ഗ്ലോസ്റ്റർ: യുകെയിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമ വേദിയായ ബ്രിട്ടീഷ് മലയാൡഅവാർഡ് നൈറ്റ് മുൻവർഷങ്ങളിലേതു പോലെ ആഘോഷപൂർവമായി ഇത്തവണയും നടന്നു. ഇന്നലെ ഗ്ലോസ്റ്റർഷെയറിൽ വച്ചായിരുന്നു യുകെയിലെ മലയാളി സമൂഹം നെഞ്ചേടേറ്റിയ അവാർഡ്ദാന ചടങ്ങ് നടന്നത്. യുകെയിലെ പ്രശസ്തരായ മലയാളികളുടെ സംഗമ വേദികൂടിയായി മൂവായിരത്തോളം പേർ പങ്കെടുത്ത അവാർഡ് വേദി. ആട്ടവും പാട്ടും നിറഞ്ഞ വേദിയിൽ വെച്ച് മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ പുരസ്‌ക്കാരം ആവേശത്തോടെയും നിറകണ്ണുകളോടെയും പ്രതിഭകൾ ഏറ്റുവാങ്ങി. മുൻ വർഷങ്ങളിൽ ബ്രിട്ടീഷ് മലയാളി സംഘടിപ്പിച്ച സൗന്ദര്യ മത്സരങ്ങളിൽ വിജയികളും പങ്കെടുത്തവരും അണിനിരന്ന കലാപരിപാടികൾ കാണികൾക്ക് ആവേശം നൽകുന്നതായി.

ഗ്ലോസ്റ്ററിലെ ആസ്പയർ ഹാളിലായിരുന്നു അവാർഡ് ചടങ്ങുകൾ നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തുടങ്ങിയ പുരസ്‌ക്കാരദാന ചടങ്ങിന് രാത്രി 11 മണിയോടെയാണ് അവസാനമായത്. തുടർച്ചയായ ഏഴാം വർഷമാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൽകുന്നത്. ഇത്തവണയും യുകെയിലെ മലയാൡസമൂഹത്തിൽ അർഹിക്കപ്പെട്ടവർക്ക് തന്നെയാണ് പുരസ്‌ക്കാരം ലഭിച്ചത്. ഒൻപതു മണിക്കൂറോളം ഇടതടവില്ലാതെ കലാപരിപാടികൾ കണ്ണും മനസ്സും നിറയുന്ന കാഴ്‌ച്ചകളായിരുന്നു ആസ്പയർ ഹാളിൽ നടന്നത്.

ബ്രിട്ടീഷ് മലയാളി റെസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോൻ, അവാർഡ് നിശയുടെ പ്രധാന സംഘാടകർ ആയ സെമി ജോർജ്, സാം തിരുവാതിൽ, ഉണ്ണിക്കൃഷ്ണൻ, ജോർജ് എടത്വ, സിബി മേപ്രത് എന്നിവർ ചേർന്ന് ഏഴു തിരി ഇട്ട തെളിച്ചതോടെയാണ് അവാർഡ് നൈറ്റിന് തുടക്കമായത്. ബ്രിട്ടീഷ് മലയാളി ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരം നേടിയത് എൻഎച്ച്എസിലെ സൂപ്പർ ലീഡറായ മിനിജ ജോസഫായിരുന്നു. ഏറ്റവും മികച്ച നഴ്‌സിനുള്ള ബെസ്റ്റ് നഴ്‌സായി എലിസാ മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹയായത് അലൻ ഫിലിപ്പിനായിരുന്നു. ഏറ്റഴും മികച്ച മലയാളി അസോസിയേഷനുള്ള പുരസ്‌ക്കാരം ബേസിങ്‌സ്റ്റോക്ക് അസോസിയേഷനും സ്വന്തമാക്കി.

ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിലെ ഓരോ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കുമ്പോഴും ആദ്യാവസാനം ആകാംക്ഷയുടെ തേരിലേറിയ കാണികൾ ആയിരുന്നു ഹാളിലെങ്ങും. ഒന്നിനൊന്നു മികച്ച സ്ഥാനാർത്ഥികളുമായി മത്സരം എത്തിയപ്പോൾ ആര് മുന്നിലെത്തും എന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. നാല് മേഖലയിലും മികവുറ്റ പ്രകടനം നടത്തിയവർ മാത്രമായിരുന്നു ഫൈനലിസ്റ്റുകൾ ആയത്. ഓരോ മേഖലയിലും ഫൈനലിസ്റ്റുകളായി എത്തിയ അഞ്ചു പേരും ഒരേ പോലെ അർഹതയുള്ളവരായിരുന്നു. എന്നാൽ വായനക്കാർ വോട്ടു നൽകി വിജയിപ്പിച്ചത് ഓരോരുത്തരെ മാത്രം ആയിരുന്നു.

മലയാളി നേഴ്‌സുമാരുടെ അന്തസ്സുയർത്തിയ മിനിജയ്ക്ക് ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരം

ബ്രിട്ടീഷ് മലയാളി പുരസ്‌കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ ആണ്. അതിന്റെ കാരണം അവാർഡ് നൈറ്റ് എന്ന സങ്കൽപ്പം തന്നെ തുടങ്ങി വച്ചത് ഇതിന് വേണ്ടി ആയിരുന്നു. മറ്റ് പുരസ്‌കാരങ്ങൾ പിന്നാലെ എത്തപ്പെട്ടതായിരുന്നു. ഒരു വൈദികനിൽ തുടങ്ങി ഒരു ജനപ്രതിനിധിയിൽ വരെ എത്തിയ ഈ പുരസ്‌കാരം ഇക്കുറി ഒരു നേഴ്‌സിനെ തേടി എത്തിയെന്നത് യാദൃശ്ചികമല്ല. യുകെയിലെ മലയാളികൾക്കിടയിൽ നേഴ്‌സിങ് സമൂഹം നൽകുന്ന പ്രാധാന്യം അത്രയ്ക്കും വലുതാണ്. നേഴ്‌സുമാർക്ക് വേണ്ടി പ്രത്യേകമായി ബെസ്റ്റ് നേഴ്‌സ് പുരസ്‌കാരം ഏർപ്പെടുത്തിയതും ന്യൂസ് പേഴ്‌സൺ അവാർഡ് ഒരു നേഴ്‌സിനെ തേടി എത്തിയെന്നത് ചെറിയ കാര്യമല്ല. മിനിജ ജോസഫ് വാസ്തവത്തിൽ അങ്ങനെ ഒരു വെറും നേഴ്‌സല്ല. എൻഎച്ച്എസിലെ പ്രധാന പദവി വഹിക്കുന്ന മിനിജ നിരവധി എൻഎച്ച്എസ് ആശുപത്രികളുടെ ചുമതല കൂടിയുള്ളയാൾ ആണ്. മിനിജയുടെ കൈപ്പുസ്തകം ലോകം എമ്പാടുമുള്ള നേഴ്‌സുമാരുടെ വഴികാട്ടിയാണ്.

2013 ലെ ബ്രിട്ടീഷ് മലയാളി ബെസ്റ്റ് നഴ്‌സ് അവാർഡ് ചെറിയ പോയന്റുകളുടെ വ്യത്യാസത്തിൽ കൈവിട്ടു പോയപ്പോഴുണ്ടായ സങ്കടത്തെ പതിന്മടങ്ങായി മറികടക്കുന്നതായിരുന്നു ഈ പുരസ്‌കാരം. സ്വപ്രയത്‌നത്താൽ നേട്ടങ്ങളെല്ലാം കൈപ്പിടിയിലൊതുക്കിയ മിനിജ ഏറെ അഭിമാനത്തോടെയാണ് അവാർഡ് ഏറ്റുവാങ്ങിയത്. ന്യൂസ് മേക്കറെ തെരഞ്ഞെടുക്കാനുള്ള അവസരത്തിൽ 6675 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ നിന്നും മുപ്പത് ശതമാനത്തിലധികം വോട്ട് നേടിയാണ് മിനിജ പുരസ്‌കാരം നെഞ്ചോടു ചേർത്തത്.

