- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾരഹിതമായ ആദ്യ പകുതി; 77-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ നെയ്മറുടെ വിജയഗോൾ; രാജ്യാന്തര സൗഹൃദ മത്സരത്തിൽ ജപ്പാനെ കീഴടക്കി ബ്രസീൽ
ടോക്യോ: രാജ്യാന്തര സൗഹൃദ മത്സരത്തിൽ ജപ്പാനെതിരെ ബ്രസീലിന് ജയം. ആദ്യ പകുതി ഗോൾരഹിതമായ മത്സരത്തിൽ സൂപ്പർ താരം നെയ്മർ നേടിയ പെനൽറ്റിയിലാണ് ബ്രസീൽ ജപ്പാനെ മറികടന്നത്. 77-ാം മിനിറ്റിലായിരുന്നു പെനൽറ്റിയിലൂടെ നെയ്മർ ബ്രസീലിന്റെ വിജയഗോൾ നേടിയത്.
ദക്ഷിണകൊറിയയെ 5-1ന് തകർത്തതിന്റെ ആവേശത്തിലിറങ്ങിയ ബ്രസീലിനെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് ജപ്പാൻ പുറത്തെടുത്തത്. ടോക്യോ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാനെത്തിയ 60000ത്തോളം ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന പ്രകടനമാണ് കരുത്തരായ ബ്രസീലിനെതിരെ ജപ്പാൻ താരങ്ങൾ പുറത്തെടുത്തത്.
കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബ്രസീൽ ഗോളിന് അടുത്തെത്തിയിരുന്നു, നെയ്മറുടെ ബാക് ഹീൽ പാസിൽ നിന്ന് ലൂക്കാസ് പാക്വറ്റ എടുത്ത ഷോട്ട് പക്ഷെ പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഫ്രെഡും നെയ്മറും റാഫീഞ്ഞയുമെല്ലാം ജപ്പാൻ ഗോൾമുഖം വിറപ്പിച്ചു. എന്നാൽ ജപ്പാനീസ് ഗോൾകീപ്പർ ഷൂചി ഗോണ്ടയുടെ മിന്നും സേവുകൾ ജപ്പാന്റെ രക്ഷക്കെത്തി.
Brazil beat Japan 1-0 as @neymarjr records his 74th international goal.????????
- Sports Brief (@sportsbriefcom) June 6, 2022
He's only three away from equaling Pele's record as Brazil's all-time top scorer.
????: Kenta Harada (Getty Images) pic.twitter.com/TsE7ASHkqg
ആദ്യ പകുതി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്കെ നെയ്മർ തൊടുത്ത ഗോളെന്നുറച്ച ഷോട്ടും ഗോണ്ട രക്ഷപ്പെടുത്തി. രണ്ടാം പകുതിയിലും നിരന്ത്ര ആക്രമണങ്ങളുമായി ബ്രസീൽ ജപ്പാനെ സമ്മർദ്ദത്തിലാക്കിയെങ്കിലും പലപ്പോഴും നിർഭാഗ്യവും ഗോൾ കീപ്പറും ബ്രസീലിന്റെ വഴി മുടക്കി. എന്നാൽ 76-ാം മിനിറ്റിൽ നെയ്മർ തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ഗോണ്ട രക്ഷപ്പെടുത്തിയതിന് പിന്നാലെ റീബൗണ്ട് ലഭിച്ച റിച്ചാലിസൺ ഷോട്ടെടുക്കാൻ തുനിയവെ എൻഡോ ബോക്‌സിൽ വീഴ്‌ത്തി.
ബ്രസീലിന് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. പിഴവേതുമില്ലാതെ ഗോണ്ടയെ കീഴടത്തി നെയ്മർ പന്ത് വലയിലെത്തിച്ചതോടെ കാനറികൾ ജയിച്ചു കയറി. ജപ്പാനെതതിരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നെയ്മറുടെ ഒമ്പതാം ഗോളാണിത്.
ഇന്നത്തെ ഗോൾ നേട്ടത്തോടെ ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ഇതിഹാസം താരം പെലെയുടെ റെക്കോർഡിലേക്കുള്ള അകലം മൂന്നാക്കി കുറക്കാനും നെയ്മർക്കായി. ബ്രസീൽ കുപ്പായത്തിൽ 119 മത്സരങ്ങളിൽ നെയ്മറുടെ 74-ാം ഗോളാണിത്. 77 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്.
സ്പോർട്സ് ഡെസ്ക്