- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സമരപോരാട്ട നാളുകളിലെ ബ്രിട്ടീഷ്സിനിമകൾ; ബ്രിട്ടൻ ഭരണകൂടത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനായി സിനിമകൾ ഉപയോഗിച്ചു;രാജ്യത്തിന്റെ ജാതിവർണ വിവേചനങ്ങളുടെ കഥ പറഞ്ഞ സിനിമകൾ
1929-1939 കാലയളവിൽ ഇന്ത്യയെ കേന്ദ്രവിഷയമാക്കി നിരവധി ചിത്രങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലുമായി പുറത്തിറങ്ങിയിരുന്നു. ഇന്ത്യയുടെ ചരിത്രവും വർത്തമാന കാലഘട്ടവുമൊന്നും തന്നെ അവരുടെ വിഷയമായിരുന്നില്ല, മറിച്ച് ഇന്ത്യയിൽ അക്കാലത്ത് നിലനിന്നിരുന്ന ജാതി വർണ വിവേചനവും ജനങ്ങളെ ഭിന്നിപ്പിക്കുന്ന തന്ത്രങ്ങളുമായിരുന്നു സിനിമകളുടെ ഇതിവൃത്തം. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും, വ്യത്യാസങ്ങളും പറഞ്ഞ മൂന്നോളം ചിത്രങ്ങൾ അമേരിക്കയുടെയും ബ്രിട്ടനിലെയും ബോക്‌സ് ഓഫീസുകളിലും വൻ വിജയം നേടിയിരുന്നു. ഇത് ഇന്ത്യയിലുണ്ടാക്കിയ മാറ്റങ്ങളും ചെറുതായിരുന്നില്ല. 1930 കാലഘട്ടത്തിലാണ് ഇംഗ്ലീഷ് സിനിമകൾക്ക് വൻ തോതിൽ ഇന്ത്യൻ പ്രേക്ഷകരെ ലഭിച്ച് തുടങ്ങിയത്. ഹോളിവുഡ് ആക്ഷൻ സിനിമകൾ ഇന്ത്യൻ പ്രേക്ഷകരുടെ മനം കവർന്നു. റോബിൻഹുഡ്, ടാർസൺ, കിങ് കോംഗ് തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലത് മാത്രം. ഈ ചിത്രങ്ങളിലെല്ലാം ഭാഷ ഒരു വെല്ലുവിളിയായി നിലനിന്നിരുന്നെങ്കിലും ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ചിത്രം വിജയം നേടി. ഇതേ തുടർന്ന് ഇന്ത്യക്കാരെ ചിത്രത്തിൽ അഭിന
1929-1939 കാലയളവിൽ ഇന്ത്യയെ കേന്ദ്രവിഷയമാക്കി നിരവധി ചിത്രങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലുമായി പുറത്തിറങ്ങിയിരുന്നു. ഇന്ത്യയുടെ ചരിത്രവും വർത്തമാന കാലഘട്ടവുമൊന്നും തന്നെ അവരുടെ വിഷയമായിരുന്നില്ല, മറിച്ച് ഇന്ത്യയിൽ അക്കാലത്ത് നിലനിന്നിരുന്ന ജാതി വർണ വിവേചനവും ജനങ്ങളെ ഭിന്നിപ്പിക്കുന്ന തന്ത്രങ്ങളുമായിരുന്നു സിനിമകളുടെ ഇതിവൃത്തം. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും, വ്യത്യാസങ്ങളും പറഞ്ഞ മൂന്നോളം ചിത്രങ്ങൾ അമേരിക്കയുടെയും ബ്രിട്ടനിലെയും ബോക്‌സ് ഓഫീസുകളിലും വൻ വിജയം നേടിയിരുന്നു. ഇത് ഇന്ത്യയിലുണ്ടാക്കിയ മാറ്റങ്ങളും ചെറുതായിരുന്നില്ല.
1930 കാലഘട്ടത്തിലാണ് ഇംഗ്ലീഷ് സിനിമകൾക്ക് വൻ തോതിൽ ഇന്ത്യൻ പ്രേക്ഷകരെ ലഭിച്ച് തുടങ്ങിയത്. ഹോളിവുഡ് ആക്ഷൻ സിനിമകൾ ഇന്ത്യൻ പ്രേക്ഷകരുടെ മനം കവർന്നു. റോബിൻഹുഡ്, ടാർസൺ, കിങ് കോംഗ് തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലത് മാത്രം. ഈ ചിത്രങ്ങളിലെല്ലാം ഭാഷ ഒരു വെല്ലുവിളിയായി നിലനിന്നിരുന്നെങ്കിലും ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ചിത്രം വിജയം നേടി. ഇതേ തുടർന്ന് ഇന്ത്യക്കാരെ ചിത്രത്തിൽ അഭിനയിപ്പിച്ച് കൂടുതൽ ഇന്ത്യക്കാരായ പ്രേക്ഷകരെ തീയറ്ററുകളിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
1938ൽ പുറത്തിറങ്ങിയ ദ ഡ്രം എന്ന ബ്രിട്ടീഷ് ചിത്രമാണ് ഇതിൽ ആദ്യമായി മികച്ച വിജയം നേടുന്നത്. 1938 സെപ്റ്റംബറിൽ ബോംബെയിൽ ചിത്രം പുറത്തിറങ്ങിയപ്പോൾ ഇന്ത്യക്കാരുടെ പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസിന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. പിന്നീട് ചിത്രം പിൻവലിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിച്ചത്. 1939 ൽ പുറത്തിറങ്ങിയ ജോര്ജ് സ്റ്റീവൻ സംവിധാനം ചെയ്ത ഗംഗാ ദീൻ എന്ന ചിത്രമാണ് രണ്ടാമതായി ശ്രദ്ധിക്കപ്പെട്ടത്. ബ്രിട്ടീഷ് അധിനിവേശവുമായി ബന്ധപ്പെട്ട് ഭരണകൂടം വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന സമയത്ത് ബ്രിട്ടീഷുകാർക്ക് ശക്തിനൽകുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം പുറത്തിറങ്ങിയത്.
ഗംഗാ ദീൻ, ദ ഡ്രം എന്നീ രണ്ട് ചിത്രങ്ങളും ഇന്ത്യക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു. ഇതേ തുടർന്നാണ് ഒരു പുതിയ കഥാപശ്ചാത്തലവുമായി മറ്റൊരു ചിത്രം എത്തിയത്. ദ റെയിൻ കേം എന്ന ചിത്രം 1940ലാണ് പുറത്തിറങ്ങിയത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കീഴിലുള്ള ഇന്ത്യയുടെ വളർച്ചയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ ചിത്രങ്ങളിലൂടെയെല്ലാം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നേട്ടങ്ങൾ ഉയർത്തികാട്ടാനാണ് ഉപയോഗിച്ചിരുന്നതെങ്കിലും സ്വാതന്ത്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടത്തിന് പിന്നിൽ ഈ ശ്രമങ്ങളെല്ലാം വിഫലമാകേണ്ടി വന്നു.