ജോലി ഒരു പാഷൻ ആയി എടുത്താൽ ഒരിക്കലും മടുപ്പു തോന്നാതെ നൂറു ശതമാനം ആത്മാർത്ഥതയോടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് പൂർത്തിയാക്കാനുള്ള മനസാണ് എലിസയെ ഈ അവാർഡിന് അർഹയാക്കിയത്. സൗത്താംപ്ടണിൽ ഒരു സാധാരണ നഴ്‌സ് ആയി ഒതുങ്ങേണ്ടി വരും എന്ന് തിരിച്ചറിഞ്ഞ എലിസ കൂടുതൽ അവസരങ്ങൾ കാത്തിരിക്കുന്ന ലണ്ടനിലേക്ക് കൂടു മാറാൻ തയ്യാറായതാണ് ഔദ്യോഗിക ജീവിതത്തിലെ വഴിത്തിരിവാകുന്നത്. ലണ്ടനിൽ ബാൻഡ് ആറിൽ ജോലി ലഭിച്ച എലിസ ഒട്ടും താമസിയാതെ ഒരു ഹൈ ഡെപെന്ഡന്റ് യൂണിറ്റിനെ നിയന്ത്രിച്ചു തന്റെ കഴിവ് തെളിയിച്ചു. ഇതോടെ വെറും 29 വയസ്സിൽ വാർഡ് മാനേജർ ആകാൻ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന നേട്ടമായി. സൗത്താംപ്ടണിൽ ഒരു സാധാരണ നഴ്‌സ് ആയി ഒതുങ്ങേണ്ടി വരും എന്ന് തിരിച്ചറിഞ്ഞ എലിസ കൂടുതൽ അവസരങ്ങൾ കാത്തിരിക്കുന്ന ലണ്ടനിലേക്ക് കൂടു മാറാൻ തയ്യാറായതാണ് ഔദ്യോഗിക ജീവിതത്തിൽ വഴിത്തിരിവായത്.

ലണ്ടനിൽ ബാൻഡ് ആറിൽ ജോലി ലഭിച്ച എലിസ ഒട്ടും താമസിയാതെ ഒരു ഹൈ ഡെപെന്ഡന്റ് യൂണിറ്റിനെ നിയന്ത്രിച്ചു തന്റെ കഴിവ് തെളിയിച്ചു. ഇതോടെ വെറും 29 വയസ്സിൽ വാർഡ് മാനേജർ ആകാൻ കഴിഞ്ഞു എന്നത് അമ്പരപ്പിക്കുന്ന നേട്ടമായി മാറുകയായിരുന്നു. ഇക്കാലത്തു വാർഡിൽ ഏറെ ശ്രദ്ധയോടെ പ്രവർത്തിച്ച എലിസക്ക് രോഗികളുടെ ശരാശരി ആശുപത്രി വാസം 10 ആഴ്ച എന്നത് ആറാക്കി കുറയ്ക്കാൻ സാധിച്ചു. ലണ്ടൻ പോലെ തിരക്ക് പിടിച്ച ആശുപത്രികളിൽ ഇത്തരം ഒരു നേട്ടം എന്നത് ആർക്കും അവഗണിക്കാൻ കഴിയുന്ന ഒന്നല്ല. ജീവനക്കാർക്കിടയിൽ പ്രത്യേക ഊർജ്വസലതയോടെ പ്രവർത്തിച്ച എലിസ ശ്രദ്ധിക്കപ്പെടാൻ അത് മാത്രം മതിയായ കാരണമായി. എൻഎച്ച്എസ് ജീവനക്കാർക്കിടയിൽ ഇ റോസ്റ്റർ സമ്പ്രദായം നിലവിൽ വന്ന 2014ൽ അതിനായി നിർണ്ണായക സംഭാവന നൽകിയതിലൂടെ ബാൻഡ് 8 എ പദവിയും എലിസയുടെ കൈകളിൽ എത്തുകയായിരുന്നു.

യുവപ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങിയ അലൻ ഫിലിപ്പ് സർവ്വകലാവല്ലഭൻ

