ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇ-കൊമേഴ്സ് ഭീമൻ ആമസോണിനെതിരെ ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ബഹിഷ്‌കരണ കാമ്പയിൻ. ദൈവങ്ങളുടെ ചിത്രങ്ങൾ പ്രിന്റചെയ്ത ഡോർമാറ്റുകളും അടിവസ്ത്രങ്ങളും സൈറ്റിൽ വിൽപ്പനക്ക് വെച്ചത് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോൺ ബഹിഷ്‌കരിക്കാൻ ആഹ്വാനവുമായി ഒരുകൂട്ടം എത്തിയിരിക്കുന്നത്.

'ബൊയ്‌കോട്ട് ആമസോൺ' ഹാഷ് ടാഗോടെ നൂറുകണക്കിനപോസ്റ്റുകളാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. ട്വീറ്റിനൊപ്പം ആമസോണിൽ ലിസ്റ്റചെയ്ത വിവാദ ഡോർമാറ്റുകളുടെയും അടവസ്ത്രങ്ങളുടെയും സ്‌ക്രീൻഷോട്ടുകളും പങ്കുവെക്കുന്നുണ്ട്. 'ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് ആമസോൺ ഞാൻ ബഹിഷ്‌കരിക്കുന്നു'വെന്നവെള്ളപ്പേപ്പറിൽ എഴുതി അവ പ്രദർശിപ്പിച്ചുകൊണ്ടുള്ള കാമ്പയിനും ചില യൂസർമാർ ആരംഭിച്ചിട്ടുണ്ട്,