- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടൻ യൂറോപ്പിന് പുറത്ത് പോയതിന്റെ ആദ്യ ഗുണം അനുഭവിക്കുന്നത് മലയാളികൾ തന്നെ; യുകെയിൽ നേഴ്സാകാനുള്ള യോഗ്യതയിൽ ഇളവ് വരുത്തിയത് ഗുണം ചെയ്യുന്നത് മലയാളികൾക്ക്; യുകെയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാ മലയാളി നേഴ്സുമാരും ഇത് വായിക്കുക
ലണ്ടൻ: ബ്രിട്ടണിനെ യൂറോപ്പിന് പുറത്താക്കുന്ന ബ്രെക്‌സിറ്റിൽ പൗണ്ട് വിലയിൽ ഇടിവുണ്ടാകുമെന്നും എങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ മലയാളികൾക്ക് ഗുണം ആണ് എന്നും വ്യക്തമാകുന്നതിന്റെ ആദ്യ സൂചന പുറത്തുവന്നു. ബ്രെക്‌സിറ്റിന്റെ വെളിച്ചത്തിൽ യുകെയിലെ സർക്കാർ ആശുപത്രികളിൽ നേഴ്‌സുമാരുടെ ക്ഷാമം നേരിടുമെന്ന് കണ്ട് ഇന്നലെ ചേർന്ന അടിയന്തിര ഇടപടെലുകൾ നടത്തുകയാണ് യുകെയിലെ സർക്കാർ ആശുപത്രികളെ നിയന്ത്രിക്കുന്ന എൻഎച്ച്എസ് എന്ന സംഘടന. ഐഇഎൽറ്റിഎസ് യോഗ്യതയിൽ ഇളവ് വരുത്തിയതിന്റെ ഗുണം ഇപ്പോൾ തന്നെ മലയാളികൾക്ക് ലഭിക്കുമെന്നാണ് എൻഎച്ച്എസ് വൃത്തങ്ങൾ നൽകുന്ന സൂചന. പുതിയ പരീക്ഷണം അനുസരിച്ച് ഇപ്പോഴും ഐഇഎൽറ്റിഎസ് 7 തന്നെ നാല് വിഷയങ്ങൾക്കും ആവശ്യമാണ്. എന്നാൽ ഒരേ പരീക്ഷയിൽ നിന്നും നാല് വിഷയങ്ങൾക്കും 7 എന്ന നിബന്ധന എടുത്ത് മാറ്റി. ഇതനുസരിച്ച് ആറു മാസത്തെ ഇടവേളയിൽ എഴുതിയ ഏതെങ്കിലും രണ്ട് പരീക്ഷകളിലും കൂടി ഏഴ് വീതം വാങ്ങിയാലും എൻഎംസി രജിസ്‌ട്രേഷൻ ലഭിക്കും. മൂന്ന് വിഷയങ്ങൾക്കും 7. 5 വരെ ലഭിക്കുകയും ഏതെങ്കിലും ഒരു വിഷയത്തിൽ 6. 5 ആ
ലണ്ടൻ: ബ്രിട്ടണിനെ യൂറോപ്പിന് പുറത്താക്കുന്ന ബ്രെക്‌സിറ്റിൽ പൗണ്ട് വിലയിൽ ഇടിവുണ്ടാകുമെന്നും എങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ മലയാളികൾക്ക് ഗുണം ആണ് എന്നും വ്യക്തമാകുന്നതിന്റെ ആദ്യ സൂചന പുറത്തുവന്നു. ബ്രെക്‌സിറ്റിന്റെ വെളിച്ചത്തിൽ യുകെയിലെ സർക്കാർ ആശുപത്രികളിൽ നേഴ്‌സുമാരുടെ ക്ഷാമം നേരിടുമെന്ന് കണ്ട് ഇന്നലെ ചേർന്ന അടിയന്തിര ഇടപടെലുകൾ നടത്തുകയാണ് യുകെയിലെ സർക്കാർ ആശുപത്രികളെ നിയന്ത്രിക്കുന്ന എൻഎച്ച്എസ് എന്ന സംഘടന. ഐഇഎൽറ്റിഎസ് യോഗ്യതയിൽ ഇളവ് വരുത്തിയതിന്റെ ഗുണം ഇപ്പോൾ തന്നെ മലയാളികൾക്ക് ലഭിക്കുമെന്നാണ് എൻഎച്ച്എസ് വൃത്തങ്ങൾ നൽകുന്ന സൂചന.