ബേൺമൗത്തിലെ സാധാരണ സ്‌കൂളായ സെന്റ് പീറ്റേഴ്‌സിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ സ്റ്റാർ നേടി ജിസിഎസ്ഇ സ്വന്തമാക്കിയ ഈ പ്രതിഭ കണക്കിൽ അധിക മാർക്ക് നേടി എ ഹാറ്റ് എന്ന അപ്പൂർവ നേട്ടം സ്വന്തമാക്കിയതാണ് അലനെ ബ്രിട്ടീഷ് മലയാൡഅവാർഡ് നൈറ്റ് വേദിയിൽ എത്തിച്ചത്. അവന്റെ സ്വപ്‌നങ്ങളേയും മറ്റു നേട്ടങ്ങളേയും കുറിച്ച് മനസിലാക്കിയപ്പോൾ ഇവൻ ആളൊരു സംഭവമാണെന്ന് ഓരോരുത്തരും പറയുകയായിരുന്നു. അതായതു മിടുക്കരിൽ മിടുക്കർക്കു മാത്രം പഠിക്കാനാവുന്ന പൊളിറ്റിക്‌സും ഫിലോസഫിയും എക്‌ണോമിക്‌സും ചേർന്ന ഭാവിയുടെ രാഷ്ട്ര തന്ത്രജ്ഞരെ സൃഷ്ടിക്കാനുള്ള ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ പിപിഇ കോഴ്‌സാണ് അലന്റെ ലക്ഷ്യം. ആൾ റൗണ്ടർ എന്ന വാക്കിന് ചൂണ്ടിക്കാട്ടാനുള്ള മറ്റൊരു പേരായാണ് അലൻ ഫിലിപ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് വേദിയിൽ തിളങ്ങിയത്. കരാട്ടെ ബ്ലാക് ബെൽറ്റ് മുതൽ നാടക അഭിനയം വരെയും യുകെയിലെ ഏറ്റവും പോപ്പുലറായ സ്റ്റേജ് ഷോ ടീം ആയ വെസ്റ്റ് എൻഡിന്റെ പോപ്പ് മ്യൂസിക് മുതൽ ബേൺമൗത്തിലെ കൂട്ടുകാരോടൊപ്പം ബാഡ്മിന്റൺ കളി വരെയും സ്വന്തമാക്കിയ മികച്ച നേട്ടങ്ങൾ. അങ്ങനെ അലൻ ഫിലിപ് ഇല്ലാത്ത രംഗം ഏതെന്നു ചോദിക്കുന്നതാകും കൂടുതൽ സൗകര്യ പ്രദം. ഒരു യഥാർത്ഥ മൾട്ടി ടാലന്റ്. കൈവയ്ക്കുന്നിടത്തേളം നൂറു മേനി കൊയ്യുന്ന ഈ മിടുക്കനാണ് അവാർഡ് നൈറ്റ് വേദിയിലെ താരമായി മാറിയത്.

കഴിഞ്ഞ വർഷത്തേതു പോലെ തന്നെ കാണികളുടെ ആകാംക്ഷയുടെ മുന ഒടിച്ചുകൊണ്ട് യുവ പ്രതിഭ പുരസ്‌ക്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. നോമിനേഷൻ റൗണ്ടിലെ വാശിയെല്ലാം പ്രകടമാക്കുന്നതായിരുന്നു അവാർഡ് പ്രഖ്യാപന വേദി. പഠനത്തിൽ മാത്രമല്ല, കരാട്ടെ, ചെസ്, ഫുട്‌ബോൾ, ക്രിക്കറ്റ്, ടെന്നീസ്, ബാഡ്മിന്റൺ, നാടകാഭിനയത്തിൽ ബെസ്റ്റ് ആക്ടർ അവാർഡ് തുടങ്ങി എണ്ണിയാൽ തീരാത്ത നേട്ടങ്ങൾക്ക് ഉടമയായ മിടു മിടുക്കനായിരുന്നു ഇത്തവണത്തെ യംഗ് ടാലന്റ് അവാർഡ് പ്രഖ്യാപിച്ചത്. ബോൺമൗത്തിലെ സാധാരണ സ്‌കൂളായ സെന്റ് പീറ്റേഴ്‌സിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ സ്റ്റാർ നേടി ജിസിഎസ്ഇ സ്വന്തമാക്കിയ ഈ മിടുക്കന്റെ പ്രതിഭയും കഴിവും യുകെ മലയാളികൾ തിരിച്ചറിഞ്ഞതിന്റെ തെളിവായിരുന്നു ഈ അവാർഡ്. ഒക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പിപിഇ കോഴ്‌സ് ലക്ഷ്യമാക്കിയുള്ള അലന്റെ സമ്പൂർണ്ണ പഠനത്തിനു പ്രോത്സാഹനമേകിക്കൊണ്ടാണ് യംഗ് ടാലന്റ് പുരസ്‌കാരം ഈ പ്രതിഭയെ തേടിയെത്തിയത്.

