- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞ് രണ്ടാം ദിനം ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ഭർത്താവിനെയും കൂട്ടി പുറത്തിറങ്ങി; മരുന്നു വാങ്ങിക്കഴിഞ്ഞപ്പോൾ ചിക്കൻ കഴിക്കണമെന്ന് മോഹം പറഞ്ഞു; അതും സാധിച്ചു കഴിഞ്ഞപ്പോൾ ജ്യൂസ് കുടിക്കാൻ മോഹം പറഞ്ഞും; പ്രിയതമക്ക് ജൂസ് വാങ്ങാൻ പോയ വേളയിൽ ഭർതൃവീട്ടുകാർ അണിയിച്ച സ്വർണവും കൊണ്ട് നവവധു മുങ്ങി
ഡെറാഡൂർ: വിവാഹം കഴിഞ്ഞ് സ്വർണ്ണാഭരണങ്ങളുമായി മുങ്ങുന്ന നവവധുമാരുടെ കഥകൾ പലപ്പോഴായി നാം കേട്ടിട്ടുണ്ട്. എന്തായാലും ഉത്തരാഖണ്ഡിലെ കർഷകനായ വരന് കിട്ടിയത് എട്ടിന്റെ പണിയാണ്. വിവാഹം കഴിഞ്ഞ രണ്ടാം ദിവസം നവവധു ഭർതൃവീട്ടുകാർ അണിയിച്ച സ്വർണ്ണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു. റൂർകീയിലെ കുവാൻ ഹെദി ജില്ലയിലുള്ള അജയ് ത്യാഗി വിവാഹം കഴിച്ച കയയാണ് ഭർത്താവിനേയും വീട്ടുകാരെയും പറ്റിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം ഡറാഡൂണിലുള്ള ഒരു സ്ത്രീയാണ് കയ എന്ന് പേരുള്ള യുവതിയെ അജയ് ത്യാഗിയുടെ വീട്ടുകാർ പരിചയപ്പെടുന്നത്. പെണ്ണിനെ ഇഷ്ടപ്പെട്ടതോടെ ഈ മാസം 22 ന് ഇരുവരുടേയും വിവാഹം നടത്തുകയായിരുന്നു. ഉത്തർപ്രദേശിന് സമീപമുള്ള കുവാൻ ഹെദിയിലായിരുന്നു വിവാഹം. വെള്ളിയാഴ്ച നവവധു സുഖമില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് അജയും അദ്ദേഹത്തിന്റെ ഇളയ സഹോദരൻ രാഹുലും കൂടി കയയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി. ഡോക്റ്ററെ കണ്ട് മരുന്നു വാങ്ങിക്കഴിഞ്ഞപ്പോൾ ചിക്കൻ കഴിക്കണമെന്ന് കയ നിർബന്ധം പിടിച്ചു. അവർ ഡോക്ടറെ കാണാൻ പോയ പ്രദേശത്ത് മാംസ്യാഹാരം ലഭിക്കാത്
ഡെറാഡൂർ: വിവാഹം കഴിഞ്ഞ് സ്വർണ്ണാഭരണങ്ങളുമായി മുങ്ങുന്ന നവവധുമാരുടെ കഥകൾ പലപ്പോഴായി നാം കേട്ടിട്ടുണ്ട്. എന്തായാലും ഉത്തരാഖണ്ഡിലെ കർഷകനായ വരന് കിട്ടിയത് എട്ടിന്റെ പണിയാണ്. വിവാഹം കഴിഞ്ഞ രണ്ടാം ദിവസം നവവധു ഭർതൃവീട്ടുകാർ അണിയിച്ച സ്വർണ്ണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു.
റൂർകീയിലെ കുവാൻ ഹെദി ജില്ലയിലുള്ള അജയ് ത്യാഗി വിവാഹം കഴിച്ച കയയാണ് ഭർത്താവിനേയും വീട്ടുകാരെയും പറ്റിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം ഡറാഡൂണിലുള്ള ഒരു സ്ത്രീയാണ് കയ എന്ന് പേരുള്ള യുവതിയെ അജയ് ത്യാഗിയുടെ വീട്ടുകാർ പരിചയപ്പെടുന്നത്. പെണ്ണിനെ ഇഷ്ടപ്പെട്ടതോടെ ഈ മാസം 22 ന് ഇരുവരുടേയും വിവാഹം നടത്തുകയായിരുന്നു. ഉത്തർപ്രദേശിന് സമീപമുള്ള കുവാൻ ഹെദിയിലായിരുന്നു വിവാഹം.
വെള്ളിയാഴ്ച നവവധു സുഖമില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് അജയും അദ്ദേഹത്തിന്റെ ഇളയ സഹോദരൻ രാഹുലും കൂടി കയയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി. ഡോക്റ്ററെ കണ്ട് മരുന്നു വാങ്ങിക്കഴിഞ്ഞപ്പോൾ ചിക്കൻ കഴിക്കണമെന്ന് കയ നിർബന്ധം പിടിച്ചു. അവർ ഡോക്ടറെ കാണാൻ പോയ പ്രദേശത്ത് മാംസ്യാഹാരം ലഭിക്കാത്തതിനാൽ ഉത്തർപ്രദേശ് അതിർത്തിക്ക് അപ്പുറത്തുള്ള പുർഖാസിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇവിടെ വെച്ച് മാംസം കഴിച്ച ശേഷം ശീതളപാനീയം വേണമെന്ന് കയ അഭിപ്രായപ്പെടുകയായിരുന്നു. ഇത് വാങ്ങാനായി അജയ് പുറത്തേക്ക് പോയി. എന്നാൽ തിരിച്ചുവന്നപ്പോൾ വധുവിനെ കണ്ടില്ല. ഒരു മണിക്കൂറോളം സമീപ പ്രദേശത്ത് കയയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടിലേക്ക് മടങ്ങിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട കാര്യം മനസിലാക്കുന്നത്. അജയിന്റെ വീട്ടുകാർ വധുവിനെ അണിയിച്ച സ്വർണത്തിന്റേയും വെള്ളിയുടേയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
'എന്റെ ഭാര്യയെ കാണാതായി, കൂടെ ആഭരണങ്ങളും. വീട്ടുകാർ വിശ്വസിക്കുന്നത് ഡോക്റ്ററെ കാണാൻ വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ കയ ആഭരണങ്ങളും എടുത്തിട്ടുണ്ടാകുമെന്നണ്' -അജയ് പറഞ്ഞു. പെൺകുട്ടിയെ വീട്ടുകാർക്ക് പരിജയപ്പെടുത്തിക്കൊടുത്ത യുവതിയേയും കാണാനില്ല. അജയുടെ വീട്ടുകാർ ഹരിദ്വാർ ജില്ലയിലെ നാർസെൻ പൊലീസിൽ പരാതി നൽകി. വിവാഹം കഴിച്ച് ആഭരണങ്ങൾകൊണ്ട് കടന്നുകളയുന്ന സംഘമായിരിക്കും ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.