പുതിയ പരീക്ഷണം അനുസരിച്ച് ഇപ്പോഴും ഐഇഎൽറ്റിഎസ് 7 തന്നെ നാല് വിഷയങ്ങൾക്കും ആവശ്യമാണ്. എന്നാൽ ഒരേ പരീക്ഷയിൽ നിന്നും നാല് വിഷയങ്ങൾക്കും 7 എന്ന നിബന്ധന എടുത്ത് മാറ്റി. ഇതനുസരിച്ച് ആറു മാസത്തെ ഇടവേളയിൽ എഴുതിയ ഏതെങ്കിലും രണ്ട് പരീക്ഷകളിലും കൂടി ഏഴ് വീതം വാങ്ങിയാലും എൻഎംസി രജിസ്‌ട്രേഷൻ ലഭിക്കും. മൂന്ന് വിഷയങ്ങൾക്കും 7. 5 വരെ ലഭിക്കുകയും ഏതെങ്കിലും ഒരു വിഷയത്തിൽ 6. 5 ആവുകയും ചെയ്യുന്നതുകൊണ്ട് അനേകം പേർക്കാണ് ഇപ്പോൾ രജിസ്‌ട്രേഷൻ നിഷേധിക്കപ്പെട്ടത്. ഇങ്ങനെ ഉള്ളവർക്കെല്ലാം ഇനി യുകെയിലെ നേഴ്‌സിങ് കൗൺസിലിന് സമാനമായ എൻഎംസി രജിസ്‌ട്രേഷൻ എളുപ്പമാകും. എൻഎംസി രജിസ്‌ട്രേഷൻ ഉള്ളവർക്ക് മാത്രമേ യുകെയിൽ നേഴ്‌സായി ജോലി ചെയ്യാൻ കഴിയൂ.
പുതിയ പരീഷ്‌കാരം ലളിതമായി ഇങ്ങനെ വിവരിക്കാം. ഐഇഎൽറ്റിഎസ് പരീക്ഷ അക്കാഡമിക് മോഡലിൽ തന്നെ തുടർന്നും എഴുതാം. എല്ലാ വിഷയങ്ങൽക്കും കുറഞ്ഞത് 6. 5 ബാന്റ് നേടണം. എന്നാൽ ഒന്നോ രണ്ടോ വിഷയങ്ങൾക്ക് 7 ഇല്ലെങ്കിൽ ആറു മാസത്തിനകം എഴുതുന്ന മറ്റൊരു പരീക്ഷയിൽ ഈ വിഷയങ്ങൾക്ക് 7 വാങ്ങിയാൽ മതിയാകും. എന്നാൽ മറക്കരുതാത്ത കാര്യം ഈ വിഷയങ്ങൾക്ക് 7 നേടുമ്പോഴും മറ്റ് വിഷയങ്ങൾക്ക് കുറഞ്ഞത് 6. 5 എങ്കിലും വേണം എന്നതാണ്.
