- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം മുഴുവനും അറിയപ്പെടുന്ന നായർ ബിസിനസ് കുടുംബത്തിലെ സുന്ദരനായ യുവാവിന് വധുവിനെ വേണം; ആ ഭാഗ്യവതിയായ പെൺകുട്ടി സുന്ദരിയും സൽ സ്വഭാവിയും വിദ്യാഭ്യാസമുള്ളവളും ആയിരിക്കണം; 18 വിവാഹ പരസ്യങ്ങളുടെ സ്ഥലം അപഹരിച്ചു മാതൃഭൂമിയുടെ മാട്രിമോണിയൽ കോളത്തിൽ ഇന്ന് പരസ്യം ചെയ്ത ആ സമ്പന്ന കുടുംബം ഏത്? സോഷ്യൽ മീഡിയയ്ക്ക് സംശയം തീരുന്നില്ല
പല രസകമരായ പരസ്യങ്ങൾ പത്രത്താളുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതിൽ ചിലവ നമ്മുടെ കണ്ണുകളിൽ പ്രത്യേകമായി ഉടക്കുകയും അവ സോഷ്യൽ മീഡിയകളിൽ വരെ ചർച്ചയാവുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇന്ന് മാതൃഭൂമി മാട്രിമോണിയൽ കോളത്തിൽ വന്ന ഒരു വിവാഹ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തങ്ങളുടെ കുടുംബ മഹിമ ഓരോന്നും എടുത്തു പറഞ്ഞു കൊണ്ടാണ് പയ്യന് വിവാഹം ആലോചിച്ചിരിക്കുന്നത്. വീട്ടിലേക്ക് എത്തുന്ന പെണ്ണിനെ ഭാഗ്യവതി എന്നും ഈ പത്രപരസ്യത്തിൽ വിശേഷിപ്പിക്കുന്നു. ലോകം മുഴുവനും അറിയപ്പെടുന്ന നായർ ബിസിനസ് കുടുംബത്തിലെ സുന്ദരനും വിദ്യാഭ്യാസ നിപുണനും സർവ്വോപരി സൽസ്വഭാവിയുമായ യുവാവിന് വധുവിനെ തേടിയുള്ള മാട്രിമോണിയൽ കോളത്തിലെ പരസ്യമാണ് സൈബർ ലോകത്ത് ചർച്ചയായിരിക്കുന്നത്. 18 വിവാഹ പരസ്യങ്ങളുടെ സ്ഥലം അപഹരിച്ചാണ് മാതൃഭൂമിയുടെ മാട്രിമോണിയൽ കോളത്തിൽ ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ രസകരമായ രീതിയിലാണ് ഈ മുന്തിയ നായർ ബിസിനസ് കുടുംബം വിവാഹ പരസ്യം നൽകിയിരിക്കുന്നത്. ഒരു വിവാഹ ക്ഷണക്കത്തിന്റെ മാതൃകയിൽ നൽകിയിരിക്കുന്ന പരസ്
പല രസകമരായ പരസ്യങ്ങൾ പത്രത്താളുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതിൽ ചിലവ നമ്മുടെ കണ്ണുകളിൽ പ്രത്യേകമായി ഉടക്കുകയും അവ സോഷ്യൽ മീഡിയകളിൽ വരെ ചർച്ചയാവുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇന്ന് മാതൃഭൂമി മാട്രിമോണിയൽ കോളത്തിൽ വന്ന ഒരു വിവാഹ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തങ്ങളുടെ കുടുംബ മഹിമ ഓരോന്നും എടുത്തു പറഞ്ഞു കൊണ്ടാണ് പയ്യന് വിവാഹം ആലോചിച്ചിരിക്കുന്നത്. വീട്ടിലേക്ക് എത്തുന്ന പെണ്ണിനെ ഭാഗ്യവതി എന്നും ഈ പത്രപരസ്യത്തിൽ വിശേഷിപ്പിക്കുന്നു.
ലോകം മുഴുവനും അറിയപ്പെടുന്ന നായർ ബിസിനസ് കുടുംബത്തിലെ സുന്ദരനും വിദ്യാഭ്യാസ നിപുണനും സർവ്വോപരി സൽസ്വഭാവിയുമായ യുവാവിന് വധുവിനെ തേടിയുള്ള മാട്രിമോണിയൽ കോളത്തിലെ പരസ്യമാണ് സൈബർ ലോകത്ത് ചർച്ചയായിരിക്കുന്നത്. 18 വിവാഹ പരസ്യങ്ങളുടെ സ്ഥലം അപഹരിച്ചാണ് മാതൃഭൂമിയുടെ മാട്രിമോണിയൽ കോളത്തിൽ ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വളരെ രസകരമായ രീതിയിലാണ് ഈ മുന്തിയ നായർ ബിസിനസ് കുടുംബം വിവാഹ പരസ്യം നൽകിയിരിക്കുന്നത്. ഒരു വിവാഹ ക്ഷണക്കത്തിന്റെ മാതൃകയിൽ നൽകിയിരിക്കുന്ന പരസ്യത്തിന്റെ വാചകങ്ങളാണ് പലരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്. തങ്ങളുടെ സുന്ദരനായ പുത്രന് നല്ല കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെ വേണമെന്നാണ് പരസ്യം. മാത്രമല്ല തങ്ങളുടെ കുടുംബത്തിലേക്ക് എത്തുന്ന പെൺകുട്ടിയെ ഭാഗ്യവതി എന്നാണ് ഈ പരസ്യത്തിൽ അവർ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്.
പെൺകുട്ടി സുന്ദരിയായിരിക്കണം. നന്നായി പെരുമാറണം. നല്ല വിദ്യാഭ്യാസവും വേണം. തങ്ങളോട് കിടപിടിക്കാൻ കഴിവുള്ള പെൺകുട്ടിയുടെ രക്ഷിതാക്കൾ കുടുംബ വിവരങ്ങളും ജാതകവും അടക്കം ഈ മെയിൽ വഴി ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരസ്യത്തിൽ ഈ ബിസിനസ് കുടുംബം ഏതെന്ന് സൂചിപ്പിക്കുന്നില്ല. ആ കുടുംബത്തിലേക്ക് ചൂണ്ടുന്ന ഒരു വിവരങ്ങളും പരസ്യത്തിൽ നൽകിയിട്ടുമില്ല.
വിവാഹാലോചനകൾ അയക്കുന്നവർക്കായി പ്രത്യേക ഈ മെയിൽ ഐഡിയും ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ലക്കിബ്രൈഡ് 2018 എന്നാണ് വിവാഹാലോചനകൾ ക്ഷണിച്ചു കൊണ്ടുള്ള ഈ മെയിൽ ഐഡിക്ക് പേര് തന്നെ നൽകിയിരിക്കുന്നത്.
ലോകം മുഴുവനും പ്രശസ്തി നേടിയ ആ നായർ കുടുംബത്തിലെ സുന്ദരനായ യുവാവ് ആരാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും തിരക്കുന്നത്. പലരും ഈ വിവാഹ പരസ്യം പത്രത്തിൽ നിന്നും മുറിച്ചെടുത്ത് ഫേസ്‌ബുക്കിലും മറ്റും പോസ്റ്റ് ചെയ്തിരിക്കുന്നു.