- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകൻ ഗൾഫിൽ പോയപ്പോൾ നോക്കി വീട്ടുകാർ പെൺകുട്ടിയെ മറ്റൊരാൾക്ക് കെട്ടിച്ചു കൊടുത്തു; ഒരു മാസം കഴിഞ്ഞ് നാട്ടിലെത്തിയ കാമുകൻ പെൺകുട്ടിയെ കണ്ടത്തി; രാത്രി വൈദ്യുതി പോയ സമയം നോക്കി നവവധുവുമായി ഒളിച്ചോടി; ഇഷ്ടപ്രകാരം വിട്ട് കോടതിയും: കല്ലാച്ചിയിൽ നിന്നും ഒരു സിനിമാ സ്റ്റൈൽ ഒളിച്ചോട്ടത്തിന്റെ കഥ
നാദാപുരം: വിവാഹ തലേന്നുള്ള ഒളിച്ചോട്ടം കേരളത്തൽ അപൂർവ്വ സംഭവമല്ല. പലയിടത്തും ഇത്തരം ഒളിച്ചോട്ട വിവാഹങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ഒളിച്ചോട്ടങ്ങൾക്ക് ഒരു സിനിമാ സ്‌റ്റൈലുണ്ട് താനും. അത്തരമൊരു ഒളിച്ചോട്ടത്തിന്റെ കഥയാണ് കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയിൽ നിന്നും പുറത്തുവന്നത്. രാത്രിയിൽ കരണ്ട് പോയ സമയം നോക്കി നവവധു കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഒരു മാസം മുൻപ് വിവാഹിതയായ യുവതിയാണ് ഭർത്തൃവീട്ടിൽ നിന്നും കാമുകനൊപ്പം രാത്രി കടന്നു കളഞ്ഞത്. കല്ലാച്ചി തെരുവാൻ പറമ്പ് സ്വദേശിയായ യുവാവുമായി വീട്ടുകാർ പെൺകുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു. അതേസമയം ഈ പെൺകുട്ടി ഈ സമയം മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. കാമുകനായ വ്യക്തി ഗൾഫിൽ പോയ സമയത്തായിരുന്നു പെൺകുട്ടിയെ വീട്ടുകാർ കെട്ടിച്ചുവിട്ടത്. പാനൂർ സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. വിവാഹ സമയത്ത് കാമുകൻ ഗൾഫിലായിരുന്നു. മൂന്നു ദിവസം മുൻപ് നാട്ടിലെത്തിയ കാമുകൻ പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് അന്വേഷിച്ചപ്പോൾ വിവാഹം നടന്നതായി അറിഞ്ഞു. കൂടുതൽ കാ
നാദാപുരം: വിവാഹ തലേന്നുള്ള ഒളിച്ചോട്ടം കേരളത്തൽ അപൂർവ്വ സംഭവമല്ല. പലയിടത്തും ഇത്തരം ഒളിച്ചോട്ട വിവാഹങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ഒളിച്ചോട്ടങ്ങൾക്ക് ഒരു സിനിമാ സ്‌റ്റൈലുണ്ട് താനും. അത്തരമൊരു ഒളിച്ചോട്ടത്തിന്റെ കഥയാണ് കോഴിക്കോട് ജില്ലയിലെ കല്ലാച്ചിയിൽ നിന്നും പുറത്തുവന്നത്. രാത്രിയിൽ കരണ്ട് പോയ സമയം നോക്കി നവവധു കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഒരു മാസം മുൻപ് വിവാഹിതയായ യുവതിയാണ് ഭർത്തൃവീട്ടിൽ നിന്നും കാമുകനൊപ്പം രാത്രി കടന്നു കളഞ്ഞത്.
കല്ലാച്ചി തെരുവാൻ പറമ്പ് സ്വദേശിയായ യുവാവുമായി വീട്ടുകാർ പെൺകുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു. അതേസമയം ഈ പെൺകുട്ടി ഈ സമയം മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. കാമുകനായ വ്യക്തി ഗൾഫിൽ പോയ സമയത്തായിരുന്നു പെൺകുട്ടിയെ വീട്ടുകാർ കെട്ടിച്ചുവിട്ടത്. പാനൂർ സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു.
വിവാഹ സമയത്ത് കാമുകൻ ഗൾഫിലായിരുന്നു. മൂന്നു ദിവസം മുൻപ് നാട്ടിലെത്തിയ കാമുകൻ പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് അന്വേഷിച്ചപ്പോൾ വിവാഹം നടന്നതായി അറിഞ്ഞു. കൂടുതൽ കാര്യങ്ങൾ പറയാൻ വീട്ടുകാർ തയ്യാറായതുമില്ല. പിന്നീട് കാമുകൻ പെൺകുട്ടിയെ കണ്ടെത്തി. ഒളിച്ചോടാനുള്ള പദ്ധതിയും തയ്യാറാക്കി. ഇതോടെ രാത്രി ബൈക്കിൽ യുവതിയുടെ വീട്ടിലെത്തിയ കാമുകൻ കരണ്ട്‌പോയ സമയം നോക്കി ഒളിച്ചോടുകയായിരുന്നു.
സംഭവം അറിഞ്ഞ ഇരുവീട്ടുകാരും ശരിക്കം കുഴങ്ങി. ഭാര്യയെ കാണാതായതോടെ ഭർത്താവും വീട്ടുകാരും നാദാപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും സ്റ്റേഷനിൽ ഹാജരായി. വടകര കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചു.