ചണ്ഡിഗഢ്: കീഴുദ്യോഗസ്ഥന്റെ ഭാര്യയുമായി അതിരുവിട്ട ബന്ധം പുലർത്തിയ സൈനിക ഉദ്യോഗസ്ഥനെതിരെ പട്ടാള കോടതിയുടെ നടപടി. ബ്രിഗേഡിയർ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ സീനിയോറിറ്റിയിൽ നിന്നും നാല് വർഷം വെട്ടിച്ചുരുക്കുന്നതായി ജനറൽ കോർട്ട്സ് മാർഷ്യൽ ഉത്തരവിട്ടു. ഇയാൾക്ക് പരസ്യശാസനവും കോടതി നൽകി.

കേണൽ റാങ്കിലുള്ള കീഴുദ്യോഗസ്ഥന്റെ ഭാര്യയുമായി അതിരുവിട്ട ബന്ധം പുലർത്തിയെന്നാണ് ബ്രിഗേഡിയറിനെതിരെയുള്ള കുറ്റം. കേസിൽ ബ്രിഗേഡിയർ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് സീനിയോരിറ്റി വെട്ടിച്ചുരുക്കുന്നതായി കോടതി ഉത്തരവിട്ടത്.ഇക്കഴിഞ്ഞ മെയ്യിലാണ് ബംഗാളിലെ ബിനഗുരിയിൽ ജനറൽ കോർട്ട്സ് മാർഷ്യൽ പ്രവർത്തനം ആരംഭിച്ചത്. ഒരു കമാൻഡിങ് ഓഫീസറും മേജർ റാങ്കിലുള്ള ആറ് ഉദ്യോഗസ്ഥരും ചേർന്നതാണ് ജനറൽ മാർഷ്യൽ കോടതി.