യുവ പ്രതിഭയെ തെരഞ്ഞെടുക്കുവാനായി 6699 പേരാണ് വോട്ട് ചെയ്തത്. ഇതിൽ നിന്നും 37 ശതമാനത്തോളം വോട്ടു നേടിക്കൊണ്ടാണ് അലൻ ഫിലിപ്പ് യുവ പ്രതിഭ പുരസ്‌കാരത്തിന് അർഹനായത്.

മാലാഖമാരുടെ പുരസ്‌ക്കാരം ലണ്ടനിലെ നഴ്‌സ് എലീസ മാത്യുവിന്

ജീവന്മരണ പോരാട്ടം നടന്ന മത്സരമായിരുന്നു നഴ്‌സുമാർക്കിടയിൽ സംഭവിച്ചത്. മികച്ച നഴ്‌സിനുള്ള പുരസ്‌ക്കാരം നേടാനായി നിരവധി പേർ രംഗത്തുണ്ടായിരുന്നു. ഒന്നിനൊന്ന് മികച്ച കഴിവുകളുള്ള നഴ്‌സുമാർ ആയിരുന്നു ഇത്തവണ മത്സര രംഗത്തും ഉണ്ടായിരുന്നത്. വോട്ടിംഗിന്റെ അവസാന ദിനം വരെ നഴ്‌സുമാർക്കായി വോട്ടുകൾ ഒഴുകുകയായിരുന്നു. ബാൻഡ് 8 എ നേടിയ നഴ്‌സ്, ഡെലീറിയം എന്ന മികച്ച പഠന റിപ്പോർട്ട് തയ്യാറാക്കി അവതരിപ്പിച്ച നഴ്‌സ്, ലണ്ടനിലെ ആശുപത്രിയിൽ മേട്രൺ പദവിയിലെത്തിയ നഴ്‌സ്, സാധാരണ നഴ്‌സിൽ നിന്നും ഉന്നത പദവിയിലെത്തിയ ഏക പുരുഷ സാന്നിധ്യം, മികച്ച പ്രഭാഷകയും മാഞ്ചസ്റ്റർ ക്ലിനിക്കൽ റിസേർച്ചിൽ ക്വാളിറ്റി ലീഡ് റോൾ പ്രവർത്തക എന്നിവരെല്ലാം ഏറ്റുമുട്ടിയപ്പോൾ വിജയം ആർക്കെന്നു വ്യക്തത ഇല്ലാതായി. എതിരാളികളെ പിന്നിലാക്കിക്കൊണ്ട് അവസാന ദിവസം വരെ പോരാടി എലിസാ മാത്യു ബെസ്റ്റ് നഴ്‌സ് പുരസ്‌കാരം നേടിയപ്പോൾ കയ്യടികളുടെ വെടിക്കെട്ട് തന്നെയായിരുന്നു ഹാളിൽ മുഴങ്ങിയത്. സാധാരണ സ്റ്റാഫ് നഴ്‌സ് ആയി സൗത്താംപ്ടൺ ജനറൽ ആശുപത്രിയിൽ തുടക്കമിട്ട എലിസ 13 വർഷം പിന്നിട്ടപ്പോൾ ലണ്ടനിലെ ഈലിങ് ആശുപത്രിയിൽ മേട്രൺ പദവിയിലാണ് എത്തിയത്.

2003ൽ മുംബൈയിൽ നിന്നും സൗത്താംപ്ടണിൽ എത്തിയ എലിസ മാത്യു എന്ന മലയാളി നഴ്‌സ്. സാധാരണ സ്റ്റാഫ് നഴ്‌സ് ആയി സൗത്താംപ്ടൺ ജനറൽ ആശുപത്രിയിൽ തുടക്കമിട്ട എലിസ 13 വർഷം പിന്നിടുമ്പോൾ ലണ്ടനിലെ ഈലിങ് ആശുപത്രിയിൽ മേട്രൺ പദവിയിൽ എത്തി. ചെയ്യുന്ന ജോലിയോട് പാഷൻ കാണിച്ച് നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്ന എലിസയെ ഉദ്യോഗക്കയറ്റത്തിന് അർഹയാക്കിയതും കഠിനാധ്വാനം ചെയ്യാനുള്ള മനസു തന്നെയാണ്. മികച്ച നഴ്‌സിനെ തെരഞ്ഞെടുക്കുവാനായി 6664 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വാശിയേറിയ ഇഞ്ചോടിഞ്ച് മത്സരത്തിൽ നിന്നും 31 ശതമാനം വോട്ടു നേടിയാണ് എലിസ പുരസ്‌കാരം സ്വന്തമാക്കിയത്.

