- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെക്സിറ്റ് ജനവിധിക്കെതിരെ വിധി പറഞ്ഞ ജഡ്ജിമാർക്കെതിരെ കടുത്ത വിമർശനങ്ങളുമായി മാദ്ധ്യമങ്ങൾ; ആഹ്ലാദ തിമർപ്പിൽ യൂറോപ്പ്; ആശങ്കയോടെ ബ്രിട്ടൻ ; രണ്ടാം റഫറണ്ടത്തിനും മുറവിളി വീണ്ടും
ബ്രെക്സിറ്റ് തീരുമാനം പാർലിമെന്റിൽ വോട്ടിനിട്ട് മാത്രമേ തീരുമാനിക്കാവൂ എന്ന ഇന്നലത്തെ നിർണായകമാ ഹൈക്കോടതി വിധിക്കെതിരെ വൻ പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ബ്രെക്സിറ്റിലൂടെ യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന് തീരുമാനിച്ച ജനവിധിക്കെതിരെ വിധി പറഞ്ഞ ജഡ്ജിമാർക്കെതിരെ കടുത്ത വിമർശനങ്ങളുമായിട്ടാണ് ബ്രിട്ടനിലെ മാദ്ധ്യമങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള സാധ്യ ഹെക്കോടതി വിധിയിലൂടെ കുറഞ്ഞതോടെ യൂറോപ്പ് ആഹ്ലാദത്തിമർപ്പിലാണെന്നും റിപ്പോർട്ടുണ്ട്. ഹൈക്കോടതി വിധിയെ തുടർന്ന് ബ്രിട്ടനിൽ റിമെയിൻ പാളയത്തിൽ സന്തോഷമുണ്ടെങ്കിലും ഇതിനെ തുടർന്ന് രാജ്യത്തിന്റെ ഭാവിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം വർധിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ റഫറണ്ട ഫലം റദ്ദാക്കി രണ്ടാം റഫറണ്ടം നടപ്പിലാക്കണമെന്ന മുറവിൽും ഇപ്പോൾ ശക്തമായിട്ടുണ്ട്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നത് പോലുള്ള ചരിത്രപരമായി പ്രാധാന്യമുള്ള തീരുമാനം പ്രധാനമന്ത്രിയും മന്ത്രിമാരും ചേർ
ബ്രെക്സിറ്റ് തീരുമാനം പാർലിമെന്റിൽ വോട്ടിനിട്ട് മാത്രമേ തീരുമാനിക്കാവൂ എന്ന ഇന്നലത്തെ നിർണായകമാ ഹൈക്കോടതി വിധിക്കെതിരെ വൻ പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ബ്രെക്സിറ്റിലൂടെ യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന് തീരുമാനിച്ച ജനവിധിക്കെതിരെ വിധി പറഞ്ഞ ജഡ്ജിമാർക്കെതിരെ കടുത്ത വിമർശനങ്ങളുമായിട്ടാണ് ബ്രിട്ടനിലെ മാദ്ധ്യമങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള സാധ്യ ഹെക്കോടതി വിധിയിലൂടെ കുറഞ്ഞതോടെ യൂറോപ്പ് ആഹ്ലാദത്തിമർപ്പിലാണെന്നും റിപ്പോർട്ടുണ്ട്. ഹൈക്കോടതി വിധിയെ തുടർന്ന് ബ്രിട്ടനിൽ റിമെയിൻ പാളയത്തിൽ സന്തോഷമുണ്ടെങ്കിലും ഇതിനെ തുടർന്ന് രാജ്യത്തിന്റെ ഭാവിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം വർധിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ റഫറണ്ട ഫലം റദ്ദാക്കി രണ്ടാം റഫറണ്ടം നടപ്പിലാക്കണമെന്ന മുറവിൽും ഇപ്പോൾ ശക്തമായിട്ടുണ്ട്.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നത് പോലുള്ള ചരിത്രപരമായി പ്രാധാന്യമുള്ള തീരുമാനം പ്രധാനമന്ത്രിയും മന്ത്രിമാരും ചേർന്നല്ല എടുക്കേണ്ടതെന്നും മറിച്ച് പാർലിമെന്റിൽ വോട്ടെടുപ്പ് നടത്തിയാണ് തീരുമാനിക്കേണ്ടതെന്നുമാണ് ഇന്നലെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ലോർഡ് ചീഫ് ജസ്റ്റിസ് ബാരോൻ തോമസ് , സർ ടെറെൻസ് എതേർടൺ, ലോർഡ് ജസ്റ്റിസ് സെയിൽസ് എന്നിവരാണ് ചരിത്രപ്രാധാന്യമുള്ള വിധി പുറപ്പെടുവിച്ചിരിക്കുന്നത്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിനുള്ള ഔദ്യോഗിക പ്രക്രിയയായ ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ പ്രക്രിയ തെരേസയ്ക്കും മന്ത്രിമാർക്കും സ്വന്തം ഇഷ്ടാനുസരണം ചെയ്യാൻ അധികാരമില്ലെന്നും അതിന് പാർലിമെന്റിന്റെ അനുവാദം വേണമെന്നുമാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ജനവിധിക്കെതിരെയുള്ള ജഡ്ജിമാരുടെ വിധിയെ രൂക്ഷമായി വിമർശിച്ച് യുകിപ് നേതാവാകാൻ മത്സരസ്ഥാനത്തുള്ള സൂസന്നെ ഇവാൻസ് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
