- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പത് തവണ പരിഷ്കാരങ്ങൾക്കായി വോട്ടിനിട്ടു; എല്ലാം അനായാസം തകർത്ത് കളഞ്ഞു; ചെറിയ മാറ്റം പോലും ഇല്ലാതെ ബ്രെക്‌സിറ്റ് ബിൽ പൂർണമായും പാസാക്കി പാർലിമെന്റ്; ബ്രെക്‌സിറ്റിലേക്ക് ബ്രിട്ടൻ ഒരു പടികൂടി അടുത്തു
ബ്രെക്‌സിറ്റ് റിബലുകൾക്ക് ശക്തമായ തിരിച്ചടിയേകിക്കൊണ്ട് പ്രധാനമന്ത്രി തെരേസ മെയ് ബ്രെക്‌സിറ്റ് ബിൽ പൂർണമായും പാർലിമെന്റിൽ പാസാക്കിയിരിക്കുകയാണ്. ഇതിന്റെ മേൽ ഒമ്പത് തവണ പരിഷ്‌കാരങ്ങൾക്കും ഭേദഗതികൾക്കുമായി വോട്ടിനിട്ടെങ്കിലും എല്ലാ അവസാനം തകർത്ത് കളഞ്ഞ് ആർട്ടിക്കിൾ 50 ബിൽ പാസാക്കുകയായിരുന്നു. ഇതനുസരരിച്ച് ചെറിയ മാറ്റം പോലുമില്ലാതെയാണ് ബ്രെക്‌സിറ്റ് ബിൽ പാസാക്കിയിരിക്കുന്നത്. ഇതോടെ ബ്രെക്‌സിറ്റിലേക്ക് ബ്രിട്ടൻ ഒരു പടി കൂടി അടുത്തിരിക്കുകയാണ്. ഇന്നലെയാണ് ഹൗസ് ഓഫ് കോമൺസിൽ ബ്രെക്‌സിറ്റ് ബിൽ ഈ വിധത്തിൽ അതിന്റെ അവസാന സ്‌റ്റേജുകളിലെത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റ് ബില്ലിൽ നിർണായകയമാ ഭേദഗതികൾ വരുത്താനുള്ള വിവിധ എംപിമാരുടെ ശ്രമങ്ങളെ ഗവൺമെന്റ് അതിവിദഗ്ദമായിട്ടാണ് ചെറുത്ത് തോൽപ്പിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റിന് ശേഷം യുകെയിലെ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ ഭാവിയെന്താവുമെന്ന പ്രശ്‌നം ഉയർത്തിപ്പിടിച്ച് നിരവധി എംപിമാർ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതിനെ തന്ത്രപരമായി ഒതുക്കാൻ തെരേസയ്ക്ക് സാധിച്ചു. യൂ
ബ്രെക്‌സിറ്റ് റിബലുകൾക്ക് ശക്തമായ തിരിച്ചടിയേകിക്കൊണ്ട് പ്രധാനമന്ത്രി തെരേസ മെയ് ബ്രെക്‌സിറ്റ് ബിൽ പൂർണമായും പാർലിമെന്റിൽ പാസാക്കിയിരിക്കുകയാണ്. ഇതിന്റെ മേൽ ഒമ്പത് തവണ പരിഷ്‌കാരങ്ങൾക്കും ഭേദഗതികൾക്കുമായി വോട്ടിനിട്ടെങ്കിലും എല്ലാ അവസാനം തകർത്ത് കളഞ്ഞ് ആർട്ടിക്കിൾ 50 ബിൽ പാസാക്കുകയായിരുന്നു. ഇതനുസരരിച്ച് ചെറിയ മാറ്റം പോലുമില്ലാതെയാണ് ബ്രെക്‌സിറ്റ് ബിൽ പാസാക്കിയിരിക്കുന്നത്. ഇതോടെ ബ്രെക്‌സിറ്റിലേക്ക് ബ്രിട്ടൻ ഒരു പടി കൂടി അടുത്തിരിക്കുകയാണ്. ഇന്നലെയാണ് ഹൗസ് ഓഫ് കോമൺസിൽ ബ്രെക്‌സിറ്റ് ബിൽ ഈ വിധത്തിൽ അതിന്റെ അവസാന സ്‌റ്റേജുകളിലെത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റ് ബില്ലിൽ നിർണായകയമാ ഭേദഗതികൾ വരുത്താനുള്ള വിവിധ എംപിമാരുടെ ശ്രമങ്ങളെ ഗവൺമെന്റ് അതിവിദഗ്ദമായിട്ടാണ് ചെറുത്ത് തോൽപ്പിച്ചിരിക്കുന്നത്.
