കൊച്ചി: അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഈ വർഷത്തെ ഐഎസ്ഒ, ബിഎംജെ അവാർഡുകൾ ലഭിച്ച വിഭാഗങ്ങളെ ആദരിച്ചു

സൗത്ത് ഏഷ്യയിലെ മികച്ച സർജിക്കൽ ടീമിനുള്ള  ഈ വർഷത്തെ ബ്രിട്ടീഷ് മെഡിക്കൽ ജേണൽ അവാർഡ് ((BMJ-British Medical Journal  Award) ലഭിച്ച  അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഹാൻഡ് ട്രാൻസ്പ്ലാന്റ് വിഭാഗത്തിലെ പ്ലാസ്റ്റിക് ആൻഡ് റികൺസ്ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ:സുബ്രഹ്മണ്യയ്യർക്കു കൊച്ചി മേയർ സൗമിനി ജെയിൻ പുരസ്‌ക്കാരം നൽകി ആദരിച്ചു. ചടങ്ങിൽ മേയർ സൗമിനി ജെയിൻ മുഖ്യ പ്രഭാഷണം നടത്തി. അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസ് ആരോഗ്യ മേഖലയിൽ നടത്തുന്ന സേവനങ്ങൾ മഹത്തരമാണെന്നും കൊച്ചി കോർപ്പറേഷന്റെ എല്ലാ വിധ സഹായ സഹകരണങ്ങളും വാഗ്ദ്ധാനം ചെയ്യുന്നുവെന്നും മേയർ പറഞ്ഞു. അമൃത ദേശീയ ആരോഗ്യ പരിരക്ഷകളുടെ പുരസ്‌ക്കാര നിറവിലാണെന്നും ഈ അംഗീകാരങ്ങൾക്ക് കൊച്ചിൻ കോർപ്പറേഷന്റെ അഭിനന്ദനം അറിയിക്കുന്നുവെന്നും മേയർ പറഞ്ഞു

മികച്ച ആരോഗ്യ-സുരക്ഷാ പരിപാലനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, പ്രകൃതി സംരക്ഷണം  എന്നിവയ്ക്കു നൽകി വരുന്ന ഐഎസ്ഒ (ISO 14001: &OHSAS 18001) അവാർഡ് ഡെപ്യൂട്ടി മേയർ ടി.ജെ.വിനോദ്  മെഡിക്കൽ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ.സിങ്ങിനു നൽകി ആദരിച്ചു.

കൊച്ചി മേയർ സൗമിനി ജെയിൻ, ഡെപ്യുട്ടി മേയർ ടി.ജെ.വിനോദ്, കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ അംബിക സുദർശൻ, മുൻ കോർപ്പറേഷൻ കൗൺസിലർ മഹേഷ്‌കുമാർ എന്നിവർക്കു സ്വീകരണവും നൽകി.

മെഡിക്കൽ ഡയറക്ടർ ഡോ:പ്രേം നായർ, അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻ നായർ, മെഡിക്കൽ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ.സിങ്ങ്, ഡോ:സുബ്രഹ്മണ്യയ്യർ,  ഡോ:രാജേഷ് പൈ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ്, ഡോ:ബീന കെ.വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.