- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് റഷ്യൻ പ്രസിഡന്റുമാരടക്കം 11 രാഷ്ട്രപതിമാർ എത്തുന്ന ഈ ആഴ്ച തന്നെ ഇന്ത്യയെ പാഠം പഠിപ്പിക്കാൻ ഭീകരർ; ഗോവയിലെ ബ്രിക്‌സ് സമ്മിറ്റിന് കനത്ത സുരക്ഷാ ഏർപ്പാട്
പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പകരം വീട്ടാൻ ഈയാഴ്ച ഭീകരർ തിരഞ്ഞെടുക്കുമോ? ചൈനയുടെയും റഷ്യയുടെയുമടക്കം 11 രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന ബ്രിക്‌സ് ആൻഡ് ഉച്ചകോടി ഗോവയിൽ നടക്കാനിരിക്കെ, ഭീകരാക്രമണ ഭീഷണി ശക്തമായി. ഒക്ടോബർ 15,16 തീയതികളിൽ ഗോവയിലാണ് ബ്രിക്‌സ് ഉച്ചകോടി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് സി ഷിൻപിങ് എന്നിവരടക്കം 11 രാഷ്ട്രത്തലവന്മാരാണ് ബ്രിക്‌സ് ആൻഡ് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നത്. കടലിലൂടെ ഭീകരർ എത്താനുള്ള സാധ്യത കൂടുതലായതിനാൽ, തീരമേഖലയിൽ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ നേരിട്ടാണ് ഉച്ചകോടിയുടെ സുരക്ഷ വിലയിരുത്തുന്നത്. നാവിക സേനയുടെയും തീര സംരക്ഷണ സേനയുടെയും മുതിർന്ന അധികൃതരുമായി ദോവൽ ചർച്ച നടത്തി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ സൂചനകളും സംഘം വിലയിരുത്തി. കരയിലൂടെയും വെള്ളത്തിലൂടെയും ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, പഴുതുകളടച്ചുകൊണ്ടുള്ള സുരക്ഷാ ഏർപ്പാടുകളാണ് നടത
പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പകരം വീട്ടാൻ ഈയാഴ്ച ഭീകരർ തിരഞ്ഞെടുക്കുമോ? ചൈനയുടെയും റഷ്യയുടെയുമടക്കം 11 രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന ബ്രിക്‌സ് ആൻഡ് ഉച്ചകോടി ഗോവയിൽ നടക്കാനിരിക്കെ, ഭീകരാക്രമണ ഭീഷണി ശക്തമായി.
ഒക്ടോബർ 15,16 തീയതികളിൽ ഗോവയിലാണ് ബ്രിക്‌സ് ഉച്ചകോടി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് സി ഷിൻപിങ് എന്നിവരടക്കം 11 രാഷ്ട്രത്തലവന്മാരാണ് ബ്രിക്‌സ് ആൻഡ് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നത്. കടലിലൂടെ ഭീകരർ എത്താനുള്ള സാധ്യത കൂടുതലായതിനാൽ, തീരമേഖലയിൽ കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ നേരിട്ടാണ് ഉച്ചകോടിയുടെ സുരക്ഷ വിലയിരുത്തുന്നത്. നാവിക സേനയുടെയും തീര സംരക്ഷണ സേനയുടെയും മുതിർന്ന അധികൃതരുമായി ദോവൽ ചർച്ച നടത്തി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ സൂചനകളും സംഘം വിലയിരുത്തി.
കരയിലൂടെയും വെള്ളത്തിലൂടെയും ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, പഴുതുകളടച്ചുകൊണ്ടുള്ള സുരക്ഷാ ഏർപ്പാടുകളാണ് നടത്തിയിട്ടുള്ളത്. വെള്ളത്തിനടിയിലൂടെ ശത്രുക്കൾ എത്തുന്നതുപോലും പരിഗണിക്കുന്നുണ്ട്. ഗോവ വിമാനത്താവളം പോലുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ കമാൻഡോകളെ നിയോഗിച്ചിട്ടുണ്ട്.
ഭീകരർക്കിടയിലെ ആശയവിനിമയത്തിൽനിന്നാണ് ബ്രിക്‌സ് ഉച്ചകോടി സമയത്ത് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന സൂചന ലഭിച്ചത്. ഇതേത്തുടർന്ന് ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കാൻ നിർദേശിക്കുകയായിരുന്നു. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ കെ9 ഡോഗ് സ്‌ക്വാഡിനാണ് ഉച്ചകോടി നടക്കുന്ന വേദികളുടെയും ഹോട്ടലുകളുടെയും സുരക്ഷാച്ചുമതല.
ഗോവ പൊലീസിനോ ഡോഗ് സ്‌ക്വാഡിനോ ഇത്രയും വിപുലമായ സുരക്ഷാ ഏർപ്പാടുകൾ നിർവഹിക്കാനാവില്ല എന്നുകണ്ടാണ് ഐടിബിപിയുടെ സേവനം ആവശ്യപ്പെട്ടത്. ഗോവൻ സർക്കാർ നേരിട്ട് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. പാക്-താലിബാൻ ഭീകരർ ശക്തമായിരുന്ന കാബൂളിൽ പ്രവർത്തിച്ച് പരിചയമുള്ള നായകളാണ് കെ9 സ്‌ക്വാഡിലുള്ളത്.