- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വമ്പൻ പ്രതിമയുണ്ടാക്കി വമ്പ് കാണിക്കുന്നവർക്ക് നമ്മൾ എന്തിന് പണം നൽകണം? 9400 കോടിയോളം രൂപ നമ്മൾ ധനസഹായമായി നൽകിയപ്പോൾ 3000 കോടി പ്രതിമയ്ക്ക് വേണ്ടി അവർ ചെലവഴിക്കുന്നത് അസംബന്ധം; പട്ടേലിന്റെ ഏകതാപ്രതിമയ്ക്കായുള്ള ധൂർത്തിനെ ചോദ്യം ചെയ്ത് ബ്രിട്ടീഷ് എംപി പീറ്റർ ബോൺ; വിമർശനങ്ങൾ കെട്ടടങ്ങും മുമ്പേ 330 കോടിയുടെ പ്രതിമയുണ്ടാക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്
അഹമ്മദാബാദ്: 3000 കോടി മുതൽമുടക്കി ലോകത്തേറ്റവും ഉയരമുള്ള പ്രതിമ ഗുജറാത്തിൽ സ്ഥാപിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിലെ രാഷ്ട്രീയവിവാദങ്ങളും കെട്ടടങ്ങിയിട്ടില്ല. അതിനിടെ, ബ്രിട്ടീഷ് പാർലമെന്റ് അംഗമായ പീറ്റർ ബോണിന്റെ പരാമർശം ചർച്ചാവിഷയമാവുകയാണ്. '9400 കോടി രൂപ (1.1 ബില്യൻ പൗണ്ട്) ബ്രിട്ടനിൽ നിന്ന് ധനസഹായം വാങ്ങിയ ശേഷം ഒരു പ്രതിമയ്ക്ക് വേണ്ടി 3000 കോടി ചെലവഴിക്കുന്നത് അസംബന്ധമാണ്. ഇതൊരുതരം ഭ്രാന്താണ്. ഇന്ത്യക്ക് ധനസഹായം നൽകേണ്ട ആവശ്യമില്ലെന്നാണ് ഇതുതെളിയിക്കുന്നത്. കിട്ടുന്ന പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്നാൽ ഇത്തരം ചെലവേറിയ ഒരുപ്രതിമ അവർക്ക് നിർമ്മിക്കാമെങ്കിൽ, അത്തരമൊരു രാജ്യത്തിന് ധനസഹായം നമ്മൾ നൽകേണ്ടതില്ലെന്ന് തന്നെയാണ് അർഥം'. ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതത്. സർദാർ പട്ടേലിന്റെ ഏകതാപ്രതിമയുടെ നിർമ്മാണം തുടങ്ങിയ 2012 മുതൽ 2018 വരെ ഇന്ത്യക്ക് ബ്രിട്ടൻ ഒരു ബില്യൺ പൗണ്ടിലേറെ ( ഏകദേശം 9400 കോടി രൂപ) സാ
അഹമ്മദാബാദ്: 3000 കോടി മുതൽമുടക്കി ലോകത്തേറ്റവും ഉയരമുള്ള പ്രതിമ ഗുജറാത്തിൽ സ്ഥാപിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിലെ രാഷ്ട്രീയവിവാദങ്ങളും കെട്ടടങ്ങിയിട്ടില്ല. അതിനിടെ, ബ്രിട്ടീഷ് പാർലമെന്റ് അംഗമായ പീറ്റർ ബോണിന്റെ പരാമർശം ചർച്ചാവിഷയമാവുകയാണ്. '9400 കോടി രൂപ (1.1 ബില്യൻ പൗണ്ട്) ബ്രിട്ടനിൽ നിന്ന് ധനസഹായം വാങ്ങിയ ശേഷം ഒരു പ്രതിമയ്ക്ക് വേണ്ടി 3000 കോടി ചെലവഴിക്കുന്നത് അസംബന്ധമാണ്. ഇതൊരുതരം ഭ്രാന്താണ്. ഇന്ത്യക്ക് ധനസഹായം നൽകേണ്ട ആവശ്യമില്ലെന്നാണ് ഇതുതെളിയിക്കുന്നത്. കിട്ടുന്ന പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്നാൽ ഇത്തരം ചെലവേറിയ ഒരുപ്രതിമ അവർക്ക് നിർമ്മിക്കാമെങ്കിൽ, അത്തരമൊരു രാജ്യത്തിന് ധനസഹായം നമ്മൾ നൽകേണ്ടതില്ലെന്ന് തന്നെയാണ് അർഥം'. ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതത്.
സർദാർ പട്ടേലിന്റെ ഏകതാപ്രതിമയുടെ നിർമ്മാണം തുടങ്ങിയ 2012 മുതൽ 2018 വരെ ഇന്ത്യക്ക് ബ്രിട്ടൻ ഒരു ബില്യൺ പൗണ്ടിലേറെ ( ഏകദേശം 9400 കോടി രൂപ) സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് പീറ്റർ ബോൺ പറഞ്ഞു.2012ൽ 300 മില്യൺ പൗണ്ട് (2839 കോടി രൂപ), 2013ൽ 268 മില്യൺ പൗണ്ട് (2536 കോടി രൂപ), 2014ൽ 278 മില്യൺ പൗണ്ട് (2631 കോടി രൂപ), 2015ൽ 185 മില്യൺ പൗണ്ട് (1751 കോടി രൂപ) എന്നിങ്ങനെയായിരുന്നു ഇന്ത്യക്ക് സാമ്പത്തികസഹായം അനുവദിച്ചത്. കൂടാതെ ചെറിയ രീതിയിലുള്ള ധനസഹായങ്ങളും ഇന്ത്യക്ക് ബ്രിട്ടൻ നൽകിയതായി പീറ്റർ ബോൺ അവകാശപ്പെട്ടു. ഇന്ത്യക്ക് ബ്രിട്ടൻ നൽകി വന്നിരുന്ന ധനസഹായം 2015ൽ നിറുത്തലാക്കിയിരുന്നെങ്കിലും സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികൾ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നൽകി വരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
3000 കോടി രൂപ ചെലവിൽ ഗുജറാത്തിലെ നർമ്മദ നദിയിലെ സാധു ബെറ്റ് ദ്വീപിൽ ഒക്ടോബർ 31നാണ് സർദാർ പട്ടേൽ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പട്ടേലിന്റെ 143 ാമത് ജന്മദിനത്തിലാണ് സാധു ബെട്ട് ദ്വീപിൽ പണികഴിപ്പിച്ച പൂർണകായ പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്തത്. ആത്യാർഭാട പൂർണമായിരുന്നു ഉദ്ഘാടനം.
