ന്യൂയോർക്ക്: ന്യൂയോർക്ക് സെൻട്രൽ പാർക്കിൽ അമേരിക്കൻ കാൻസർ സൊസൈറ്റി സംഘടിപ്പിച്ച ബ്രെസ്റ്റ് കാൻസർ വാക്കിൽ ഫൊക്കാനാ വിമൻസ് ഫോറം പങ്കെടുത്തു. നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ജോയിന്റ് ട്രഷറർ ജെസ്സി കാനാട്ട്, കമ്മിറ്റി അംഗം മേരിക്കുട്ടി മൈക്കിൾ എന്നിവർ സംബന്ധിച്ചു.

അമേരിക്കൻ കാൻസർ സൊസൈറ്റി എല്ലാവർഷവും കാൻസർ ബോധവത്കരണ മാസമായ ഒക്‌ടോബറിൽ പതിവുപോലെ വാക്ക് നടത്താറുള്ളതാണ്. ജനങ്ങൾക്ക് കാൻസറിനെതിരേയുള്ള കണ്ടുപിടിത്തങ്ങളേപ്പറ്റിയും, പ്രതിവിധികളേപ്പറ്റിയും കുടതൽ മനസിലാക്കാനുള്ള മാസികകളും, മറ്റു പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി.

ഏകദേശം പതിനായിരം പേർ പങ്കെടുത്ത വാക്കിൽ കൂടുതലും ചെറുപ്പക്കാരായിരുന്നു. എല്ലാവരും പിങ്ക് വേഷങ്ങൾ അണിഞ്ഞ് ഏകദേശം മൂന്നുനാല് മൈൽ നടന്ന കാഴ്ച വളരെ ആവേശകരമായിരുന്നു. രാവിലെ 8 മണിക്ക് തുടങ്ങി 12 മണിക്ക് വാക്ക് അവസാനിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വിവിധ സംഘടനകൾ പ്ലാക്കാർഡുകളും പിടിച്ച് ഇതിനെ തുണയ്ക്കുന്ന കാഴ്ചവളരെ ഉത്തേജനകരമായിരുന്നു.

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ കണക്ക് അനുസരിച്ച് എട്ടിന് ഒരു സ്ത്രീക്ക് എന്ന കണക്കിൽ ബ്രെസ്റ്റ് കാൻസർ ഉണ്ടാകുന്നു. എല്ലാവർഷവും വാക്ക് കൂടുതൽ ജനപങ്കാളിത്തവും കൂടുതൽ ആകർഷകവുമായി വരുന്നു.