പാറ്റ്‌ന: പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അടികൂടി അദ്ധ്യാപകർ. ബിഹാറിലാണ് സംഭവം. രണ്ട് അദ്ധ്യാപകർ പരസ്പരം അടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമാണ്.

ബിഹാർ തലസ്ഥാനമായ പട്നയിൽ ൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിൽ വച്ചാണ് ഇരുവരും അടികൂടുന്നത്.

 

ശിവ്ശങ്കർ ഗിരി എന്ന അദ്ധ്യാപകനും സഹ അദ്ധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവുമാണ് പരസ്പരം അടികൂടുന്നത്. ശിവ്ശങ്കർ ഗിരിയും സഹ അദ്ധ്യാപികയായ റിങ്കി കുമാരിയും ആദാപുർ പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി ആഗ്രഹിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടിയുള്ള വാക് തർക്കങ്ങൾ തുടരുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നു. പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി ആരാണ് കൂടുതൽ യോഗ്യതയുള്ളതെന്നും മുതിർന്ന അദ്ധ്യാപകൻ ആരാണെന്നുമുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്.