ബ്രെക്സിറ്റ് വിഷയത്തിൽ തെരേസ മെയ്‌ക്കും കൂട്ടർക്കും ഹൈക്കോടതിയിലുണ്ടായ തിരിച്ചടിയെ യൂറോപ്യൻ യൂണിയൻ അനുകൂലികൾ ഇന്നലെ രാത്രി ആഘോഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീലിന് പോയി മാർച്ചിൽ തന്നെ ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ ആരംഭിക്കാനാണ് തെരേസയും കൂട്ടരും പദ്ധതിയിടുന്നതെന്നും സൂചനയുണ്ട്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററായ നിക്കോള സ്ടർജൻ രംഗത്തെത്തിയിട്ടുണ്ട്. പാർലിമെന്റിന്റെ അനുമതിയില്ലാതെ തെരേസ ബ്രെക്സിറ്റ് നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. എന്നാൽ റോയൽ പ്രിറോഗേറ്റീവ് അധികാരത്തിന്റെ ബലത്തിൽ തനിക്കിത് നടപ്പിലാക്കാൻ സാധിക്കുമെന്നും അതിന് പാർലിമെന്റിന്റെ അനുമതി വേണ്ടെന്നുമാണ് തെരേസ വാദിക്കുന്നത്. എന്നാൽ അപ്പീലിനെ തുടർന്ന് അടുത്ത മാസത്തോടെ സുപ്രീം കോടതി ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനമായിരിക്കും ഇക്കാര്യത്തിൽ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുക. ഡിസംബർ ഏഴിന് നിർണായകമായ ആ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈക്കോടതി വിധി അംഗീകരിച്ച് കൊണ്ട് തെരേസ മെയ് പാർലിമെന്റിൽ ബെക്സിറ്റ് വിഷയത്തിൽ വോട്ടിന് പോയാൽ ബ്രെക്സിറ്റ് പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാണ്. കാരണം ഭരണകക്ഷിയായ കൺസർവേറ്റ് എംപിമാരിൽ നല്ലൊരു ഭാഗവും പ്രതിപക്ഷമായ ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും ബ്രെക്സിറ്റിന് എതിരായതിനാൽ യൂണിയൻ വിടാനുള്ള തീരുമാനത്തെ അവർ വോട്ട് ചെയ്ത് തോൽപ്പിക്കുമെന്നുറപ്പാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ രണ്ടാമത് റഫറണ്ടം നടത്തണമെന്നാവശ്യപ്പെട്ട് ലേബർ എംപി ഓവൻ സ്മിത്ത് രംഗത്തെത്തി. കഴിഞ്ഞ സമ്മറിൽ ലേബർ നേതൃസ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ് അദ്ദേഹം. ബ്രിട്ടനിലെ 17.4 മില്യൺ വോട്ടർമാർ ജൂൺ 23ന് നടന്ന റഫറണ്ടത്തിൽ ബ്രെക്സിറ്റിനെ പിന്തുണച്ച് വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഉടനടി മറ്റൊരു റഫറണ്ടം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരു യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിലൂടെയോ അല്ലെങ്കിൽ പൊതു തെരഞ്ഞെടുപ്പിലൂടെയോ ബ്രെക്സിറ്റ് സംബന്ധമായ മറ്റൊരു വോട്ടെടുപ്പ് നടത്തണമെന്നാണ് സ്മിത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ലേബർ പാർട്ടി സ്മിത്തിന്റെ ആവശ്യങ്ങളെ അംഗീകരിച്ച് രണ്ടാമത് റഫറണ്ടത്തെ പിന്തുണച്ചാൽ അത് തെരഞ്ഞെടുപ്പ് സംബന്ധമായ ആത്മഹത്യ നടത്തുന്നതിന് തുല്യമായിരിക്കുമെന്നാണ് ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്ന ലേബർ എംപിയായ കേറ്റ് ഹോയ് അടക്കമുള്ള മറ്റ് ചില ലേബർ എംപിമാർ മുന്നറിയിപ്പേകിയിരിക്കുന്നത്.