ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്നു ദമ്പതികളുടെ കാറിന് മേലേയ്ക്ക് പാലം തകർന്ന് വീണ് കാറിനുള്ളിൽ ഞെരിഞ്ഞമർന്ന് രണ്ടു പേരും മരിച്ചു. നീണ്ട 36 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇവർക്ക് ദാരുണാന്ത്യമുണ്ടായിരിക്കുന്നത്. മോട്ടോർവേയുടെ മുകളിലൂടെ ക്രോസ് ചെയ്തിരുന്ന പാലം തകർന്ന് വീണതിനെ തുടർന്നാണീ ദുരന്തം ഇറ്റലിയിൽ സംഭവിച്ചത്. എ 14 ഹൈവേയിൽ അൻകോണയ്ക്കും ലോറെറഅറോവിനും ഇടയിൽ നിർമ്മാണത്തിലിരിക്കുന്ന ഓവർപാസാണ് റോഡിലേക്ക് തകർന്ന് വീണ് ദുരന്തം വിതച്ചിരിക്കുന്നത്. എമിഡിയോ മിമ്മോ ഡയോമെഡി(60)യും അദ്ദേഹത്തിന്റെ ഭാര്യ അന്റോനെല്ലെ വിവിയാനി(54)യുമാണ് ദുരന്തത്തിൽ അകപ്പെട്ട് മരിച്ചത്. ഇതിന് പുറമെ മൂന്ന് നിർമ്മാണത്തൊഴിലാളികൾക്ക് അപകടത്തിൽ പരുക്കേറ്റിട്ടുമുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട ആഡ്രിയാറ്റിക് കോസ്റ്റ് ഹൈവേയിലാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്.

മരിച്ച ദമ്പതികൾ അസ്‌കോലി പിസെനോയിലെ സ്പിനെടോലിയിലാണ് ജീവിച്ചിരുന്നത്. ഇവരുടെ മകനായ ഡാനിയേൽ സാംബെനെറ്റെസിന്റെ മുൻ മാനേജരും ഇറ്റാലിയൻ തേഡ് ഡിവിഷനിൽ കളിച്ചയാളുമാണ്. അവരുടെ മരണത്തിൽ സ്പിനെടോലി അലെസാൻഡ്രോ ലുസിയാനിയിലെ മേയർ അനുശോചിച്ചു. ഇറ്റലിയിലെ കിഴക്കൻ തീരത്തെ പ്രധാനപ്പെട്ട നോർത്ത്‌സൗത്ത് ഹൈവേയാ് എ 14. പാലത്തിനടയിൽ തകർന്ന് തരിപ്പണമായ ഇവവരുടെ വെളുത്ത കാർ ദുരന്തത്തിന്റെ ചിത്രങ്ങളിൽ കാണാം. നിസാൻ ക്വാഷ്‌കായ് ആണീ വാഹനമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടം പ റ്റിയ മൂന്ന് നിർമ്മാണ തൊഴിലാളികളിൽ രണ്ട് പേർ റൊമാനിയക്കാരാണ്. ഇത് ഭീകരമായ ദുരന്തമായിരുന്നുവെന്നും തങ്ങൾ തീർത്തും അത്ഭുതകരമായിട്ടാണിതിൽ നിന്നും രക്ഷപ്പെട്ടതെന്നും കലാബ്രിയയിൽ താമസിക്കുന്ന യുവാവ് വിശദീകരിക്കുന്നു. അപകടം നടന്ന ഉടൻ ഇതിലൂടെ കാറുമായി കടന്ന് വന്ന ഇയാളും മറ്റ് ചിലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.സംഭവത്തെ വളരെ ഗുരുതരമായിട്ടാണ് കണക്കാക്കുന്നതെന്നാണ് റിജീയണൽ കൗൺസിൽ പ്രസിഡന്റായ അന്റോണിയോ മാസ്‌ട്രോവിൻസെൻസോ പ്രതികരിച്ചിരിക്കുന്നത്.