്തിൽ മിടുക്കനായിരുന്ന കുട്ടി എന്തും ശ്രദ്ധയോടെ വീക്ഷിക്കാറുണ്ടായിരുന്നെന്നും, പലപ്പോഴും ടി വി യിൽ കാണുന്ന സാഹസിക പ്രകടനങ്ങൾ അനുകരിക്കാൻ ശ്രമിക്കാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. നാല് മാസം മുൻപ് ഇതേ സാഹസിക പ്രകടനം അനുകരിക്കാൻ ശ്രമിച്ച് കരിംനഗറിൽ ആറാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു.