- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻജിനിയറിങ് വിദ്യാർത്ഥികളായിരിക്കെ മൊട്ടിട്ട പ്രണയം; വിവാഹത്തിന് യുവതിയുടെ വീട്ടുകാർ വിസമ്മതിച്ചു; കാമുകിയെ വീട്ടുകാർ കൊല്ലുമോയെന്ന് ഭയം; വീടിന് മുന്നിലെത്തി തീകൊളുത്തിയ 25 കാരൻ മരിച്ചു; സംഭവം തമിഴ്‌നാട്ടിലെ ശിവഗംഗയിൽ
ചെന്നൈ: പ്രണയ വിവാഹത്തെ യുവതിയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് കാമുകൻ യുവതിയുടെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ ശിവഗംഗയിലാണ് സംഭവം. 25കാരനായ വിജയ് ആണ് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
വിജയും അപർണ ശ്രീയും ശിവഗംഗയിലെ സ്വകാര്യകോളജിലെ എൻജിനിയറിങ് വിദ്യാർത്ഥികളായിരുന്നു. കോഴ്സ് അവസാനിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്.
തൊഴിലവസരങ്ങൾ തേടി വിജയ് ചെന്നൈയിലേക്ക് മാറിയിരുന്നു. ഇതിനിടെ വിജയുമായുള്ള പ്രണയം അപർണയുടെ വീട്ടുകാർ അറിയുകയും ബന്ധം അവസാനിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ അപർണയുടെ മൊബൈൽ വീട്ടുകാർ പിടിച്ചെടുത്തതായി
സുഹൃത്തുക്കൾ വഴി വിജയ് മനസിലാക്കി. തുടർന്ന് വിജയ് ബന്ധുക്കളെയും കൂട്ടി അപർണയുടെ വീട്ടിൽ വിവാഹാലോചനയുമായി എത്തി. എന്നാൽ ഇത് അപർണയുടെ വീട്ടുകാർ നിരസിച്ചു.
വിജയിനെതിരെ കാരക്കുടി വനിതാ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് വീണ്ടും വിജയ് അപർണയുടെ വീട്ടിലെത്തി. പക്ഷെ അവളെ കാണാൻ പോലും അനുവദിച്ചില്ല.
അപർണ മരിച്ചാൽ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് വീട്ടുകാർ വിജയ്നെ അറിയിച്ചു. എന്നാൽ അപർണ ജീവിച്ചിരിക്കണമെന്ന ആഗ്രഹത്താൽ വിജയ് യുവതിയുടെ വീടിന് മുന്നിൽവച്ച് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
അയൽവാസികൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ വിജയ് മരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.