- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസിന്റെ ശബ്ദം മൈക്കിലൂടെ കേൾക്കുമ്പോൾ പോലും ജനം ഇളകി മറിയുന്നത് കണ്ട് അത്ഭുതപ്പെട്ട് ഒരു ബ്രിട്ടീഷുകാരൻ; ജനനേതാവിനെ പിന്തുടർന്ന് ഡോക്യുമെന്ററി തയ്യാറാക്കുന്ന ഇയാനു വയോധിക നേതാവിന്റെ വീര്യം ലോകത്തോട് പറയണം
തിരുവനന്തപുരം: 93കാരനായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ചെറുപ്പക്കാരെയും വെല്ലുന്ന ചുറുചുറുക്കോടെയാണ് തെരഞ്ഞെടുപ്പിലെ വേദികളിൽ നിന്ന് വേദികളിലേക്ക് ചുവടു വെക്കുന്നത്. കത്തിക്കാളുന്ന കൊടും ചൂടിനെ പ്രചരണ ചൂടിൽ മറികടക്കുകയാണ് കേരളത്തിന്റെ ജനനായകൻ. പ്രസംഗവേദിയിൽ വി എസ് എത്തിയാൽ പിന്നെ ആവേശത്തിന്റെ കൊടുമുടിയിലാണ് പ്രവർത്തകർ. അദ്ദേഹത്തിന്റെ ഒരു അംഗവിക്ഷേപവും ശ്വാസം പോലും മൈക്കിലൂടെ കേൾക്കുമ്പോൾ ജനം ഇളകി മറിയുന്നു. ജനത്തിരക്കു കൊണ്ട് പലപ്പോഴും വേദിയിൽ എത്തിപ്പെടാൻ പോലും അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. കണ്ണേ.. കരളേ.. വിളികൾ ഉയർന്നുപൊങ്ങുകയാണ് എല്ലായിടത്തും. ഇതൊക്കെ വിഎസിനെ പിന്തുടർന്ന് ക്യാമറയിൽ പകർത്തുന്ന ഒരു വിദേശിയുണ്ട്. വിഎസിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുകയാണ് ഇയാൻ മക്‌ഡൊണാൾഡ് എന്ന ബ്രിട്ടീഷുകാരൻ. ഒട്ടുമിക്ക വയോധികരും വിശ്രമജീവിതം നയിക്കുന്ന പ്രായത്തിലാണ് വി എസ് എന്ന നേതാവിന് വേണ്ടി ആർപ്പുവിളികളും ആരവങ്ങളും ഉയരുന്നത്. അതുകൊണ്ട് തന്നെയാണ് ഈ ജനപിന്തുണ കണ്ട് അത്ഭുതപ്പെടുകയാണ് ഇയൻ. ജനക്കൂട്ട
തിരുവനന്തപുരം: 93കാരനായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ചെറുപ്പക്കാരെയും വെല്ലുന്ന ചുറുചുറുക്കോടെയാണ് തെരഞ്ഞെടുപ്പിലെ വേദികളിൽ നിന്ന് വേദികളിലേക്ക് ചുവടു വെക്കുന്നത്. കത്തിക്കാളുന്ന കൊടും ചൂടിനെ പ്രചരണ ചൂടിൽ മറികടക്കുകയാണ് കേരളത്തിന്റെ ജനനായകൻ. പ്രസംഗവേദിയിൽ വി എസ് എത്തിയാൽ പിന്നെ ആവേശത്തിന്റെ കൊടുമുടിയിലാണ് പ്രവർത്തകർ. അദ്ദേഹത്തിന്റെ ഒരു അംഗവിക്ഷേപവും ശ്വാസം പോലും മൈക്കിലൂടെ കേൾക്കുമ്പോൾ ജനം ഇളകി മറിയുന്നു. ജനത്തിരക്കു കൊണ്ട് പലപ്പോഴും വേദിയിൽ എത്തിപ്പെടാൻ പോലും അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. കണ്ണേ.. കരളേ.. വിളികൾ ഉയർന്നുപൊങ്ങുകയാണ് എല്ലായിടത്തും. ഇതൊക്കെ വിഎസിനെ പിന്തുടർന്ന് ക്യാമറയിൽ പകർത്തുന്ന ഒരു വിദേശിയുണ്ട്. വിഎസിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുകയാണ് ഇയാൻ മക്‌ഡൊണാൾഡ് എന്ന ബ്രിട്ടീഷുകാരൻ.
