- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വംശീയക്കലി മൂത്ത യുവതി ബസിൽ വച്ച് കറുത്ത വർഗക്കാരനെ ചവിട്ടാൻ തുടങ്ങിയപ്പോൾ ഉരുണ്ട് വീണു; എണീറ്റ് വീണ്ടും തല്ലിയപ്പോൾ പുറത്താക്കി ഡ്രൈവർ; ഒരു ബ്രിട്ടീഷ് കാഴ്ച കാണാം
വർണവെറിയന്മാരായ ചില വെള്ളക്കാരുടെ ക്രൗര്യം വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് ഈസ്റ്റ് ഡുൽവിച്ചിനും ട്രാഫൽഗർ സ്‌ക്വയറിനും ഇടയിലെ ബസ് റൂട്ടിലുണ്ടായിരിക്കുന്നത്. ഈ ബസിൽ വംശീയക്കലി മൂത്ത യുവതി ബസിൽ വച്ച് കറുത്ത വർഗക്കാരനെ ചവിട്ടുകയായിരുന്നു. എന്നാൽ യുവതി ഞൊടിയിടെ ഉരുണ്ട് വീഴുകയും ചെയ്തിരുന്നു. ചാടിയെണീറ്റ് വീണ്ടും കറുത്ത വർഗക്കാരനെ തല്ലാനോങ്ങിയ യുവതിക്ക് നേരെ സഹയാത്രക്കാർ ശക്തമായി രംഗത്തെത്തുകയും തുടർന്ന് ഡ്രൈവർ യുവതിയെ പുറത്താക്കുകയും ചെയ്യുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വംശീയവെറിയുടെ ബ്രിട്ടീഷ് കാഴ്ചയായി ഈ സംഭവത്തെ കണക്കാക്കാം. കറുത്ത വർഗക്കാരനെ വംശീയപരമായി അധിക്ഷേപിച്ചതിന് പുറമെ ഇയാളെ ശാരീരികമായി ഉപദ്രവിക്കാനും ഈ നൈറ്റ് ബസ് സർവീസിൽ വച്ച് വെള്ളക്കാരി ധൈര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ വെള്ളക്കാരിയുടെ പെരുമാറ്റം കണ്ട് മറ്റ് യാത്രക്കാരിൽ ചിലർ ചിരിക്കുകയായിരുന്നുവെങ്കിലും വെള്ളക്കാരി ആക്രമണം വർധിപ്പിക്കാൻ ഒരുങ്ങിയപ്പോൾ യാത്രക്കാരുടെ വിധം മാറുകയും അവർ വെള്ളക്ക
വർണവെറിയന്മാരായ ചില വെള്ളക്കാരുടെ ക്രൗര്യം വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് ഈസ്റ്റ് ഡുൽവിച്ചിനും ട്രാഫൽഗർ സ്‌ക്വയറിനും ഇടയിലെ ബസ് റൂട്ടിലുണ്ടായിരിക്കുന്നത്. ഈ ബസിൽ വംശീയക്കലി മൂത്ത യുവതി ബസിൽ വച്ച് കറുത്ത വർഗക്കാരനെ ചവിട്ടുകയായിരുന്നു. എന്നാൽ യുവതി ഞൊടിയിടെ ഉരുണ്ട് വീഴുകയും ചെയ്തിരുന്നു. ചാടിയെണീറ്റ് വീണ്ടും കറുത്ത വർഗക്കാരനെ തല്ലാനോങ്ങിയ യുവതിക്ക് നേരെ സഹയാത്രക്കാർ ശക്തമായി രംഗത്തെത്തുകയും തുടർന്ന് ഡ്രൈവർ യുവതിയെ പുറത്താക്കുകയും ചെയ്യുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വംശീയവെറിയുടെ ബ്രിട്ടീഷ് കാഴ്ചയായി ഈ സംഭവത്തെ കണക്കാക്കാം.
കറുത്ത വർഗക്കാരനെ വംശീയപരമായി അധിക്ഷേപിച്ചതിന് പുറമെ ഇയാളെ ശാരീരികമായി ഉപദ്രവിക്കാനും ഈ നൈറ്റ് ബസ് സർവീസിൽ വച്ച് വെള്ളക്കാരി ധൈര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ വെള്ളക്കാരിയുടെ പെരുമാറ്റം കണ്ട് മറ്റ് യാത്രക്കാരിൽ ചിലർ ചിരിക്കുകയായിരുന്നുവെങ്കിലും വെള്ളക്കാരി ആക്രമണം വർധിപ്പിക്കാൻ ഒരുങ്ങിയപ്പോൾ യാത്രക്കാരുടെ വിധം മാറുകയും അവർ വെള്ളക്കാരിക്ക് നേരെ ശക്തമായി രംഗത്തെത്തുകയുമായിരുന്നു. ഇത് സംബന്ധിച്ച് പുറത്ത് വന്ന മൊബൈൽ ഫോൺ ഫൂട്ടേജിൽ ഇതിന്റെ ദൃശ്യങ്ങൾ കാണാം. തുടക്കത്തിൽ വെള്ളക്കാരി കറുത്ത വർഗക്കാരനെ വാക്കുകൾ കൊണ്ട് അധിക്ഷേപിക്കുന്നതാണ് കാണാൻ സാധിക്കുക. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്ക് തർക്കം മുറുകുന്നുണ്ട്.
ഇത് സംബന്ധിച്ച ഫൂട്ടേജിൽ വെള്ളക്കാരിയുടെ സ്വരം ഉയർന്ന് കേൾക്കുന്നുണ്ട്. നിങ്ങൾ ആഫ്രിക്കക്കാരനോ അതല്ല കരീബിയൻകാരനോ ആണോ എന്ന് തനിക്കറിയില്ലെന്നും യുവതി ആക്ഷേപസ്വരത്തിൽ ചോദിക്കുന്നത് കേൾക്കാം. തുടർന്ന് കറുത്ത വർഗക്കാരന് നേരെ തിരിയാനോങ്ങിയ യുവതി ബസിൽ കാലിടറി വീഴുകയായിരുന്നു. തുടർന്ന് നിങ്ങൾ എന്റെ നേരെ നീന്തി വരുകയാണോ എന്ന് കറുത്ത വർഗക്കാരൻ യുവതിയോട് ചോദിക്കുന്നത് കേൾക്കാം. തുടർന്ന് യുവതി ചാടിയെഴുന്നേറ്റ് അയാളുടെ മുഖത്തടിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ശക്തമായ സംഘർഷത്തിനായിരുന്നു പിന്നീട് ബസ് വേദിയായത്.ഇരുവരെയും പിടിച്ച് മാറ്റാൻ മറ്റ് യാത്രക്കാർ ശ്രമിക്കുന്നുമുണ്ട്. തുടർന്ന് യാത്രക്കാർ ഡ്രൈവറോട് ബസ് നിർത്താൻ ആവശ്യപ്പെടുകയും യുവതിയെ ബസിൽ നിന്നിറക്കി വിടുകയുമായിരുന്നു. ഓ മൈ ഗോഡ് എന്ന് പറഞ്ഞ് യുവതി ഇരുട്ടിലേക്ക് മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഈ വീഡിയോ കുറച്ച് കാലം മുമ്പ് പകർത്തപ്പെട്ടതാണെന്നും അടുത്ത കാലത്താണ് ഓൺലൈനിൽ വീണ്ടും ഉയർന്ന് വന്നതെന്നും സൂചനയുണ്ട്.