- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
41 വർഷമായി തടവിൽ കഴിയുന്ന ചാൾസ് ബ്രോസ്‌നൻ കാമുകിയും നടിയുമായ പൗളയോടു ജയിലിൽ വിവാഹാഭ്യർത്ഥ നടത്തി; ബ്രിട്ടനിലെ ഏറ്റവും വയലന്റ് ആയ കുറ്റവാളി മുട്ടുകുത്തി അഭ്യർത്ഥന നടത്തുന്നതിനു സാക്ഷ്യം വഹിച്ച് ജയിൽ ഗാർഡുകൾ; വാലന്റൈൻസ് ദിനത്തിൽ നടന്ന വ്യത്യസ്ഥ വിവാഹാഭ്യർത്ഥന ഇങ്ങനെ
ലണ്ടൻ: വാലന്റൈൻസ് ദിനത്തിൽ വ്യത്യസ്ഥമായൊരു പ്രൊപ്പോസൽ കഥയാണ് ബ്രിട്ടനിൽനിന്നു ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും വയലന്റ് ആയ ക്രിമിനൽ എന്നു വിശേഷിക്കപ്പെടുന്ന ചാൾസ് ബ്രോസ്‌നൻ തന്റെ കാമുകിയും നടിയുമായ പൗള വില്യംസണിനോട് ജയിൽവച്ചാണു വിവാഹ അഭ്യർത്ഥ നടത്തിയത്. ആയുധം ഉപയോഗിച്ചുള്ള കൊള്ളയ്ക്കും മർദനത്തിനു കുപ്രസിദ്ധനായ 64 കാരനായ ബ്രോസ്‌നൻ വേക്ഫീൽഡിലെ കഴിഞ്ഞ 41 വർഷമായി തടവിലാണ്. തടവറ പ്രണയത്തന് ഒരു തടസമായി ബ്രോസ്‌നൻ കണ്ടില്ല. ഏകാന്ത തടവിൽ കഴിയുന്ന ബ്രോസ്‌നൻ കഴിഞ്ഞ അഞ്ചു മാസമായി പൗളയുമായി പ്രണയത്തിലാണ്. ജയിൽനിന്ന് ഫോൺവഴിയാണ് ബന്ധം പുലർത്തിയിരുന്നത്. 36 കാരിയായ പൗളയ്ക്ക് ഒരു മോതിരം അയച്ചുകൊടുത്തശേഷം ഫോണിൽ വിവാഹാഭ്യർത്ഥന നടത്താനായിരുന്നു ബ്രോസ്‌നൻ ആദ്യം പദ്ധതിയിട്ടത്. എന്നാൽ പ്രണയദിനത്തിൽ പൗള ജയിൽ സന്ദർശിക്കാനെത്തി. ഒരു കാൽ മുട്ടിൽനിന്ന് ബ്രോസ്‌നൻ വിവാഹഭ്യർത്ഥന നടത്തുകയും ചെയ്തു. തങ്ങൾ അഗാധ പ്രണയത്തിലാണെന്നും പെർഫകട് മാച്ചാണെന്നുമാണ് പുരുഷന്മാരോടും സ്ത്രീകളോടും ലൈംഗിക ബന്ധം പുലർത്തിയിരുന്ന പൗള പ
ലണ്ടൻ: വാലന്റൈൻസ് ദിനത്തിൽ വ്യത്യസ്ഥമായൊരു പ്രൊപ്പോസൽ കഥയാണ് ബ്രിട്ടനിൽനിന്നു ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും വയലന്റ് ആയ ക്രിമിനൽ എന്നു വിശേഷിക്കപ്പെടുന്ന ചാൾസ് ബ്രോസ്‌നൻ തന്റെ കാമുകിയും നടിയുമായ പൗള വില്യംസണിനോട് ജയിൽവച്ചാണു വിവാഹ അഭ്യർത്ഥ നടത്തിയത്.
ആയുധം ഉപയോഗിച്ചുള്ള കൊള്ളയ്ക്കും മർദനത്തിനു കുപ്രസിദ്ധനായ 64 കാരനായ ബ്രോസ്‌നൻ വേക്ഫീൽഡിലെ കഴിഞ്ഞ 41 വർഷമായി തടവിലാണ്. തടവറ പ്രണയത്തന് ഒരു തടസമായി ബ്രോസ്‌നൻ കണ്ടില്ല. ഏകാന്ത തടവിൽ കഴിയുന്ന ബ്രോസ്‌നൻ കഴിഞ്ഞ അഞ്ചു മാസമായി പൗളയുമായി പ്രണയത്തിലാണ്. ജയിൽനിന്ന് ഫോൺവഴിയാണ് ബന്ധം പുലർത്തിയിരുന്നത്.
36 കാരിയായ പൗളയ്ക്ക് ഒരു മോതിരം അയച്ചുകൊടുത്തശേഷം ഫോണിൽ വിവാഹാഭ്യർത്ഥന നടത്താനായിരുന്നു ബ്രോസ്‌നൻ ആദ്യം പദ്ധതിയിട്ടത്. എന്നാൽ പ്രണയദിനത്തിൽ പൗള ജയിൽ സന്ദർശിക്കാനെത്തി. ഒരു കാൽ മുട്ടിൽനിന്ന് ബ്രോസ്‌നൻ വിവാഹഭ്യർത്ഥന നടത്തുകയും ചെയ്തു.
തങ്ങൾ അഗാധ പ്രണയത്തിലാണെന്നും പെർഫകട് മാച്ചാണെന്നുമാണ് പുരുഷന്മാരോടും സ്ത്രീകളോടും ലൈംഗിക ബന്ധം പുലർത്തിയിരുന്ന പൗള പറയുന്നത്. നിരവധി പുരുഷന്മാരുമായു സ്ത്രീകളുമായും താൻ ബന്ധം പുലർത്തിയിട്ടുണ്ട്. അവരാരും തന്റെ കാമുകൻ ബ്രോസ്‌നനൊപ്പം വരില്ല. അദ്ദേഹം കുറച്ച് കിറുക്കനാണ്. എനിക്കും കിറുക്കിന് കുറവില്ല. അതു കൊണ്ടുതന്നെ ഇത് പെർഫക്ട് മാച്ചാണ്.
പൊതുജനങ്ങൾക്കിടെ ബ്രോസ്‌നന്റെ ഇമേജ് വളരെ മോശമാണെന്നകാര്യം തനിക്ക് ബോധ്യമുണ്ടെന്നും പൗള പറഞ്ഞു. പക്ഷേ യഥാർത്ഥത്തിൽ അദ്ദേഹം വളരെ വ്യത്യസ്ഥനാണ്. കഴിഞ്ഞകാലത്തിൽനിന്ന് മോചനം നേടാൻ ബ്രോസ്‌നൻ വളരെ പരിശ്രമിക്കുന്നുണ്ട്.
1974ലാണ് ബ്രോസ്‌നൻ ആദ്യമായി തടവിലാകുന്നത്. സഹതടവുകാരെ ആക്രമിച്ചതിനെ തുടർന്ന് ഇയാളുടെ ശിക്ഷ നീട്ടുകയായിരുന്നു. ബ്രോസ്‌നൻ ജയിലിലാണെങ്കിലും തങ്ങളുടെ പ്രണയത്തിന്റെ തീവ്രതയ്ക്കു കുറവില്ലെന്നാണ് പൗള പറയുന്നത്. കോറോണേഷൻ സ്ട്രീറ്റ് അടക്കം ഏതാനും ടെലിവഷൻ പരിപാടികളിൽ പൗള അഭിനയിച്ചിട്ടുണ്ട്.