- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിശ്ചയിച്ച വിവാഹം മുമ്പോട്ടു പോകണമെങ്കിൽ വധുവിന്റെ നഗ്നസെൽഫി വേണമെന്നു വരനും വീട്ടുകാരും; യുവതിയുടെ പരാതിയിൽ പ്രതിശ്രുത വരൻ അകത്തായത് ഇങ്ങനെ
ന്യൂഡൽഹി: സെൽഫിയുടെ അതിപ്രസരം ഒടുവിൽ ഇങ്ങനെയും ചില പൊല്ലാപ്പുകൾ ഉണ്ടാക്കി. നിശ്ചയിച്ച വിവാഹം നടക്കണമെങ്കിൽ വധുവിന്റെ നഗ്ന സെൽഫി തന്നെ അയച്ചു തരണമെന്നാണ് വരനും വീട്ടുകാരും ആവശ്യപ്പെട്ടത്. അങ്ങനെയിപ്പോൾ നഗ്ന സെൽഫി കണ്ടു വിവാഹം കഴിക്കണ്ട എന്നു വ്യക്തമാക്കിയ വധു വരനും കുടുംബത്തിനുമെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഒടുവിൽ നഗ്ന
ന്യൂഡൽഹി: സെൽഫിയുടെ അതിപ്രസരം ഒടുവിൽ ഇങ്ങനെയും ചില പൊല്ലാപ്പുകൾ ഉണ്ടാക്കി. നിശ്ചയിച്ച വിവാഹം നടക്കണമെങ്കിൽ വധുവിന്റെ നഗ്ന സെൽഫി തന്നെ അയച്ചു തരണമെന്നാണ് വരനും വീട്ടുകാരും ആവശ്യപ്പെട്ടത്.
അങ്ങനെയിപ്പോൾ നഗ്ന സെൽഫി കണ്ടു വിവാഹം കഴിക്കണ്ട എന്നു വ്യക്തമാക്കിയ വധു വരനും കുടുംബത്തിനുമെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഒടുവിൽ നഗ്ന സെൽഫി കാണാൻ മോഹിച്ച വരൻ അഴിക്കുള്ളിലാകുകയും ചെയ്തു.
മഹാരാഷ്ട്രയിലെ താനെയിലുള്ള ഒരു കുടുംബമാണ് കല്യാണ തീയതി നിശ്ചയിക്കണമെങ്കിൽ പെൺകുട്ടിയുടെ നഗ്‌ന സെൽഫി നൽകണമെന്ന വിചിത്രമായ ആവശ്യം ഉന്നയിച്ചത്. പരാതി ലഭിച്ചതിനെ തുടർന്നു വരനെയും കുടുംബത്തെയും പൊലീസ് അറസ്റ്റുചെയ്തു.
ജിതേന്ദ്ര എന്ന 33 കാരനാണ് പെൺകുട്ടിയോട് വിവാഹം ഉറപ്പിക്കുന്നതിനെ കുറിച്ച് മാതാപിതാക്കളോട് സംസാരിക്കണമെങ്കിൽ നഗ്‌നചിത്രം അയച്ചുകൊടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇത് ഇയാൾ സ്വന്തം വീട്ടുകാരോടും ചർച്ചചെയ്തു. വിചിത്രമായ ആവശ്യം വീട്ടുകാരും ഏറ്റെടുത്തതാണ് ഏവയെും അത്ഭുതപ്പെടുത്തിയത്.
ഈ ആവശ്യം വധുവിന്റെ വീട്ടുകാരെ അറിയിച്ചപ്പോൾ വീട്ടുകാർ ഇതു നിഷേധിച്ചു. തുടർന്നു ജിതേന്ദ്രയും കുടുംബവും മൂന്ന് ലക്ഷം രൂപയും ഒരു പുത്തൻ ബൈക്കും സ്ത്രീധനമായി ആവശ്യപ്പെട്ടതോടെ പെൺവീട്ടുകാർ പൊലീസിലും വിവരമറിയിച്ചു. തുടർന്ന് വരനും കുടുംബവും ജയിലഴികൾക്കുള്ളിലാകുകയായിരുന്നു. നഗ്‌നചിത്രം കൈക്കലാക്കി പെൺവീട്ടുകാരിൽ നിന്ന് കൂടുതൽ പണം കൈക്കലാക്കാനായിരുന്നു ജിതേന്ദ്രയുടെയും കുടുംബത്തിന്റെയും പദ്ധതിയെന്നാണു പൊലീസ് പറയുന്നത്.
- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