ന്യൂഡൽഹി: കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ട ബ്രിഗേഡിയറെ പട്ടാള കോടതി വിചാരണ ചെയ്തു. ഭാര്യ തെളിവു സഹിതം പരാതി നൽകിയതോടെ ബ്രിഗേറിയറുടെ പത്തു വർഷത്തെ സീനിയോറിറ്റിയും നഷ്ടമായി. നിലവിൽ ബ്രിഗേഡിയറായി ജോലി നോക്കുന്ന ഇയാൾ ഇനി മുതൽ കാഷ്യറായി ജോലി നോക്കേണ്ടി വരും. കൂടാതെ മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും അനുഭവിക്കണം. അതേസമയം ഇത് ഒരു സീനിയർ ഓഫിസർക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ ശിക്ഷയായാണ് കണക്കാക്കുന്നത്. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

കൊൽക്കത്ത ആസ്ഥാനമായ ഈസ്റ്റേൺ ആർമി കമാൻഡിലാണ് ഇയാളെ വിചാരണ ചെയ്തതും സീനിയർ റാങ്കിൽ നിന്നും കാഷ്യറാക്കി തരം താഴ്‌ത്തിയതും. സീനിയോറിറ്റി നഷ്ടമായതിന് പുറമേ റിട്ടയർമെന്റ് ആനുകൂല്യങ്ങളും ഇദ്ദേഹത്തിന് നഷ്ടമാകും. ഒരു സഹോദര ഭാര്യയായി കാണേണ്ട യുവതിയെ പീഡിപ്പിക്കുന്നത് ആർമി നിയമം അനുസരിച്ച് ഗൗരവമേറിയ കുറ്റമാണ്.

ഇത് പട്ടാളത്തിൽ നിലനിൽക്കുന്ന സാഹോദര്യത്തിൽ വിള്ളൽ വീഴ്‌ത്തും. ഭർത്താക്കന്മാർ ദൂരെ സ്ഥലങ്ങളിൽ ജോലിക്കായി പോകുമ്പോൾ ഭാര്യമാരെ ഒറ്റയ്ക്കാക്കി പോവുക പതിവാണ്. ആ സമയത്ത് സംരക്ഷണം നൽകുകയും സഹോദരിയായി കാണേണ്ടവർ പീഡിപ്പിക്കുകയും ചെയ്യുന്നത് ഗൗരവകരമായ കുറ്റമായാണ് പട്ടാള കോടതി കാണുന്നത്. ഇനെ ചെയ്യുന്നവർക്ക് പെൻഷനോ മറ്റ് ആനുകൂല്യങ്ങളും പോലു ലഭിക്കാറില്ല.

ന്യൂഡൽഹിയിലെ ഒരു സ്‌കൂളിലെ പ്രിൻസിപ്പളായ ബ്രിഗേഡിയറുടെ ഭാര്യ നൽകിയ പരാതിയിന്മേലാണ് കേസ് എടുത്തതും അന്വേഷണം ആരംഭിച്ചതും. തെളിവായി ഇവർ തന്നെ കേണലിന്റെ ഭാര്യയുമായി ബ്രിഗേഡിയർ നടത്തിയ വാട്‌സ് ആപ്പ് സംഭാഷണങ്ങളും ഹാജരാക്കിയിരുന്നു. മേജർ ജെനറലും ആറ് ബ്രിഗേഡിയർമാരുമാണ് കോർട്ട്മാർഷലിന് നേതൃത്വം നൽകിയത്.