- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും മൂല്യമുള്ള ഏഴാമത്തെ ദേശീയ ബ്രാൻഡ് എന്ന പദവി ഇന്ത്യക്ക്; പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി അമേരിക്ക
ന്യൂഡൽഹി: ഏറ്റവും മൂല്യമുള്ള ഏഴാമത്തെ ദേശീയ ബ്രാൻഡായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. അന്തർദേശീയ സാമ്പത്തിക വിശകലന ഏജൻസിയായ ബ്രാൻഡ് ഫിനാൻസ് തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യക്കു നേട്ടം. ലോകത്തിലെ ഏറ്റവും മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും അമേരിക്കയ്ക്കാണ് ഒന്നാം സ്ഥാനം. പട്ടികയിലെ ആദ്യ 20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വളർച
ന്യൂഡൽഹി: ഏറ്റവും മൂല്യമുള്ള ഏഴാമത്തെ ദേശീയ ബ്രാൻഡായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. അന്തർദേശീയ സാമ്പത്തിക വിശകലന ഏജൻസിയായ ബ്രാൻഡ് ഫിനാൻസ് തയ്യാറാക്കിയ പട്ടികയിലാണ് ഇന്ത്യക്കു നേട്ടം.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും അമേരിക്കയ്ക്കാണ് ഒന്നാം സ്ഥാനം.
പട്ടികയിലെ ആദ്യ 20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ചത് ഇന്ത്യയാണ്. 32 ശതമാനം വളർച്ചയിലൂടെ 2.1 ബില്യൺ ഡോളറായാണ് ഇന്ത്യയുടെ ബ്രാൻഡ് മൂല്യം ഉയർന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തെ ജിഡിപിയെയും വിപണി വിവരങ്ങളെയും ആസ്പദമാക്കിയാണ് ബ്രാൻഡ് പട്ടിക തയാറാക്കുന്നത്. പട്ടികയിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ അവരുടെ സ്ഥാനം അതേപടി നിലനിർത്തി.
കഴിഞ്ഞ തവണ ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയ്ക്ക് 1970 കോടി ഡോളർ മൂല്യമാണുള്ളത്. ചൈന, ജർമ്മനി, ഇംഗ്ലണ്ട്, ജപ്പാൻ, ഫ്രാൻസ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾക്ക് കഴിഞ്ഞ തവണത്തേതിൽ നിന്ന് മാറ്റമുണ്ടായിട്ടില്ല. ഇന്ത്യയും ഫ്രാൻസുമാണ് ഓരോ സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയത്.
ബ്രാൻഡ് മൂല്യത്തിൽ ഒരുശതമാനത്തിന്റെ കുറവുണ്ടായെങ്കിലും ചൈന രണ്ടാം സ്ഥാനം നിലനിർത്തി. ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ മൂല്യം കണക്കാക്കാനുള്ള റോയൽറ്റി റിലീഫ് മെക്കാനിസം ഉപയോഗിച്ച് 100 രാജ്യങ്ങളാണ് പരിഗണിച്ചതെന്ന് കമ്പനി പറയുന്നു. അഞ്ച് കൊല്ലം രാജ്യത്ത് വിൽക്കപ്പെടുന്ന ബ്രാൻഡുകളുടെ മൂല്യവും രാജ്യത്തിന്റെ ജി.ഡി.പിയും കണക്കിലെടുത്താണ് രാജ്യങ്ങളുടെ മൂല്യം കണക്കാക്കുന്നത്.