ബ്രെക്‌സിറ്റിന് ശേഷം യുകെയിലെ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ ഭാവിയെന്താവുമെന്ന പ്രശ്‌നം ഉയർത്തിപ്പിടിച്ച് നിരവധി എംപിമാർ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതിനെ തന്ത്രപരമായി ഒതുക്കാൻ തെരേസയ്ക്ക് സാധിച്ചു. യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ പൗരത്വത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നുവെങ്കിൽ അതുമായി ബന്ധപ്പെട്ട് പ്രത്യേക വോട്ടെടുപ്പ് നടത്തുമെന്നായിരുന്നു ഇതിനായി തെരേസ വാഗ്ദാനം നൽകിയത്. ഇതിലൂടെ 332 മുതൽ 290 വരെയയുള്ള അപകടകരമായ ഭേദഗതിയെ ചെറുത്ത് തോൽപ്പിക്കാനും തെരേസയ്ക്ക് സാധിച്ചു. തുടർച്ചയായതും വെവ്വേറെ നടന്നതുമായ ഒമ്പത് കോമൺസ് വോട്ടെടുപ്പുകൾക്ക് ശേഷമാണ് മൂന്നാം വായനയിലൂടെയാണ് ബിൽ പാസായിരിക്കുന്നത്. 122 എംപിമാർ ബില്ലിനെ എതിർത്തപ്പോൾ 494 എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. അതായത് 372 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചരിത്രപ്രാധാന്യമുള്ള ബ്രെക്‌സിറ്റ് ബിൽ പാസായിരിക്കുന്നത്.
ലേബർ എംപിമാരിൽ മിക്കവരും ബില്ലിനെ പിന്തുണച്ചിരുന്നു. ഷാഡോ ഹോം സെക്രട്ടറി ഡയാനെ അബോട്ടും ഇവരിൽ ഉൾപ്പെടുന്നു. എന്നാൽ ബില്ലിനെ ലോർഡ്‌സിൽ വച്ച് ഭേദഗതി വരുത്താൻ പാർട്ടിയിലെ പീറുകളോട് ലിബറൽ ഡെമോക്രാറ്റ്‌സ് നേതാവ് ടിം ഫാറൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ബില്ലിനെതിരായി വോട്ട് ചെയ്യാനായി ഷാഡോ ബിസിനസ് സെക്രട്ടറി ക്ലൈവ് ലൂയിസ് തന്റെ സ്ഥാനം രാജി വച്ചിരുന്നു. ഇതിലൂടെ ലേബർ നേതാവ് ജെറമി കോർബിന്റെ മൂന്ന് ലൈൻ വിപ്പിനെ അദ്ദേഹം തള്ളിക്കളയുകയായിരുന്നു.കോമൺസിൽ യാതൊരു ഭേദഗതിയുമില്ലാതെ ബിൽ പാസായിരിക്കുന്നതിനാൽ ഇതിന് തടസം നിൽക്കുന്നതിൽ നിന്നും ലോർഡുമാരെ പിന്തിരിപ്പിക്കുമെന്നാണ് കരുതുന്നത്. മാർച്ച് 7നാണ് ഹൗസ് ഓഫ് ലോർഡ്‌സിൽ ഈ ബില്ലുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്നത്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഹൗസ് ഓഫ് ലോർഡ്‌സിലെ ലിബറൽ ഡെമോക്രാറ്റുകൾ ഗവൺമെന്റിന്റെ പദ്ധതികളിൽ മാറ്റങ്ങൾ വരുത്താനുള്ള വഴി തേടുമെന്നാണ് ഫാറൻ പറയുന്നത്.
ബ്രിട്ടനെ യൂറോപ്യൻ യൂണിയന്റെ ഏക വിപണിയിൽ നിലനിർത്തുക,ഇവിടുത്തെ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, തെരേസയുടെ ഡീലുമായി ബന്ധപ്പെട്ട് അവസാന തീരുമാനമെടുക്കാനുള്ള അവസരം ജനങ്ങൾക്ക് നൽകുക തുടങ്ങിയവ തങ്ങളുടെ ലക്ഷ്യങ്ങളാണെന്നാണ് ലിബറൽ ഡെമോക്രാറ്റ് നേതാവ് ടിം ഫാറൻ വ്യക്തമാക്കുന്നത്. ലോർഡുമാർ ഈ ബില്ലിനെതിരെ വിഘാതം സൃഷ്ടിച്ച് ബ്രിട്ടീഷ് ജനതയുടെ ആഗ്രഹത്തെ വെല്ലുവിളിച്ചാൽ അതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഗവൺമെന്റ് മുന്നറിയിപ്പേകിയിരിക്കുന്നത്. എല്ലാ ലേബർ എംപിമാരും ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കണമെന്ന് കോർബിൻ താക്കീത് നൽകിയിരുന്നുവെങ്കിലും 52 ലേബർ എംപിമാർ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച നിയമം രണ്ടാമത് വായിച്ചപ്പോൾ ഇതിൽ 47 പേർ എതിർത്തിരുന്നു. മുൻ ചാൻസലറായ കെൻ ക്ലാർക്ക് മാത്രമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത ഏക കോൺസർവേറ്റീവ്. കോമൺസിൽ 40 മണിക്കൂറോളം ചർച്ച ചെയ്തിട്ടാണ് ലളിതമായ രണ്ട് ക്ലോസ് ബിൽ പാസാക്കിയിരിക്കുന്നത്.