മറ്റ് അസോസിയേഷനുകളെ ബഹുദൂരം പിന്തള്ളി ബേസിങ് സ്റ്റോക്കിന് കിരീടം

ഏതു പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ നിൽക്കുകയും പുർണ മനസോടെ സ്വയം അർപ്പിച്ച് പരിപാടികളെല്ലാം വൻവിജയത്തിലെത്തിക്കുന്ന ഒരു കൂട്ടം ബേസിങ്‌സ്റ്റോക്കുകാരുടെ നല്ല മനസിന് ലഭിച്ച അംഗീകാരമാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് ബെസ്റ്റ് അസോസിയേഷൻ പുരസ്‌കാരം. മറ്റു നാലു അസോസിയേഷനുകളെ ബഹുദൂരം പിന്നിലാക്കിയാണ് ബേസിങ്‌സ്റ്റോക്ക് മലയാളി അസോസിയേഷൻ കിരീടം സ്വന്തമാക്കിയത്. മുൻകാല വർഷങ്ങളിലെ പ്രവർത്തന മികവിന്റെയും പുതുമയുള്ളതും വൈവിധ്യമാർന്നതും ഈടും പാവും ചേർന്നതും ആയ കർമ്മ പദ്ധതികളുടെ മികവാർന്ന വിജയ ഗാഥകളുടെയും ആത്മവിശ്വാസത്തിലാണ് ഇന്നലെ ബേസിങ്‌സ്റ്റോക്കുകാർ അവാർഡ് നൈറ്റ് വേദിയിലെത്തി പുരസ്‌കാരം സ്വീകരിച്ചത്.

കാണികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരുന്ന ഫല പ്രഖ്യാപനമായിരുന്നു മികച്ച അസോസിയേഷനുള്ള പുരസ്‌കാരം. ദശാബ്ദി ആഘോഷത്തിന്റെ നിറവിൽ നിൽക്കുന്ന ബേസിങ്‌സ്റ്റോക്ക് മലയാളി അസോസിയേഷന് ഇരട്ടി മധുരം പകർന്നുകൊണ്ടാണ് പുരസ്‌കാര പ്രഖ്യാപനം ഉണ്ടായത്. ആവേശം അലതല്ലിയ കാഴ്ചയായിരുന്നു വേദിയിലുടനീളം. കലാ കായിക രംഗത്തും അശരണർക്ക് ആശ്വാസമേകി, ചാരിറ്റി ഈവന്റുകൾക്കും ധനസമാഹരണത്തിനും വിതരണത്തിനും അപ്പുറം സാമൂഹ്യ പ്രതിബദ്ധതയ്ക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനമാണ് ബേസിങ്‌സ്റ്റോക്ക് മലയാളി അസോസിയേഷൻ കഴിഞ്ഞ കാലത്തുടനീളം കാഴ്ച വച്ചത്. 5321 പേരാണ് മികച്ച അസോസിയേഷനുകളെ തെരഞ്ഞെടുക്കുവാനായി വോട്ട് ചെയ്തത്. 49 ശതമനത്തിലധികം വോട്ടു നേടി ഏകപക്ഷീയ മുന്നേറ്റം നടത്തിയാണ് ബേസിങ്‌സ്റ്റോക്ക് മലയാളി അസോസിയേഷൻ വിജയം കൈവരിച്ചത്.

