- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ബാലമന്ദിരത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ ബാലന്റെ പരാതി പൊലീസും ചൈൽഡ് ലൈനും ചേർന്നു മുക്കിയെന്ന് ആക്ഷേപം; കുറ്റക്കാരനായ സിഐക്കെതിരെ നടപടിയെടുത്തില്ല; പിഞ്ചു ബാലനോട് ഭരണകൂടം കാട്ടിയത് കടുത്ത മനുഷ്യാവകാശ ലംഘനം
പത്തനംതിട്ട: സർക്കാരിന്റെ ബാലമന്ദിരത്തിൽ കെയർ പ്രൊവൈഡറുടെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായ അനാഥബാലന്റെ പരാതി പൊലീസും ചൈൽഡ് ലൈൻ അധികൃതരും ചേർന്നു മുക്കിയെന്ന് ആരോപണം. ചോദിക്കാനും പറയാനും ആരുമില്ലാത്ത കുട്ടിയോട് കടുത്ത മനുഷ്യാവകാശലംഘനം കാട്ടിയ സി.ഐയെ സംരക്ഷിച്ച് സിപിഐ(എം) സംസ്ഥാന നേതൃത്വമാണെന്നുമുള്ള ആരോപണമാണ് ഉയരുന്നത്. റാന്നി പുതമൺ സർക്കാർ ബാലമന്ദിരത്തിലെ അന്തേവാസിയായ പതിമൂന്നുകാരനെ കെയർ പ്രൊവൈഡർ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസാണ് റാന്നി സി.ഐ നുമാനും പത്തനംതിട്ട ചൈൽഡ് ലൈനും ചേർന്ന് ഒതുക്കിയെന്ന ആക്ഷേപം ഉയരുന്നത്. ബാലമന്ദിരത്തിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ടെന്ന പരാതി ശിശുക്ഷേമസമിതിക്ക് മുൻപാകെ നേരിട്ടാണ് ഉന്നയിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസറാണ് പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ച് എട്ടുദിവസം കഴിഞ്ഞിട്ടും റാന്നി സിഐ നുമാൻ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ഇതേപ്പറ്റി മാദ്ധ്യമങ്ങൾ തിരുവല്ല ഡിവൈ.എസ്‌പിയോട് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ മൊഴി
പത്തനംതിട്ട: സർക്കാരിന്റെ ബാലമന്ദിരത്തിൽ കെയർ പ്രൊവൈഡറുടെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായ അനാഥബാലന്റെ പരാതി പൊലീസും ചൈൽഡ് ലൈൻ അധികൃതരും ചേർന്നു മുക്കിയെന്ന് ആരോപണം. ചോദിക്കാനും പറയാനും ആരുമില്ലാത്ത കുട്ടിയോട് കടുത്ത മനുഷ്യാവകാശലംഘനം കാട്ടിയ സി.ഐയെ സംരക്ഷിച്ച് സിപിഐ(എം) സംസ്ഥാന നേതൃത്വമാണെന്നുമുള്ള ആരോപണമാണ് ഉയരുന്നത്. റാന്നി പുതമൺ സർക്കാർ ബാലമന്ദിരത്തിലെ അന്തേവാസിയായ പതിമൂന്നുകാരനെ കെയർ പ്രൊവൈഡർ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസാണ് റാന്നി സി.ഐ നുമാനും പത്തനംതിട്ട ചൈൽഡ് ലൈനും ചേർന്ന് ഒതുക്കിയെന്ന ആക്ഷേപം ഉയരുന്നത്.
ബാലമന്ദിരത്തിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ടെന്ന പരാതി ശിശുക്ഷേമസമിതിക്ക് മുൻപാകെ നേരിട്ടാണ് ഉന്നയിക്കപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസറാണ് പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ച് എട്ടുദിവസം കഴിഞ്ഞിട്ടും റാന്നി സിഐ നുമാൻ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ഇതേപ്പറ്റി മാദ്ധ്യമങ്ങൾ തിരുവല്ല ഡിവൈ.എസ്‌പിയോട് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ മൊഴി എടുത്ത് കേസെടുത്തത്.
ഈ സംഭവത്തിൽ ഗുരുതരമായ വീഴ്ചയാണ് സി.ഐയുടെ ഭാഗത്തുനിന്നുണ്ടായത്. പരാതി കിട്ടിയ സമയം തന്നെ കേസ് എടുക്കണമെന്നാണ് നിയമം. ഇതാണ് എട്ടു ദിവസം വച്ചു താമസിപ്പിച്ചത്. അതുപോലെ തന്നെ കുട്ടിയെ സ്വകാര്യമായി വിളിപ്പിച്ച് മൊഴി എടുക്കേണ്ട സ്ഥാനത്ത് ബാലമന്ദിരത്തിലെ ജീവനക്കാരുടെ മുന്നിൽ വച്ചായിരുന്നു പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. ഇതിന് ശേഷം സംഭവം നടന്നതായി പറയുന്ന ബാലമന്ദിരത്തിൽനിന്ന് കുട്ടിയെ മറ്റൊരിടത്തേക്ക് മാറ്റേണ്ടിയിരുന്നു.
അതിനുള്ള നടപടിയും പൊലീസ് ചെയ്തില്ല. ഇതിന് മേൽനോട്ടം വഹിക്കുന്ന ശിശുസംരക്ഷണ സമിതിയും തികഞ്ഞ അനാസ്ഥ കാട്ടി. ഇതിനിടെ സ്ഥാപനത്തിലെ ജീവനക്കാരും ശിശുസംരക്ഷണ സമിതിയംഗങ്ങളും ചേർന്ന് കുട്ടിയെക്കൊണ്ട് മൊഴി മാറ്റിപ്പറയിക്കാനും ശ്രമം നടത്തി. പൊലീസും ശിശുസംരക്ഷണ സമിതിയും ഒത്തുകളിച്ച് ഈ കേസ് അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നത്.സംഭവം വിവാദമായതോടെ കുട്ടിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്തതല്ലാതെ തുടരന്വേഷണം നടക്കുന്നില്ല. കുട്ടിയുടെ മൊഴിയിൽ പറഞ്ഞിരിക്കുന്ന കാര്യം നടന്നിട്ടുണ്ടോയെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ല. കേസ് ഫയൽ ഉണ്ടാക്കിയ ശേഷം അന്വേഷണം നിലച്ചിരിക്കുകയാണ്.
പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെ തയാറാകാത്തത് ഗുരുതരമായ വീഴ്ചയാണ്. ഇതേ വീഴ്ച തന്നെയാണ് ശിശുക്ഷേമ സമിതിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും തുടർന്നുപോരുന്നത്. അനാഥബാലൻ ആയതു കൊണ്ട് ചോദിക്കാനും കേസ് എടുപ്പിക്കാനും ആരും വരില്ലെന്ന ആത്മവിശ്വാസവും ഇവർക്കുണ്ട്.