- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തിയില്ല; 10 പവൻ ആഭരണവുമായി പ്രതിശ്രുത വധു കാമുകനോടൊപ്പം നാടുവിട്ടു; സംഭവം കാസർകോഡ് അമ്പലത്തറയിൽ ഞായറാഴ്ച വിവാഹം നടക്കാനിരിക്കെ
അമ്പലത്തറ: പ്രതിശ്രുത വധു വിവാഹത്തിനായി വാങ്ങിയ ആഭരണങ്ങളുമായി കാമുകനോടൊ പ്പം നാടുവിട്ടു. ഈ മാസം ഇരുപത്തിയഞ്ചിന് വിവാഹം നിശ്ചയിച്ച പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കൽ വീട്ടിൽ ശ്രീധരന്റെ മകൾ കെ.അഞ്ജലി(21 )യാണ് പത്തുപവന്റെ സ്വർണ്ണാ ഭരണങ്ങളുമായി നാടു വിട്ടത്.
ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ സുഹൃത്തിനെ കാണാനുണ്ടെന്നും പറഞ്ഞ് വീട്ടിൽ നി ന്നും ഇറങ്ങിയ അഞ്ജലി പിന്നീട് തിരിച്ചെത്തിയില്ല. മൊബൈൽഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വീട്ടിൽ പരിശോധിച്ചപ്പോഴാണ് വിവാഹത്തിനായി വാങ്ങിവെച്ച പത്ത് പവന്റെ സ്വർണ്ണാഭരണങ്ങളും കാണാനില്ലെന്ന് മനസ്സിലായത്.
തുടർന്ന് പിതാവ് ശ്രീധരൻ അമ്പലത്തറ പൊലീസിൽ പരാതി നൽകി. പോ ലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്ത ഞായറാഴ്ച ഉദുമയിലെ ഒരു യുവാവുമായാണ് അഞ്ജലിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ജലി കൊളത്തൂർ സ്വദേശിയായ കാമുകനോടൊപ്പം നാടുവിട്ട തായി സൂചന ലഭിച്ചത്.