ഉദാഹരണത്തിന് ആദ്യ പരീക്ഷയിൽ സ്പീക്കിംഗിനും ലിസ്റ്റേണിങ്ങിനും റീഡിങ്ങിനും 7 ബാന്റും റൈറ്റിങ്ങിന് മാത്രം 6. 5 ബാന്റും നേടിയെന്ന് കരുതുക. ആദ്യ പരീക്ഷ കഴിഞ്ഞ് ആറു മാസത്തിനകം അറ്റെന്റ് ചെയ്യുന്ന ഒരു പരീക്ഷയിൽ റൈറ്റിങ്ഹിന് 7 നേടുകയും മറ്റെല്ലാ വിഷയടത്തിനും 6. 5 നേടുകയും ചെയ്താലും വിജയിച്ചതായി കണക്കാക്കാം. ഇതുവരെ ഒരേ പരീക്ഷയിൽ തന്നെ വേണമായിരുന്നു എല്ലാ വിഷയത്തിനും 7 നേടേണ്ടിയിരുന്നത്. അനേകം പേർ ഇങ്ങനെ പല പരീക്ഷകൾ എഴുതുകയും ഏതെങ്കിലും ഒരു പരീക്ഷയിൽ 6. 5 ലഭിക്കുന്നതുകൊണ്ട് എൻഎംസി യോഗ്യത നേടാതെ കഴിയുകയുമായിരുന്നു. ഇവർക്കൊക്കെ ഇനി ധൈര്യമായി എൻഎംസി രജിസ്‌ട്രേഷൻ നടത്താം. ഇതോടെ യുകെയിൽ ഇവർക്ക് നേഴ്‌സായി ജോലി ചെയ്യാനും കഴിയും.
ഈ പരിഷ്‌കാരം ഇന്നലെ മുതൽ നിലവിൽ വന്നു കഴിഞ്ഞു. അതിനർത്ഥം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇങ്ങനെ രണ്ട് പരീക്ഷകൾ അടുപ്പിച്ചു പരിഗണിക്കപ്പെടുമ്പോൾ ഐഇഎൽറ്റിഎസ് നേടിയവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ട് എന്നതാണ്. ഐഇഎൽറ്റിഎസ് രണ്ട് വർഷമാണ് കാലവധി. അതുകൊണ്ട് 2014 ജൂലൈക്ക് ശേഷം ആറു മാസത്തെ കാലയളവിനുള്ളിലെ ഏതെങ്കിലും രണ്ട് പരീക്ഷകൾ എടുത്ത് നോക്കുമ്പോൾ എല്ലാ വിഷയത്തിനും 7 ബാന്റ് നേടിയവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ട് എന്നർത്ഥം.
ഏജൻസി ഫീസ് വാങ്ങാതെ ഉത്തരവാദിത്വത്തോടെ ശുപാർശ ചെയ്യാൻ പറ്റുന്ന ലണ്ടനിലെ വൊസ്റ്റെക്ക് ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റിന്റെ പ്രതിനിധികളുമായി സംസാരിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം കഴിയും. എൻഎംസിയിൽ രജിസ്റ്റർ ചെയ്യാനുള്ള സഹായങ്ങളും ഏജൻസി ഫീസ് ഇല്ലാതെ യുകെയിൽ സർക്കാർ ആശുപത്രികളിലോ നേഴ്‌സിങ് ഹോമുകളിലോ ജോലി ശരിയാക്കി തരാനും ഇവർക്ക് സാധിക്കും.
ബ്രെക്സ്റ്റ് സംഭവിച്ചതുകൊണ്ട് തൊഴിയിൽ നിയമങ്ങളിൽ ഇളവ് വരുമെന്നതിന്റെ സൂചനയാണ് ഇത്. ബ്രെക്‌സിറ്റ് നിലവിൽ വന്ന് കഴിഞ്ഞാൽ ഐഇഎൽറ്റിഎസ് 6. 5 വരെ ആക്കി താഴ്‌ത്താനുള്ള സാധ്യതയും ഞങ്ങൾ കണ്ടിട്ടുണ്ട്. രണ്ട് വർഷത്തിനകം ഇതു സംഭവിച്ചേക്കാതിരിക്കില്ല. സ്റ്റുഡന്റ് വിസക്കാർക്കും നേഴ്‌സുമാർക്കും ഐറ്റി പ്രൊഫഷനുകൾക്കുമായി നിയമങ്ങൾ ഇളവ് ചെയ്തു അനുമതി നൽകാതെ ബ്രിട്ടന് അധിക കാലം മുൻപോട്ട് പോകാൻ സാധിക്കുകയില്ല എന്നതാണ് സത്യം.