- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രനേട്ടത്തോടെ ലോകത്തിന് മുന്നിൽ തല ഉയർത്തി ഭാരതം; ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു; പരീക്ഷണം ബംഗാൾ ഉൾക്കടലിൽ സുഖോയ് പോർ വിമാനത്തിൽ നിന്ന്; ഇതൊരു ലോകറെക്കോഡെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ
ന്യൂഡൽഹി: രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ചുകൊണ്ട് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.പേര് വെളിപ്പെടുത്താത്ത സ്ഥലത്ത് സുഖോയ്-30 എംകെഐ ജെറ്റ്‌പോർ വിമാനത്തിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്.ഇതാദ്യമായാണ് പോർവിമാനത്തിൽ നിന്ന് കടൽ കേന്ദ്രമാക്കിയുള്ള ലക്ഷ്യം മിസൈൽ ഭേദിച്ചത്. ബംഗാൾ ഉൾക്കടലിന് മുകളിൽ സുഖോയ് വിമാനത്തിൽ നിന്ന് രണ്ട് ഘട്ടങ്ങളായായിരുന്നു പരീക്ഷണം.വ്യോമസേനയുടെ പോരാട്ടശേഷിയെ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതാണ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ ആദ്യ പരീക്ഷണമെന്ന് വിശേഷിപ്പിച്ച പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഡിആർഡിഒയെയും, വ്യോമസേനയെയും നേട്ടത്തിൽ അഭിനന്ദിച്ചു.ഇതൊരു ലോകറെക്കോഡാണെന്നും അവർ പറഞ്ഞു. സുഖോയ്-30 എംകെഐ വിമാനത്തിൽ നിന്ന് പ്രയോഗിക്കുന്ന ഏറ്റവും ഭാരമേറിയ ആയുധമാണ് ക്രൂസ് മിസൈൽ. രണ്ടര ടണ്ണാണ് മിസൈലിന്റെ ഭാരം.മിസൈൽ സജ്ജമാക്കാൻ വേണ്ടി എച്ചഎഎൽ വിമാനത്തെ പ്രത്യേകം പരിഷ്‌കരിക്കുകയായിരുന്നു.ഈ നേട്ടത്തോടെ, കരയിൽ നിന്നും, കടലിൽ നിന്നും, വായൂവിൽ നിന്നും വിക്ഷേപിക്കാ
ന്യൂഡൽഹി: രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ചുകൊണ്ട് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.പേര് വെളിപ്പെടുത്താത്ത സ്ഥലത്ത് സുഖോയ്-30 എംകെഐ ജെറ്റ്‌പോർ വിമാനത്തിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്.ഇതാദ്യമായാണ് പോർവിമാനത്തിൽ നിന്ന് കടൽ കേന്ദ്രമാക്കിയുള്ള ലക്ഷ്യം മിസൈൽ ഭേദിച്ചത്.
ബംഗാൾ ഉൾക്കടലിന് മുകളിൽ സുഖോയ് വിമാനത്തിൽ നിന്ന് രണ്ട് ഘട്ടങ്ങളായായിരുന്നു പരീക്ഷണം.വ്യോമസേനയുടെ പോരാട്ടശേഷിയെ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നതാണ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ ആദ്യ പരീക്ഷണമെന്ന് വിശേഷിപ്പിച്ച പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഡിആർഡിഒയെയും, വ്യോമസേനയെയും നേട്ടത്തിൽ അഭിനന്ദിച്ചു.ഇതൊരു ലോകറെക്കോഡാണെന്നും അവർ പറഞ്ഞു.
സുഖോയ്-30 എംകെഐ വിമാനത്തിൽ നിന്ന് പ്രയോഗിക്കുന്ന ഏറ്റവും ഭാരമേറിയ ആയുധമാണ് ക്രൂസ് മിസൈൽ. രണ്ടര ടണ്ണാണ് മിസൈലിന്റെ ഭാരം.മിസൈൽ സജ്ജമാക്കാൻ വേണ്ടി എച്ചഎഎൽ വിമാനത്തെ പ്രത്യേകം പരിഷ്‌കരിക്കുകയായിരുന്നു.ഈ നേട്ടത്തോടെ, കരയിൽ നിന്നും, കടലിൽ നിന്നും, വായൂവിൽ നിന്നും വിക്ഷേപിക്കാവുന്ന ലോകോത്തര ആയുധം വികസിപ്പിച്ചെടുത്തുവെന്ന് ബ്രഹ്മോസിന് അഭിമാനിക്കാം. ഡിആർഡിഒയുടെയും, റഷ്യയിലെ എൻപിഒഎമ്മിന്റെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.