- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുർക്കിക്കൊപ്പം അൽബേനിയയും സെർബിയയും മാസിഡോണിയയും മോൺടെനെഗ്രോയും യൂറോപ്യൻ യൂണിയനിൽ ചേരും; ബ്രെക്‌സിറ്റ് പരാജയപ്പെട്ടാൽ നമ്മൾ തൊഴിൽരഹിതരാവുമെന്ന് ഉറപ്പ്
തുർക്കി യൂറോപ്യൻ യൂണിയനിൽ ചേരില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ആവർത്തിച്ച് പ്രഖ്യാപിക്കുന്നതെങ്കിലും തുർക്കി ചേരുമെന്ന് മാത്രമല്ല ഇതിന് പുറമെ അൽബേനിയയും സെർബിയയും മാസിഡോണിയയും മോൺടെനഗ്രോയും യൂറോപ്യൻ യൂണിയനിൽ ചേരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാൽ ആ രാജ്യങ്ങളിലുള്ളവർക്കെല്ലാം യൂറോപ്യൻ യൂണിയന്റെ ഫ്രീ മൂവ്‌മെന്റ് നിയമങ്ങളനുസരിച്ച് ബ്രിട്ടനിലേക്കും വരാനും ജോലി ചെയ്യാനും ഇവിടെ ജീവിക്കാനും അവകാശമുണ്ടായിരിക്കും. ഇക്കാരണത്താൽ ബ്രെക്‌സിറ്റ് പരാജയപ്പെട്ടാൽ നമ്മൾ തൊഴിൽരഹിതരാകുമെന്നുറപ്പാണ്. റിമെയിൻ ക്യാമ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള യോഗങ്ങളിലും ചർച്ചകളിലും തുർക്കി യൂണിയനിൽ ചേരാൻ സാധ്യത കുറവാണെന്ന് കാമറോൺ പ്രസംഗിച്ച് നടക്കുന്നുണ്ടെങ്കിലും ഈ അഞ്ചു രാജ്യങ്ങളുടെയും യൂണിയൻ പ്രവേശനത്തിനായി ബ്രിട്ടീഷ് എംബസി സ്റ്റാഫുകൾ ഇവിടുത്തെ നികുതിദായകന്റെ ചെലവിൽ പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതിനായി ബ്രിട്ടനിലെ ന
തുർക്കി യൂറോപ്യൻ യൂണിയനിൽ ചേരില്ലെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ആവർത്തിച്ച് പ്രഖ്യാപിക്കുന്നതെങ്കിലും തുർക്കി ചേരുമെന്ന് മാത്രമല്ല ഇതിന് പുറമെ അൽബേനിയയും സെർബിയയും മാസിഡോണിയയും മോൺടെനഗ്രോയും യൂറോപ്യൻ യൂണിയനിൽ ചേരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ വന്നാൽ ആ രാജ്യങ്ങളിലുള്ളവർക്കെല്ലാം യൂറോപ്യൻ യൂണിയന്റെ ഫ്രീ മൂവ്‌മെന്റ് നിയമങ്ങളനുസരിച്ച് ബ്രിട്ടനിലേക്കും വരാനും ജോലി ചെയ്യാനും ഇവിടെ ജീവിക്കാനും അവകാശമുണ്ടായിരിക്കും. ഇക്കാരണത്താൽ ബ്രെക്‌സിറ്റ് പരാജയപ്പെട്ടാൽ നമ്മൾ തൊഴിൽരഹിതരാകുമെന്നുറപ്പാണ്.
റിമെയിൻ ക്യാമ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള യോഗങ്ങളിലും ചർച്ചകളിലും തുർക്കി യൂണിയനിൽ ചേരാൻ സാധ്യത കുറവാണെന്ന് കാമറോൺ പ്രസംഗിച്ച് നടക്കുന്നുണ്ടെങ്കിലും ഈ അഞ്ചു രാജ്യങ്ങളുടെയും യൂണിയൻ പ്രവേശനത്തിനായി ബ്രിട്ടീഷ് എംബസി സ്റ്റാഫുകൾ ഇവിടുത്തെ നികുതിദായകന്റെ ചെലവിൽ പ്രയത്‌നിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതിനായി ബ്രിട്ടനിലെ നികുതിദായകർ ഇതുവരെ രണ്ട് ബില്യൺ പൗണ്ട് ചെലവാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനേക്കാൾ കൂടുതൽ ചെലവാക്കിയിട്ടുണ്ടാകുമെന്നാണ് വോട്ട് ലീവ് കാംപയിനർമാർ ആരോപിക്കുന്നത്. ഈ രാജ്യങ്ങളുടെ യൂണിയൻ പ്രവേശനത്തിനായി പ്രവർത്തക്കുന്ന ബ്രിട്ടീഷ് ഒഫീഷ്യലുകളുടെ ടീമുണ്ടെന്ന് ബ്രിട്ടീഷ് എംബസികളുടെ വെബ്‌പേജുകളിലെ പ്രസ്താവനകളിലൂടെ തന്നെ വെളിപ്പെടുന്നുണ്ട്.
