- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബ്രെക്‌സിറ്റ് യുഎസ് സമ്പദ് ഘടനയ്ക്കും തിരിച്ചടിയായേക്കുമെന്ന് ഫെഡറൽ റിസർവ് ഹെഡ് ജാനറ്റ് യെല്ലൻ; പലിശ നിരക്കിൽ വർധന വന്നേക്കും
വാഷിങ്ടൺ: ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും വിടുന്നത് ആഗോള തലത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് ചെയർവുമൺ ജാനറ്റ് യെല്ലൻ. സെൻട്രൽ ബാങ്ക് അതിന്റെ പലിശ നിരക്ക് വർധിപ്പിക്കണമോയെന്ന കാര്യത്തിൽ കണക്കിലെടുക്കുന്ന ഒരു ഘടകമാണ് ബ്രെക്‌സിറ്റെന്നും ജാനറ്റ് യെല്ലൻ വെളിപ്പെടുത്തി. യുഎസ് സമ്പദ് ഘടനയ്ക്കും ബ്രെക്‌സിറ്റ് തിരിച്ചടിയായേക്കുമൈന്നും ബ്രെക്‌സിറ്റിന്റെ അനന്തരഫലം ആഗോളതലത്തിൽ പ്രകടനമാകുമെന്നും ഫെഡറൽ റിസർവ് ചെയർവുമൺ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഫെഡറൽ റിസർവ് അടുത്ത മീറ്റിങ് ചേരുന്നത് ജൂൺ 14, 15 തിയതികളിലാണ്. ബ്രെക്‌സിറ്റ് വിവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ അതിന്റെ അലയൊലികൾ ആഗോളതല സമ്പദ് ഘടനയിൽ പ്രതിഫലിക്കും. കൂടാതെ ഈ സമ്മറിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുന്നതിന്റെ സൂചനയും ജാനറ്റ് യെല്ലൻ വ്യക്തമാക്കി. ലേബർ മാർക്കറ്റ് ശക്തിപ്രാപിക്കുകയും നാണ്യപ്പെരുപ്പം രണ്ടു ശതമാനമെന്ന ലക്ഷ്യത്തിലേക്ക് എത്തുകയും ചെയ്താൽ പലിശ നിരക്ക് വർധിപ്പിക്കുമെന്നാണ് വ്യക്തമാക്കിയിരിക
വാഷിങ്ടൺ: ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും വിടുന്നത് ആഗോള തലത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് ചെയർവുമൺ ജാനറ്റ് യെല്ലൻ. സെൻട്രൽ ബാങ്ക് അതിന്റെ പലിശ നിരക്ക് വർധിപ്പിക്കണമോയെന്ന കാര്യത്തിൽ കണക്കിലെടുക്കുന്ന ഒരു ഘടകമാണ് ബ്രെക്‌സിറ്റെന്നും ജാനറ്റ് യെല്ലൻ വെളിപ്പെടുത്തി. യുഎസ് സമ്പദ് ഘടനയ്ക്കും ബ്രെക്‌സിറ്റ് തിരിച്ചടിയായേക്കുമൈന്നും ബ്രെക്‌സിറ്റിന്റെ അനന്തരഫലം ആഗോളതലത്തിൽ പ്രകടനമാകുമെന്നും ഫെഡറൽ റിസർവ് ചെയർവുമൺ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഫെഡറൽ റിസർവ് അടുത്ത മീറ്റിങ് ചേരുന്നത് ജൂൺ 14, 15 തിയതികളിലാണ്. ബ്രെക്‌സിറ്റ് വിവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ അതിന്റെ അലയൊലികൾ ആഗോളതല സമ്പദ് ഘടനയിൽ പ്രതിഫലിക്കും. കൂടാതെ ഈ സമ്മറിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുന്നതിന്റെ സൂചനയും ജാനറ്റ് യെല്ലൻ വ്യക്തമാക്കി. ലേബർ മാർക്കറ്റ് ശക്തിപ്രാപിക്കുകയും നാണ്യപ്പെരുപ്പം രണ്ടു ശതമാനമെന്ന ലക്ഷ്യത്തിലേക്ക് എത്തുകയും ചെയ്താൽ പലിശ നിരക്ക് വർധിപ്പിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് കഴിഞ്ഞ ഡിസംബറിൽ ഫെഡറൽ റിസർവ് പലിശ നിരക്കിൽ 0.25 ശതമാനം വർധന വരുത്തിയത്. പിന്നീട് ഇതുവരെ പലിശ നിരക്ക് ഉയർത്തിയിട്ടുമില്ല. ഈ സമ്മറിൽ പലിശ നിരക്കിൽ വർധന വരുമെന്നാണ് കരുതിയിരുന്നത്. എന്നാൽ മെയ് മാസത്തിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഏറെ പിന്നോക്കം പോയതിനാൽ ആ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. മെയ് മാസത്തിൽ വെറും 38,000 തൊഴിൽ അവസരങ്ങളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. 2010 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
അടുത്ത മീറ്റിംഗിൽ പലിശ നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ജൂലൈയിൽ ചേരുന്ന യോഗത്തിൽ മിക്കവാറും പലിശ നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന. ഇത് യൂറോപ്യൻ യൂണിയൻ റഫറണ്ടം നടന്നതിനു ശേഷമായിരിക്കും കൂടുക. ഗ്ലോബൽ മാർക്കറ്റിൽ ബ്രെക്‌സിറ്റ് സൃഷ്ടിച്ചിരിക്കുന്ന പ്രതിഫലനം ചർച്ച ചെയ്യാൻ ഫെഡറൽ റിസർവിന് അവസരം ലഭിക്കുമെന്നതാണ് ഇതിന്റെ മെച്ചം.