- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിവാൾ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നം; നാസിസവും കമ്മ്യൂണിസവും സമാനമാണെന്ന് വിലയിരുത്തി ബ്രസീൽ പാർലെമന്റിൽ ബിൽ അവതരിപ്പിച്ച് എഡ്വോർഡോ ബോൾസോനാരോ; 'നാസികളും കമ്മ്യൂണിസ്റ്റുകാരുമാണ് വംശഹത്യ നടത്തിയവരെന്ന് ആവർത്തിച്ചും പ്രസംഗം
റിയോ: അരിവാൾ ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നമാണെന്നും അതിന്റെ നിർമ്മാണവും വിൽപനയും വിതരണവും നടത്തുന്നവർക്ക് ജയിൽശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബ്രസീൽ പാർലമെന്റിൽ ബില്ല്. ബ്രസീൽ പ്രസിഡന്റിന്റെ മകൻ എഡ്വോർഡോ ബോൾസോനാരോയാണ് ഇത്തരമൊരു ആവശ്യവുമായി ബിൽ അവതരിപ്പിച്ചത്. നാസിസവും കമ്മ്യൂണിസവും സമാനമാണെന്ന് വിലയിരുത്തികൊണ്ടാണ് ബിൽ അവതരണം.
നാസികളും പിന്നീട് കമ്മ്യൂണിസ്റ്റുകളും പോളണ്ട് അക്രമിച്ചതിന്റെ സ്മരണക്കായിട്ടാണ് ബോൾസോനാരോ ജൂനിയർ ബിൽ അവതരിപ്പിച്ചത്. 'നാസികളും കമ്മ്യൂണിസ്റ്റുകാരുമാണ് വംശഹത്യ നടത്തിയത്. ഒരു വ്യക്തി കൊല്ലപ്പെടുന്നത് എങ്ങനെ കുറ്റകരമാകുന്നോ അത് പോലെ കണക്കാക്കിയുള്ള ശിക്ഷ ഈ ചിഹ്നങ്ങൾക്കെതിരെയും വേണം.' അദ്ദേഹം പറഞ്ഞു.
ഒമ്പത് മുതൽ പതിനഞ്ച് വർഷം വരെ തടവ് ശിക്ഷ വേണം. നാസിസത്തിന്റേയും കമ്മ്യൂണിസത്തിന്റെയോ അതുമായി ബന്ധപ്പെട്ട വ്യക്തികളുടെയോ സംഭവങ്ങളുടേയും ആശയങ്ങളുടേയും പേരിൽ ഏതെങ്കിൽ പൊതുസ്ഥലങ്ങൾക്കും സ്ഥാപനങ്ങൾക്കും പേരുകളുണ്ടെങ്കിൽ അത് മാറ്റണമെന്നും ബോൾസോനാരോ ജൂനിയർ അവതരിപ്പിച്ച ബില്ലിൽ പറയുന്നു.
ബോൾസോനാരോ ജൂനിയർ നേരത്തെ നടത്തിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്താവനയെ തുടർന്ന് ബ്രസീലും ചൈനയും തമ്മിൽ നയതന്ത്ര പ്രശ്നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവും പ്രസിഡന്റുമായ ജെയർ ബോൾസോനാരോയും കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനാണ്. ബോൾസോനാരോ അധികാരത്തിലേറിയതിന് ശേഷം അയൽരാജ്യങ്ങളായ വെനിസ്വേലയുമായും ക്യൂബയുമായുമുള്ള സംഘർഷങ്ങൾ വർധിച്ചിരുന്നു.
മറുനാടന് ഡെസ്ക്