ബ്രിട്ടീഷ് മലയാളി ഒരുക്കിയത് യുകെ മലയാളികൾക്ക് മറക്കാനാവാത്ത കലാസന്ധ്യ

യ്ുകെ മലയാളികളെ നിരാശപ്പെടുത്താത്ത ഒരു കലാസന്ധ്യ ഒരുക്കാൻ സാധിച്ചതിന്റെ ചാരിധാർത്ഥ്യത്തിലാണ് മറുനാടൻ കുടുംബം. അത്രയ്ക്ക് മികവു പുലർത്തുന്നതായിരുന്നു ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്. എല്ലാവർക്കും പങ്കാളിത്തം ഉറപ്പിക്കാൻ സാധിക്കും വിധമായിരുന്നു ബ്രിട്ടീഷ് മലയാളി അവർഡ് നൈറ്റ് സംഘടിപ്പിച്ചത്. സാധാരണ വിദൂര ദിക്കിൽ നിന്നുള്ളവർ ആദ്യവും അവാർഡ് നൈറ്റിന് ആതിഥേയത്തം വഹിക്കുന്ന നാട്ടുകാർ അവസാനവും സാക്ഷികളായി മാറുന്ന പതിവും ഗ്ലോസ്റ്റർ തെറ്റിച്ചു. തുടക്കത്തിലും ഒടുക്കത്തിലും നാട്ടുകാരും ദൂരെ ദിക്കിൽ നിന്ന് എത്തിയവരും ഒരേ പോലെ സാക്ഷികൾ ആയ അനുഭവമാണ് ഗ്ലോസ്റ്റർ സമ്മാനിച്ചത്. പ്രത്യേകിച്ചും അവസാന മണിക്കൂറുകൾ സജീവമാകാൻ ഗ്ലോസ്റ്റർ മലയാളികൾ കാണിച്ച അത്യുത്സാഹം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ബേസിങ്‌സ്റ്റോക്ക് ചെണ്ട മേളം ടീം തുടക്കമിട്ട താളവാദ്യ വിന്യാസം കാണികൾക്കും അതിഥികൾക്കും സ്വാഗതമായി മാറിയപ്പോൾ വേദിയെ കയ്യിലെടുക്കാൻ ആറു അംഗ അവതാരക സംഘം മത്സരിക്കുക ആയിരുന്നു.

തുടക്കം തന്നെ അവതാരിക മോനിയും വിവേകും തമ്മിലുള്ള കോമ്പിനേഷൻ ഇന്നസെന്റും കെപിഎസിസി ലളിതയും ചേർന്ന് ഒപ്പിക്കുന്ന തമാശയിലൂടെ കാര്യം അവതരിപ്പിക്കുന്ന രീതിയിൽ കാണികളെ കയ്യിലെടുക്കാൻ ഏറെ സഹായകമായി. പൂളിൽ നിന്നെത്തിയ അനിത ഗിരീഷ് പ്രാർത്ഥന ഗീതത്തിന്റെ ഈരടികൾ ആലപിക്കുമ്പോൾ സദസ്സ് ഏറെക്കുറെ പൂർണ്ണതയുടെ രൂപം പ്രാപിച്ചിരുന്നു.

ആംബർ ഡാൻസ് സ്‌കൂളിന്റെ പേരിൽ എത്തിയ മാദക സുന്ദരികളുടെ ബോളിവുഡ് നൃത്തവും തിരുവാതിരയും ഒപ്പനയും മാർഗ്ഗംകളിയും ചേർത്തൊരുക്കിയ ഫ്യൂഷൻ നൃത്തവും ചേർന്നപ്പോൾ തന്നെ കാണികൾ വരാനിരിക്കുന്ന നൃത്ത പ്രകടനങ്ങളുടെ തോത് ഏകദേശം അളന്നിരുന്നു. ഇന്ത്യക്കാരുടെ നൃത്ത പ്രകടനം അസാധാരണ മെയ്‌വഴക്കത്തോടെ അവതരിപ്പിച്ചതോടെ എല്ലാ കണ്ണുകളും അവരിലായി. നീണ്ട 15 മിനിറ്റോളം ലഗാൻ, ലൈല മജ്‌നു തുടങ്ങി എക്കാലത്തെയും സർവകാല ഹിറ്റുകൾക്കൊപ്പം മദാമ്മപെണ്ണുങ്ങൾ അസാധാരണ വേഗതയിൽ വേദിയിൽ നിറഞ്ഞാടിയപ്പോൾ ഓരോ മനവും പറയാതെ പറയുന്നുണ്ടായിരുന്നു, ഇതാണ് ഡാൻസ്. ഇംഗ്ലീഷ് വനിതകൾ വേദി കയ്യടക്കും മുൻപേ പൂമര പാട്ടുകാരൻ കിഷൻ തന്റെ ഗിറ്റാറുമായി ഞാനും ഞാനുമെന്റാളും എന്ന ഗാനം അതിസുന്ദരമായ ആലാപനത്തിലൂടെ കാണികൾക്കു വിധിയുമായി ഇഴുകി ചേരാൻ അവസരം ഒരുക്കിയിരുന്നു.