ഇതിൽ തുർക്കി യൂണിയൻ മെമ്പർഷിപ്പിനായി അപേക്ഷിച്ചിരുന്നത് 1987ലാണ്. സ്ഥാനാർത്ഥിയായ സ്ഥിരീകരിച്ചത് 1999ലാണ്. ഇതു സംബന്ധിച്ച വിലപേശലുകൾ ആരംഭിച്ചിരുന്നത് 2005ലായിരുന്നു. തുർക്കിയിലെ 79 മില്യൺ വരുന്ന ജനങ്ങൾക്ക് അടുത്ത് തന്നെ വിസയില്ലാതെ യൂറോപ്യൻ യൂണിയനിലേക്ക് കടന്ന് വരാൻ വഴിയൊരുക്കുന്ന കരാറിനടുത്തെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ മില്യൺ കണക്കിന് പേർ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് തൊഴിൽ തേടിയെത്തും. ബ്രിട്ടനെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പത്ത് വർഷം മുമ്പ് പോളണ്ട് യൂണിയന്റെ ഭാഗമായപ്പോൾ അവിടെ നിന്നും യുകെയിലേക്കുണ്ടായ കുടിയേറ്റക്കാരുടെ പ്രവാഹത്തേക്കാൾ രൂക്ഷമായിരിക്കുമിത്. ഇക്കൂട്ടത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ പോലുള്ളവരും ബ്രിട്ടനിലെത്തുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്.
യുറോപ്യൻ യൂണിയൻ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യാൻ തുർക്കി സഹായം നൽകിയാൽ യൂണിയനിലെ അംഗത്വം നൽകാമെന്ന വ്യവസ്ഥയാണ് ചർച്ചയിൽ യൂണിയൻ തലവന്മാർ മുന്നോട്ട് വച്ചിരിക്കുന്നത്. തുർക്കിയിൽ നിന്നും ഗ്രീസിലെത്തിയ അനധികൃത അഭയാർത്ഥികളെ തുർക്കി തിരിച്ചെടുക്കണമെന്നത് ഇതിലെ പ്രധാന വ്യവസ്ഥയാണ്. എന്നാൽ അഭയാർത്ഥി പ്രശ്‌നം തീർക്കാൻ തുർക്കിയെ യൂണിയനിൽ പ്രവേശിപ്പിച്ചാൽ അത് വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ തുർക്കിയിൽ നിന്നുള്ള മില്യൺ കണക്കിന് പേർ ഇവിടെയെത്താനാണ് വഴിയൊരുക്കുകയെന്നാണ് ലീവ് കാംപയിൻകാരടക്കമുള്ള വിമർശകർ ആരോപിക്കുന്നത്.
അൽബേനിയ യൂണിയൻ മെമ്പർഷിപ്പിനായി അപേക്ഷിച്ചിരുന്നത് 2009ലാണ്. 2014ൽ സ്ഥാനാർത്ഥിയായി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ 2020 വരെ ഈ രാജ്യം യൂണിയനിൽ ചേരുന്നതിനുള്ള സാധ്യതയില്ല. യൂറോപ്യൻ നിലവാരത്തിലേക്ക് ഉയരാൻ ഇത്രയും സമയമെടുക്കുന്നതിനാലാണിത്.അൽബേനിയ യൂണിയനിൽ ചേർന്നാൽ ഇവിടുത്തെ 2.774 മില്യൺ പേർക്കാണ് ബ്രിട്ടനടക്കമുള്ള യൂണിയനിലെ ഏത് രാജ്യത്തേക്കും സ്വന്ത്രമായി വരാനും ജോലി ചെയ്യാനുമുള്ള അവസരൊരുങ്ങുന്നത്. ഇത് ബ്രിട്ടനിലെ തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നുറപ്പാണ്.സെർബിയ യൂണിയൻ അംഗത്വത്തിന് അപേക്ഷിച്ചിരിക്കുന്നത് 2009ലായിരുന്നു. സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചത് 2012ലായിരുന്നു. എന്നാൽ യൂറോപ്യൻ നിലവാരത്തിലേക്കുയരുന്നതിനുള്ള രാജ്യത്തിന്റെ ശ്രമം മന്ദഗതിയിലാണെന്നത് യൂണിയൻ അംഗത്വം നീട്ടുമെന്നുറപ്പാണ്. 2013ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 7.164 മില്യൺ പേരാണുള്ളത്. യൂണിയനിൽ ചേർന്നാൽ ഇവരെല്ലാം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ തൊഴിലുകൾക്ക് അവകാശികളായിത്തീരുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്.
മാസിഡോണിയ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള ശ്രമം ആരംഭിച്ചത് 2004ൽ ആയിരുന്നു. 2005ൽ സ്ഥാനാർത്ഥിത്വം സ്ഥിരീകരിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുമുണ്ട്. 2013ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 2.107 മില്യൺ പേരാണുള്ളത്. യൂണിയൻ അംഗത്വം ലഭിച്ചാൽ ഇവരിൽ മിക്കവരും ബ്രിട്ടനടക്കമുള്ള രാജ്യങ്ങളിലേക്ക് അനായാസം കുടിയേറി ഇവിടുത്തുകാരുടെ തൊഴിലവസരങ്ങൾക്ക് ഭീഷണി സൃഷ്ടിക്കാൻ സാധ്യതയേറെയാണ്. മോൺടെനെഗ്രോ യൂണിയൻ അംഗത്വത്തിന് അപേക്ഷിച്ചത് 2008ലായിരുന്നു. സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചത് 2010ലാണ്. ഇതു സംബന്ധിച്ച ബ്രസൽസുമായുള്ള വിലപേശലുകൾ ആരംഭിച്ചത് 2012ലായിരുന്നു. 2013ലെ കണക്കുകൾ പ്രകാരം ഇവിടുത്തെ ജനസംഖ്യ 621,383 ആണ്. ബ്രസൽസ് ക്ലബിൽ അംഗത്വം ലഭിച്ചാൽ ഇവരിൽ മിക്കവരും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മികച്ചൊരു ജീവിതം തേടിയെത്തുമെന്നുറപ്പാണ്.