- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലകുറച്ച് ചിക്കൻ വിറ്റ് ലാഭം കൊയ്ത ബ്രസീലിന്റെ കള്ളക്കളി പൊളിഞ്ഞു; കയറ്റി അയയ്ക്കുന്നത് കെമിക്കലുകൾ ചേർത്ത ചീഞ്ഞ ഇറച്ചി; സർട്ടിഫിക്കറ്റ് നേടുന്നത് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും കൈക്കൂലി കൊടുത്ത്; കള്ളത്തരം കണ്ടുപിടിച്ചതോടെ ബ്രസീലിയൻ ചിക്കൻ നിരോധിച്ച് ഹോങ്കോങ്
ബ്രസീലിയ: വിലക്കുറച്ച് ചിക്കൻ കയറ്റി അയച്ച് ലാഭം കൊയ്ത ബ്രസീലിന്റെ കള്ളക്കളി പൊളിഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽനിന്ന് ചീഞ്ഞ കോഴിയറിച്ചിയാണ് കെമിക്കലുകൾ ചേർത്തു കയറ്റി അയയ്ക്കുന്നതെന്നു ഹോങ്കോങ്ങ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി. ചീഞ്ഞ ഇറച്ചിക്ക് സർട്ടിഫിക്കറ്റ് നല്കാൻ അധികൃതർ കൂട്ടു നിൽക്കുകയായിരുന്നു. ബ്രസീലിൽനിന്നുള്ള വിലകുറഞ്ഞ കോഴിയിറച്ചി ഗൾഫിലും ഏറെ പ്രിയങ്കരമാണ്. സാദിയ, സിയറ തുടങ്ങിയ ബ്രാൻഡുകൾക്ക് വൻ വിലക്കുറവാണ് എന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ കാരണം. തദ്ദേശീയ ബ്രാൻഡുകൾക്ക് വൻ വെല്ലുവിളിയാണ് ബ്രസീലിയൻ ഇറച്ചി ബ്രാൻഡുകൾ ഉയർത്തുന്നത്. അതേസമയം വൻ വിലക്കുറവിൽ ഇറച്ചി വിൽക്കുന്നത് അധികൃതരിൽ സംശയം ജനിപ്പിച്ചിരുന്നു. അധികൃതർക്ക് കൈക്കൂലി നല്കിയാണ് കെമിക്കലുകൾ ചേർത്ത ഇറച്ചിക്ക് ബ്രസീലിയൻ കമ്പനികൾ ഭക്ഷ്യയോഗ്യമെന്ന സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നതെന്ന സംശയം നേരത്തേ ഉയർന്നിരുന്നു. രാഷ്ട്രീയപാർട്ടികൾക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി കൊടുത്തായിരുന്നു സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചിരുന്ന
ബ്രസീലിയ: വിലക്കുറച്ച് ചിക്കൻ കയറ്റി അയച്ച് ലാഭം കൊയ്ത ബ്രസീലിന്റെ കള്ളക്കളി പൊളിഞ്ഞു. ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽനിന്ന് ചീഞ്ഞ കോഴിയറിച്ചിയാണ് കെമിക്കലുകൾ ചേർത്തു കയറ്റി അയയ്ക്കുന്നതെന്നു ഹോങ്കോങ്ങ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി. ചീഞ്ഞ ഇറച്ചിക്ക് സർട്ടിഫിക്കറ്റ് നല്കാൻ അധികൃതർ കൂട്ടു നിൽക്കുകയായിരുന്നു.
ബ്രസീലിൽനിന്നുള്ള വിലകുറഞ്ഞ കോഴിയിറച്ചി ഗൾഫിലും ഏറെ പ്രിയങ്കരമാണ്. സാദിയ, സിയറ തുടങ്ങിയ ബ്രാൻഡുകൾക്ക് വൻ വിലക്കുറവാണ് എന്നതാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ കാരണം. തദ്ദേശീയ ബ്രാൻഡുകൾക്ക് വൻ വെല്ലുവിളിയാണ് ബ്രസീലിയൻ ഇറച്ചി ബ്രാൻഡുകൾ ഉയർത്തുന്നത്. അതേസമയം വൻ വിലക്കുറവിൽ ഇറച്ചി വിൽക്കുന്നത് അധികൃതരിൽ സംശയം ജനിപ്പിച്ചിരുന്നു.
അധികൃതർക്ക് കൈക്കൂലി നല്കിയാണ് കെമിക്കലുകൾ ചേർത്ത ഇറച്ചിക്ക് ബ്രസീലിയൻ കമ്പനികൾ ഭക്ഷ്യയോഗ്യമെന്ന സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നതെന്ന സംശയം നേരത്തേ ഉയർന്നിരുന്നു. രാഷ്ട്രീയപാർട്ടികൾക്കും ഉദ്യോഗസ്ഥർക്കും കൈക്കൂലി കൊടുത്തായിരുന്നു സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചിരുന്നത്.
ഹോങ്കോങ്ങ് അധികൃതർ നടത്തിയ പരിശോധനയിൽ ഇക്കാര്യങ്ങൾ വ്യക്തമാകുകയായിരുന്നു. ഇതിനെ തുടർന്ന് ബ്രസീലിൽനിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ചെയ്യുന്നത് ഹോങ്കോങ് താത്കാലികമായി നിർത്തിവച്ചു.
ബ്രസീലിയൻ ഇറച്ചിക്കെതിരേ ഇതാദ്യമായാല്ല ആരോപണം ഉയരുന്നതും നടപടി ഉണ്ടാകുന്നതും. നേരത്തേ ചൈന ബ്രസീലിയൻ ബീഫിന്റെയും ചിക്കന്റെയും ഇറക്കുമതി നിരോധിച്ചിരുന്നു. ബ്രസീൽ ഏറ്റവും കൂടുതൽ ഇറച്ചി കയറ്റി അയച്ചിരുന്നത് ചൈനയിലേക്കായിരുന്നു.
ഹോങ്കോങ് കൂടി ഇറച്ചിനിരോധനം പ്രഖ്യാപിച്ചത് ബ്രസീലിനു കനത്ത തിരിച്ചടിയാകും. ചൈനീസ് നിരോധനത്തെ തുടർന്ന് ബ്രസീൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റി അയക്കുന്നത് ഹോങ്കോങ്ങിലേക്കാണ്. 2016 ൽ മാത്രം 7,180 ലക്ഷം ഡോളറിന്റെ ബീഫാണ് കയറ്റുമതി ചെയ്തത്.
നേരത്തേ ദക്ഷിണ കൊറിയയും ബ്രസീലിയൻ ഇറച്ചിക്കു നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീടു പിൻവലിച്ചു. ബ്രസീലിൽനിന്നുള്ള ഇറച്ചിക്കമ്പനികൾക്കു നിരോധനം ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനും നിർദ്ദേശിച്ചിരുന്നു.