- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ഡിവോഴ്സിൽ നഷ്ടപരിഹാരം ഒന്നുമില്ലെന്ന് തീർത്ത് പറഞ്ഞ് തെരേസ മെയ്; ബ്രെക്സിറ്റ് അനുവദിക്കാൻ 5000 കോടി പൗണ്ട് വേണമെന്ന ആവശ്യം തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി; യൂറോപ്പുമായുള്ള വേർപിരിയൽ സംഘർഷഭരിതമാകുമന്നെ് തീർച്ച
യുകെ ബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്നതിന് പകരം നഷ്ടപരിഹാരം നൽകണമെന്ന ബ്രസൽസിന്റെ കടുംപിടുത്തവുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാകുന്നു. ഈ ഡിവോഴ്സിൽ നഷ്ടപരിഹാരം ഒന്നുമില്ലന്നെ് തീർത്ത് പറഞ്ഞാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് സംഘർഷത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബ്രെക്സിറ്റ് ബിൽ പാസായതിനെ തുടർന്ന് ഈ അടുത്ത ദിവസങ്ങളിൽ തന്നെ തെരേസ ഔദ്യോഗികമായി ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ യൂണിയനുമായി ആരംഭിക്കാനിരിക്കവെയാണ് അവർ ഈ കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള യുകെയുടെ വേർപെടല് സംഘർഷഭരിതമാവുമെന്നുറപ്പായിരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയർ ഇത്രയും തുക ബ്രിട്ടനിൽ നിന്നും നഷ്ടപരിഹാരമായി ആവശ്യപ്പെടുമെന്ന പ്രതീക്ഷയാണ് ശക്തമാകുന്നത്. നിലവിൽ ബ്രിട്ടൻ യൂണിയന് നൽകാനുള്ള പേമെന്റുകളാണിവയെന്നാണ് യൂറോപ്യൻ യൂണിയൻ ഒഫീഷ്യലുകൾ ഇതിനെ ന്യായീകരിക്കുന്നത്. 2020 വരെ യുകെ യൂറോപ്യൻ യൂണിയൻ ബഡ്ജറ്റിലേക്ക് സംഭാവന ച
യുകെ ബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്നതിന് പകരം നഷ്ടപരിഹാരം നൽകണമെന്ന ബ്രസൽസിന്റെ കടുംപിടുത്തവുമായി ബന്ധപ്പെട്ട പ്രശ്നം രൂക്ഷമാകുന്നു. ഈ ഡിവോഴ്സിൽ നഷ്ടപരിഹാരം ഒന്നുമില്ലന്നെ് തീർത്ത് പറഞ്ഞാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് സംഘർഷത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബ്രെക്സിറ്റ് ബിൽ പാസായതിനെ തുടർന്ന് ഈ അടുത്ത ദിവസങ്ങളിൽ തന്നെ തെരേസ ഔദ്യോഗികമായി ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശൽ യൂണിയനുമായി ആരംഭിക്കാനിരിക്കവെയാണ് അവർ ഈ കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള യുകെയുടെ വേർപെടല് സംഘർഷഭരിതമാവുമെന്നുറപ്പായിരിക്കുകയാണ്.
യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയർ ഇത്രയും തുക ബ്രിട്ടനിൽ നിന്നും നഷ്ടപരിഹാരമായി ആവശ്യപ്പെടുമെന്ന പ്രതീക്ഷയാണ് ശക്തമാകുന്നത്. നിലവിൽ ബ്രിട്ടൻ യൂണിയന് നൽകാനുള്ള പേമെന്റുകളാണിവയെന്നാണ് യൂറോപ്യൻ യൂണിയൻ ഒഫീഷ്യലുകൾ ഇതിനെ ന്യായീകരിക്കുന്നത്. 2020 വരെ യുകെ യൂറോപ്യൻ യൂണിയൻ ബഡ്ജറ്റിലേക്ക് സംഭാവന ചെയ്യുന്നത് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ നഷ്ടപരിഹാരം നൽകണമെന്ന പിടിവാശി യൂണിയൻ എടുക്കുന്നത്. ഇതിന് പുറമെ നിലവിൽ യുകെ യൂണിയന് നൽകാനുള്ള പെൻഷൻ ബാധ്യതകളും ലോൺ ഗ്യാരണ്ടികളും നേടിയെടുക്കുകയെന്ന ലക്ഷ്യവും ഇതിന് പുറകിലുണ്ട്.