സർദാർ പട്ടേൽ മ്യൂസിയം, കൺവെൻഷൻ സെന്റർ, പൂക്കളുടെ താഴ് വര, വിനോദ സഞ്ചാരികൾക്കായുള്ള ടെന്റ് സിറ്റി അടക്കമുള്ളതാണ് പ്രതിമാ സമുച്ചയം. പ്രതിമക്കുള്ളിലൂടെ മുകൾതട്ടിലെത്താനും 135 മീറ്റർ ഉയരത്തിൽ നിന്നുള്ള പുറംകാഴ്ചകൾ കാണാൻ സന്ദർശകർക്ക് സാധിക്കും. രാം വി. സുത്തർ രൂപകൽപന ചെയ്ത പ്രതിമയുടെ നിർമ്മാണം 33 മാസം കൊണ്ടാണ് എൽ. ആൻഡ് ടി പൂർത്തിയാക്കിയത്. 2989 കോടി രൂപയാണ് നിർമ്മാണ ചെലവ്.
ഉയരത്തിന്റെ കാര്യത്തിൽ അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമ, ചൈനയിലെ ബുദ്ധ പ്രതിമ, ബ്രസീലിലെ ക്രിസ്തു പ്രതിമ എന്നിവയെ ഏകതാ പ്രതിമ പിന്തള്ളിയത്. അതേസമയം, നർമദയിലെ കേവാഡിയിൽ വൻതോതിൽ ആദിവാസികളെ കുടിയൊഴിപ്പിച്ചാണ് 3000 കോടി രൂപ ചെലവിട്ട് ലോകത്തെ ഏറ്റവും വലിയ പ്രതിമ കേന്ദ്ര സർക്കാർ നിർമ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആദിവാസി, കർഷക പ്രക്ഷോഭങ്ങൾ ശക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായവേളയിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയെക്കുറിച്ച് മോദി വീണ്ടും ആലോചിച്ചുതുടങ്ങിയത്.
നാലുവർഷം മുമ്പ്് ഗുജറാത്തിൽ നർമ്മദ നദിക്കഭിമുഖമായി പട്ടേൽ പ്രതിമ നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ ഇത് ധൂർത്താണെന്ന വിമർശനം ഉണ്ടായിരുന്നു. ബ്രിബിസിയും ഗാർഡിയനും അടക്കമുള്ള ലോക മാധ്യമങ്ങൾ കടുത്ത വിമർശനമാണ് നരേന്ദ്ര മോദി സർക്കാറിന് നേരെ ഉയർത്തിയത്. ഗുജറാത്തിലെ ഏറ്റവും ദരിദ്ര മേഖലയായ നാന പിപാലിയയിലാണ് 3000 കോടി രൂപ മുടക്കി പൂർണകായ വെങ്കല പ്രതിമ നിർമ്മിച്ചിട്ടുള്ളത്. രാജ്യത്തെ കാർഷിക മേഖല ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ വമ്പൻ പ്രതിമയുണ്ടാക്കി വമ്പ് കാണിക്കുകയാണ് മോദി സർക്കാരെന്ന വിമർശമാണ് ബിബിസി ഉന്നയിച്ചത്.
ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലും ദാരിദ്രത്തിലും കഴിയുമ്പോൾ ഇത്രയും കോടി, ഒരാവശ്യവുമില്ലാതെ ചെലവഴിക്കാൻ എങ്ങനെ സാധിച്ചു എന്നാണ് ആളുകളുടെ ചോദ്യം. എന്നാൽ പട്ടേൽ പ്രതിമ സംബന്ധിച്ച വിവാദങ്ങളും വിമർശനങ്ങളും കെട്ടടങ്ങുന്നതിന് മുമ്പേ അടുത്ത പ്രതിമ നിർമ്മാണവുമായി എത്തിയിരിക്കുകയാണ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി ദിനത്തിൽ സരയൂ നദിക്കരയിൽ രാമന്റെ പ്രതിമ നിർമ്മിക്കാനൊരുങ്ങിയിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 330 കോടി രൂപ ചെലവഴിച്ച് 100 മീറ്റർ ഉയരത്തിലായിരിക്കും പ്രതിമ ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
നവംബർ ആറിന് ദീപാവലി ദിനത്തിൽ പ്രതിമയുടെ നിർമ്മാണം ആരംഭിക്കുമെന്നും, ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമാണ് രാമന്റെ പ്രതിമയെന്നും ബിജെപി അവകാശപ്പെട്ടു. നവംബർ ആറാം തിയതി വൈകുന്നേരം മുഖ്യമന്ത്രി തന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിക്കും. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക മേഖലയിലും, ഉത്തർപ്രദേശ് വളരെയധികം പിന്നിൽ നിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും കോടികൾ മുടക്കി, പ്രതിമ നിർമ്മാണം നടക്കാനിരിക്കുന്നത്.