- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൽഡിഎഫ് സർക്കാരിന്റെ കേരള മോഡൽ രാജ്യത്തിനാകെ മാതൃക; സിൽവർ ലൈൻ പദ്ധതിയിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ല; പരിസ്ഥിതി ആഘാത പഠനം നടത്തി, നഷ്ടപരിഹാരം നൽകിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ബൃന്ദ കാരാട്ട്

കണ്ണൂർ: പാർട്ടി ജനറൽ സെക്രട്ടറിക്ക് പുറകെ പിണറായി സർക്കാർ പ്രഖ്യാപിച്ച കെ.റെയിൽ പദ്ധതിക്ക് പിൻതുണ പ്രഖ്യാപിച്ച് ബൃന്ദ കാരാട്ടും രംഗത്തെത്തി. എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന കേരള മോഡൽ രാജ്യത്തിന് മാതൃകയാണെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടിട്ടുള്ള പദ്ധതികളാണ് എൽഡിഎഫ് സർക്കാർ നടത്തുന്നതെന്നും സിപി എം പോളിറ്റ് ബ്യൂറോ മെമ്പർ ബൃന്ദ കാരാട്ട് പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബൃന്ദ .
സിൽവർ ലൈൻ പദ്ധതയിൽ പാർട്ടിയിൽ അഭിപ്രായവ്യത്യാസമില്ല. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നിയമാനുസൃതമായാണ് നടപ്പാക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ നടത്തുന്ന വമ്പൻ പദ്ധതികൾക്കൊന്നും പരിസ്ഥിതി ആഘാത പഠനം പോലും നടത്താറില്ല. ആദിവാസികൾ ഉൾപ്പടെയുള്ളവരെ നഷ്ടപരിഹാരം പോലും നൽകാതെ ഇറക്കി വിടുകയാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതിവിശേഷം. കേന്ദ്രസർക്കാറിന്റെ പ്രത്യേക അനുമതിവാങ്ങി പദ്ധതികൾ നടപ്പാക്കുകയാണ് ചെയ്യുന്നത്. എന്നാൽ കേരളത്തിൽ അങ്ങനെയല്ല. കേരളം പരിസ്ഥിതി ആഘാത പഠനം നടത്തി, സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം നൽകിയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു
രാഷ്ട്രീയ പ്രമേയത്തിൽ ചർച്ചകൾ പൂർത്തിയായെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. 48 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ബിജെപിക്കെതിരെ പോരാടുകയാണ് പ്രധാനലക്ഷ്യം. ബിജെപി സർക്കാർ ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നുവെന്നും നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരായ സമരം ശക്തമാക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സി. പി. എം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