ആർട്ടിക്കിൾ 50 ടൈംടേബിൾ പ്രകാരമുള്ള രണ്ട് വർഷത്തെ വിലപേശലിനൊടുവിൽ യുകെ ഒരു ചില്ലിക്കാശ് പോലും യൂണിയന് നൽകേണ്ടതില്ലെന്ന് ഹൗസ് ഓഫ് ലോർഡ്സ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ സൂചിപ്പിച്ച കാര്യം താൻ ശ്രദ്ധിച്ചിരുന്നുവെന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം തെരേസ എംപിമാരെ അറിയിച്ചിരുന്നു. യൂറോപ്യൻ യൂണിയന് ബ്രെക്സിറ്റ് വേളയിൽ ഒരു ചില്ലിക്കാശ് പോലും നൽകാനുള്ള നിയമപരമായ ബാധ്യത യുകെയ്ക്കില്ലെന്ന നിർണായകമാ ഹൗസ് ഓഫ് ലോർഡ്സ് റിപ്പോർട്ട് തെരേസ പരിഗണിച്ചിട്ടുണ്ടോയെന്ന് ടോറി എംപിയായ ജേക്കബ് റീസ് മോഗായിരുന്നു പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നത്. ഹൗസ് ഓഫ് ലോർഡ്സിലെ ഇയു ഫിനാൻഷ്യൽ അഫയേർസ് കമ്മിറ്റിയുടെ ഈ നിർണായക റിപ്പോർട്ട് വിലേപശൽ തുടങ്ങുമ്പോൾ നല്ലൊരു അടിസ്ഥാനവും മാർഗനിർദ്ദേശവുമായി വർത്തിക്കുന്നുവെന്നാണ് പ്രമുഖ ബ്രെക്സിറ്റ് ക്യാമ്പയിനർ കൂടിയായ മോഗ് അഭിപ്രായപ്പെടുന്നത്. യൂണിയന് പണം നൽകണമെന്ന സുപ്രധാന വിഷയത്തിൽ ഈ റിപ്പോർട്ട് താൻ പരിഗണിക്കുന്നുവെന്നാണ് തെരേസ എംപിമാരോട് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞയാഴ്ച നടന്ന യൂറോപ്യൻ കൗൺസിൽ സമ്മിറ്റിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന പുരോഗതികൾ അവർ വിവരിക്കുകയും ചെയ്തു. വർഷം തോറും യൂറോപ്യൻ യൂണിയന് നാം നൽകി വരുന്ന വൻ തുകകൾ നൽകുന്നത് തുടരാൻ ജനം ആഗ്രഹിക്കുന്നില്ലെന്ന് കഴിഞ്ഞ ജൂൺ 23ലെ ബ്രെക്സിറ്റ് വോട്ടിലൂടെ അവർ വ്യക്തമാക്കിക്കഴിഞ്ഞുവെന്നും തെരേസ പറയുന്നു. 1973ൽ യൂറോപ്യൻ എക്കണോമിക് കമ്മ്യൂണിറ്റിയിൽ ബ്രിട്ടൻ ചേരുമ്പോൾ 184 ബില്യൺ പൗണ്ട് നെറ്റ് കോൺട്രിബ്യൂഷൻ എന്ന നിലയിൽ നൽകിയിരുന്നുവെന്നും ആളുകൾ ഡിവോഴ്സാകുമ്പോൾ നെറ്റ് തുക പകുതിയായി വിഭജിച്ചെടുക്കുന്നത് പോലെ ഇപ്പോൾ 92 ബില്യൺ പൗണ്ട് യൂണിയൻ ബ്രിട്ടന് ഇപ്പോൾ നൽകുകയാണ് ചെയ്യേണ്ടതെന്നും ടോറി ബാക്ക്‌ബെഞ്ചറായ പീറ്റർ ബോണെ ആവശ്യപ്പെടുന്നു.