ടുത്ത മാസം അവസാനം ആർട്ടിക്കിൾ 50 പ്രകാരമുള്ള വിേേലപശൽ പ്രക്രിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ യൂറോപ്യൻ യൂണിയനുമായി നടത്താൻ ഒരുങ്ങുകയാണല്ലോ. ചരിത്രത്തിലെ ഏറ്റവും വലിയ ഡിവോഴ്സ് യുദ്ധത്തിനായിരിക്കും ഇതോടെ തുടക്കം കുറിക്കുകയെന്നാണ് സൂചന. യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകുന്നതിന് നഷ്ടപരിഹാരമായ ബ്രിട്ടൻ 5000 കോടി പൗണ്ട് നൽകണമെന്നാണ് ബ്രസൽസ് ആവശ്യപ്പെടാനൊരുങ്ങുന്നത്. എന്നാൽ യൂറോപ്യൻ യൂണിയന്റെ 13,000 കോടി പൗണ്ടിന്റെ ആസ്തിയുടെ വീതമാണ് തെരേസ യൂണിയനോട് ചോദിക്കാനൊരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട ചർച്ചകളുടെ ദിവസങ്ങൾ അടുക്കുന്തോറും ഇരു ഭാഗത്തും ഇതിനെച്ചൊല്ലിയുള്ള സമ്മർദങ്ങൾ വർധിച്ച് വരുകയാണ്. യൂറോപ്യൻ യൂണിയന് 130 ബില്യൺ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് ഇൻഡിപെൻഡന്റി ബ്രസൽസ് ഉന്നതാധികാര സമിതിയായ ബ്രുഗെൽ കണക്കാക്കിയിരിക്കുന്നത്. പണം, പ്രോപ്പർട്ടി, മറ്റ് ഫിനാൽഷ്യൽ അസെറ്റുകൾ എന്നീ ഇനങ്ങളിൽ യൂണിയന്റെ പക്കലുള്ളത് 41 ബില്യൺ യൂറോയാണ്. 56 ബില്യൺ യൂറോ യൂറോപ്യൻ യൂണിയൻ അനുവദിച്ച ലോണുകൾ വകയിലുണ്ട്. യൂണിയന്റെ പക്കലുള്ള വസ്തുവകകളുടെ വിഹിതം നിർബന്ധമായും ബ്രെക്സിറ്റ് വിലപേശലിൽ ഉൾപ്പെടുത്തണമെന്നാണ് യൂറോപ്യൻ യൂണിയൻ വിരുദ്ധ ടോറികൾ ശക്തമായി ആവശ്യപ്പെടുന്നത്.

ബ്രെക്സിറ്റിനെ തുടർന്ന് യൂണിയന്റെ കൈവശമുള്ള വസ്തുവകകൾ വിഭജിച്ച് വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് തെരേസ കോമൺസിൽ സൂചന നൽകിയിരുന്നു. യൂറോപ്യൻ യൂണിയൻ കോൺട്രിബ്യൂട്ടർമാരിൽ ബ്രിട്ടന് രണ്ടാംസ്ഥാനമാണുള്ളത്. യൂണിയനിലെ ബജറ്റിലേക്ക് വർഷം തോറും നല്ലൊരു തുക ബ്രിട്ടൻ നൽകുന്നുമുണ്ട്. എന്നാൽ യൂണിയന്റെ വസ്തുവകകളിൽ നിന്നും ഓരോ രാജ്യത്തിനും എത്രത്തോളം വിഹിതം ലഭിക്കുമെന്ന് കണക്കാക്കാൻ പ്രയാസമാണെന്നാണ് ഉന്നതസമിതി പറയുന്നത്. എന്നാൽ ബ്രിട്ടന് ഏതാണ്ട് 20 ബില്യൺ യൂറോയുടെ വസ്തുവകകൾക്ക് അവകാശമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ ബ്രിട്ടൻ യൂണിയന് നൽകാനുള്ള കടബാധ്യതകളെക്കുറിച്ച് വൻ വാദപ്രതിവാദങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏതാണ്ട് 60ബില്യൺ യൂറോസുണ്ടാകുമെന്നാണ് യൂറോപ്യൻ യൂണിയന്റെ മുഖ്യ നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയർ പറയുന്നത്.