തുടർന്ന് ഇടതടവില്ലാതെ ഡാൻസും പാട്ടുകളുമായി വേദിയിൽ ഉത്സവ കാഴ്ചകളുടെ പെരുമഴയാണ് പെയ്തിറങ്ങിയത്. ഇടയ്ക്കു പുട്ടിനു പീര പോലെ മലയാളി മങ്ക, മിസ് യൂറോപ്പ് മത്സരങ്ങളിലെ മുൻവർഷ ജേതാക്കൾ സൗന്ദര്യ ലഹരിയുടെ പുതിയ കാവ്യരചനയുമായി എത്തിയപ്പോൾ അതിൽ ആസ്വാദനത്തിന്റെ തേൻ നുകരുകയായിരുന്നു നിർന്നിമേഷരായ കാണികൾ. ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന്റെ തനിമയും സംസ്‌കൃതിയും ചോർത്താൻ മറ്റൊന്നിനും ആവില്ലെന്ന് തെളിയിച്ചാണ് ഹേയ്‌വാർഡ് ഹീത് വനിതകൾ അതിസുന്ദരമായി താളമിട്ടു കുമ്മിയടിച്ചു തിരുവാതിര നടനം നടത്തിയത്.

ഇവർക്ക് പിന്തുണ നൽകി സാലിസ്‌ബറിയിലെ മിന്നാ ജോസ് ചങ്ങമ്പുഴയുടെ കാവ്യാഞ്ജലിക്ക് നൃത്തരൂപം നൽകിയപ്പോൾ ഒന്നിലേറെ നൃത്ത ഇനങ്ങൾ ഇത്തവണ നാടോടി നൃത്തത്തിന്റെ ചാന്തണിഞ്ഞാണ് വേദിയിൽ എത്തിയത്. അവാർഡ് വേദിയിലെ സ്ഥിരം നർത്തകി സ്റ്റോക്ക് ഓൺ ട്രെന്റിലെ ജെനിറ്റ റോസ് തോമസും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ഇതിനിടയിൽ കൃഷ്ണ രാധ പ്രണയ സല്ലാപവും നടന രൂപമായി വേദിയിലെത്തി. ഗ്ലോസ്റ്ററിൽ നിന്നുള്ള നർത്തകർ അവതരിപ്പിച്ച കേരള ഫ്യൂഷൻ ഡാൻസും ശ്രദ്ധ നേടി.

എന്നാൽ അവാർഡ് നൈറ്റ് പോലുള്ള അവസരങ്ങൾ തങ്ങളുടെ വേദിയാണ് എന്ന് തെളിയിക്കാൻ ഉള്ള പുറപ്പാടിലാണ് സിനിമാറ്റിക്, ബംഗ്‌റ, ബോളിവുഡ് നർത്തകർ മക്‌സരിച്ചു വേദിയിൽ എത്തിയത്. ഈസ്റ്റ്ഹാമിൽ നിന്നും കലാമണ്ഡലം ശ്രുതിയുടെ നർത്തകർ എത്തിയത് മോഹിനിയാട്ടവും ഭാഗ്രയും നാടോടി നൃത്തവും എല്ലാം ചേർന്ന ഫ്യൂഷൻ നൃത്തം കൂടി എത്തിയതോടെ കാഴ്ചക്കാരിൽ ഏതു പ്രായക്കാർക്കും ഏതു അഭിരുചിയുള്ളവർക്കും ഒന്ന് പോലെ മനം നിറയുന്ന അനുഭവമായി ഏഴാം അവാർഡ് നൈറ്റ് വളരുക ആയിരുന്നു. ഇടവേളകൾ കാണികൾക്ക് അസ്വസ്ഥത സൃഷ്ടിക്കാതിരിക്കാൻ പാട്ടുകാർ കൂടി സജീവമായപ്പോൾ ഇരിപ്പിടം വിട്ടെഴുന്നേക്കാൻ മടിക്കുന്ന കാണികളെയാണ് ഗ്ലോസ്റ്റർ അവാർഡ് സദസ്സിൽ കണ്ടുമുട്ടാൻ കഴിഞ്ഞത്.