ഒട്ടുമിക്ക വയോധികരും വിശ്രമജീവിതം നയിക്കുന്ന പ്രായത്തിലാണ് വി എസ് എന്ന നേതാവിന് വേണ്ടി ആർപ്പുവിളികളും ആരവങ്ങളും ഉയരുന്നത്. അതുകൊണ്ട് തന്നെയാണ് ഈ ജനപിന്തുണ കണ്ട് അത്ഭുതപ്പെടുകയാണ് ഇയൻ. ജനക്കൂട്ടത്തെ ഇളക്കി മറിക്കുന്ന വിഎസിന് ആരാധകൻ കൂടിയായ ഇയാന്റെ ഉദ്ദേശ്യം ഒരു ഡോക്യുമെന്ററിയാണ്. അതുകൊണ്ടാണ് 93ലെത്തിയ വിഎസിന്റെ പിന്നാലെ അദ്ദേഹം ക്യാമറയുമായി എത്തുന്നത്.
വിഎസിനെ കുറിച്ച് കേട്ടറിഞ്ഞ ശേഷമാണ് അദ്ദേഹത്തെ കുറിച്ച് പഠിക്കാൻ ഇയാൻ പിന്നാലെ കൂടിയത്. കയ്യിൽ ഒരു വീഡിയോ ക്യാമറയുമായി ഇയാൻ തെരഞ്ഞെടുപ്പ് കാലത്ത് പ്രഭാതം മുതൽ വിഎസിന് ഒപ്പമുണ്ട്. വി എസ് പര്യടനം നടത്തുന്ന മണ്ഡലങ്ങളിലും പൊതുപരിപാടികളിലും നിഴൽ പോലെ പിന്തുടരുന്ന ഇയാൻ കഴിഞ്ഞ ദിവസം കാസർകോട് മുതൽ വിഎസിനൊപ്പം കൂടി. രണ്ടു വർഷം വിഎസിന്റെ ജീവിതം പകർത്തുകയും പഠിക്കുകയുമാണ് ലക്ഷ്യം. അതുകൊണ്ട് വിഎസിന്റെ നിഴൽപോലെ ഇയാനുണ്ട്.
തന്റെ പത്താമത്തെ പ്രൊജക്ട് ലോകത്തിന് സമ്മാനിക്കാനാണ് ഇയാൻ വി എസിനെ വിഷയമാക്കിയിരിക്കുന്നത്. ജനങ്ങൾക്കിടയിലൂടെയുള്ള വിഎസിന്റെ പ്രവർത്തനം മനസ്സിലാക്കുന്ന ഇയാന്റെ വലിയ പ്രതിസന്ധി മലയാളം മനസ്സിലാകാത്തതാണ്. വി എസ് എന്താണ് ജനങ്ങളോട് സംസാരിക്കുന്നതെന്ന് അറിയാൻ കഴിയുന്നില്ല. എന്നിരുന്നാലും തന്റെ നാട്ടിലെ വയോധികർ വീട്ടിലിരിക്കുന്ന പ്രായത്തിൽ ജനങ്ങൾക്കിടയിൽ കഴിയുന്ന വി എസ് അത്ഭുതം തന്നെയാണെന്നാണ് ഇയാൻ പറയുന്നത്.
മലയാളി ബന്ധം നേരത്തെ തന്നെയുണ്ട് ഇയാൻ മക്‌ഡൊണാൾഡിന്. ഭാര്യ മലയാളിയായ ഗീതയാണ്. ഗീതയിൽ നിന്നും ഇയാൻ മക്‌ഡൊണാൾഡ് കുറേ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ വിഎസിന് ലഭിക്കുന്ന വലിയ സ്വീകാര്യതയും ജനങ്ങളുടെ ആവേശവും ഏകദേശ ധാരണയുമാണ്ടായിരുന്നു. വിഎസിന്റെ ഓരോ ചുവടും ഈ ഇംഗ്ലണ്ടുകാരൻ കൃത്യമായി പകർത്തുന്നു. ഇടതുപക്ഷ ആശയ പ്രചാരകനായ ഇയാൻ, സോവിയറ്റ് വിപ്ലവത്തിന്റെ നൂറാം വാർഷികവും കേരളത്തിൽ ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റതിന്റെ 70ാം വാർഷികവും പ്രമേയമായ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിലുമാണ്. ഇതിന് കൂടാതെയാണ് വിഎസിനെ കുറിച്ച് മാത്രമായൊരു ഡോക്യുമെന്ററി ഇയാൻ ചിത്രീകരിക്കുന്നത്.
വിഎസിന്റെ ആരോഗ്യ രഹസ്യവും ഭക്ഷണശൈലിയുമൊക്കെ ഇയാൻ ക്യാമറയിലാക്കുന്നുണ്ട്. കൊടും ചൂടിലാണ് പ്രചരണം എന്നതിനാൽ കേരളത്തിന്റെ പാനീയങ്ങളും ഡോക്യുമെന്ററി വഴി ലോകം അറിയും. ചൂടത്ത് വാടാതിരിക്കാൻ കരിക്കിൻവെള്ളവും മോരുമാണ് ഇഷ്ടപാനീയങ്ങൾ. മുൻപ് ആട്ടിൻപാലായിരുന്നു ആരോഗ്യരഹസ്യമെങ്കിൽ തടി കൂടി വന്നതോടെ അത് നിർത്തി. പുലർച്ചെ നാലരയ്ക്ക് ഉണർന്ന് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ നടത്തം. അതും മുക്കാൽ മണിക്കൂർ. വീട്ടിൽ അര മണിക്കൂർ ലളിതമായ ആസനങ്ങൾ ഉൾപ്പെടുത്തി യോഗ. പുറത്തെ പരിപാടികൾക്കിടെ ദാഹമകറ്റാൻ കരിക്കിൻ വെള്ളമോ മോരോ പഥ്യം. കറി വച്ച ചെറിയ മത്സ്യം മാത്രമാണ് ആകെ കഴിക്കുന്ന നോൺ വെജ്.
അഞ്ചു കഷണം പപ്പായയും ഒരു പഴവും കഴിച്ച് രാത്രി എട്ടിന് കിടക്കയിലേക്ക് നീങ്ങും വി എസ്സ്. ഈ ഡയറ്റിന്റെ ഒക്കെ കൂടെ ഒരു സീക്രട്ട് എനർജി ഡ്രിങ്കുമുണ്ട് വി എസ്സിന്റെ മെനുവിൽ. സകല പച്ചക്കറികളും ചേർത്തുള്ള ഒരു എനർജി ഡ്രിങ്ക്. വിഎസിന്റെ ചുറുചുറുക്കിന്റെ രഹസ്യം ഇപ്പഓൾ ഇയാൻ മക്‌ഡൊണാൾഡിനും പരിചയമായിക്കഴിഞ്ഞു.
ദീർഘ സമയമെടുത്ത് ഏകദേശം ഒരു വർഷം കൊണ്ട് ഡോക്യുമെന്ററി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇയാൻ വ്യക്തമാക്കുന്നത്. ലോകത്തിൽ ഇടത് പക്ഷത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയിക്കുക എന്നതായിരിക്കും ഡോക്യുമെന്ററിയുടെ ലക്ഷ്യമെന്നുമാണ് ഇയാൻ വ്യക്തമാക്കുന്നത്.